Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാം! -
ഓണം 2026: ഉത്രാടപ്പാച്ചിലിൽ പണമിടപാടുകൾ എളുപ്പമാകും; ഭാഗ്യം കാത്തിരിക്കുന്ന 5 രാശികൾ ഇവയാണ്! -
ഓണം ആഘോഷമാക്കാം, അലർജിയും കറയും പേടിക്കണ്ട; ചർമ്മം സുന്ദരമാക്കാൻ ഈ പൊടിക്കൈകൾ മതി!
ഇടവത്തില്‍ വ്യാഴത്തിന്റെ വക്ര ചലനം; 2025-ല്‍ സര്‍വ്വ സുഖങ്ങള്‍ ഈ മൂന്നേ മൂന്ന് രാശിക്കാര്‍ക്ക് മാത്രം!
വ്യാഴം ഇടവം രാശിയില്‍ വക്രഗതിയില്‍ ചലിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. വ്യാഴത്തിന്റെ ഈ ഗതിയിലുള്ള മാറ്റം ചില രാശിക്കാര്‍ക്ക് നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ നടക്കുന്നതിന് നിമിത്തമാകും. അതുപോലെ, ഈ രാശിക്കാര്‍ക്ക് 2025 വരെ നല്ലകാലം ആയിരിക്കും.

ജോലിയില്‍ സ്ഥിരത ഉണ്ടായിരിക്കും. കൂടാതെ, ജീവിത നിലവാരം മെച്ചപ്പെടുത്താനും, നല്ല രീതിയില്‍ സാമ്പത്തിക നില നിലനിര്‍ത്താനും വ്യാഴത്തിന്റെ മാറ്റം സഹായിക്കുന്നു. വ്യാഴത്തിന്റെ വക്ര ചലനം ഏറ്റവും ഗുണകരമാകുന്ന മൂന്ന് രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ജോലി കാര്യത്തില്‍ നല്ല പുരോഗതി ഉണ്ടായിരിക്കും. ജോലി സ്ഥലത്ത് നിന്നും നിങ്ങള്‍ക്ക് വേണ്ടവിധത്തിലുള്ള സഹകരണങ്ങള്‍ ലഭിക്കുന്നതാണ്. അതുപോലെ, നിങ്ങളുടെ കഴിവ് മേലുദ്യോഗസ്ഥര്‍ അംഗീകരിക്കും. അതിനാല്‍, നിങ്ങള്‍ക്ക് ജോലിയില്‍ ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല പുരോഗതി ഉണ്ടായിരിക്കും. നല്ല ലാഭം ലഭിക്കുന്നതാണ്. കൂട്ടുപങ്കാളിത്തത്തിലൂടെ ആരംഭിക്കുന്ന ബിസിനസ്സില്‍ നിന്നും നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. പണം സമ്പാദിക്കാന്‍ സാധിക്കും. അതുപോലെ, വിദ്യാര്‍ത്ഥികള്‍ 2025 ഫെബ്രുവരി വരെ നല്ലകാലമാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് എല്ലാ കാര്യങഅങളും വളരെ കൃത്യമായി നടക്കുന്നതാണ്.
മിഥുനം
വ്യാഴം വക്രഗതിയില്‍ ചലിക്കാന്‍ ആരംഭിക്കുന്നതോടെ മിഥുനം രാശിക്കാരുടെ തലവര മാറാന്‍ ആരംഭിക്കുകയാണ്. തൊട്ടതെല്ലാം പൊന്നാക്കിയെടുക്കാൻ ഈ രാശിക്കാര്‍ക്ക് സാധിക്കും. ആള്‍ക്കാരെ സംസാരത്താല്‍ കയ്യിലാക്കാന്‍ സാധിക്കും. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കും. വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കും. ഇത് കൂടുതല്‍ പണം നല്‍കുന്നതിന് സഹായിക്കും. പുതിയ സ്ഥലം വാങ്ങിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വീടുപണിയെല്ലാം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കും. പുതിയ മേഖലയിലേയ്ക്ക് ബിസിനസ്സ് ആരംഭിക്കും. ഇതില്‍ നിന്നും നല്ല വരുമാനം ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലമായ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. വിദേശത്തേയ്ക്ക് പഠനത്തിനായി പോകാന്‍ സാധിക്കും. സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാനും സാധ്യത വളരെ കൂടുതലാണ്.
ചിങ്ങം
ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ കുറയും. വീടുപണിയ്ക്കായി ലോണ്‍ എടുത്തവര്‍ക്ക് അത് വേഗത്തില്‍ തന്നെ തിരിച്ചടയ്ക്കാന്‍ സാധിക്കുന്നതാണ്. ബന്ധുക്കളില്‍ നിന്നും ധനസഹായങ്ങള്‍ ലഭിക്കും. ദമ്പതികള്‍ക്കിടയില്‍ നല്ല സന്തോഷവും സമാധാനവും വന്നു ചേരുന്നതാണ്. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും നടക്കുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരുന്നത്. മത്സര പരീക്ഷകളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ സാധിക്കുന്നതാണ്. അതുപോലെ, വിദേശത്തേയ്ക്ക് പോകുന്നവര്‍ക്ക് അനുകൂല സമയമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications