Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ശുക്രന്‍ നല്‍കും സുവര്‍ണ്ണകാലം: സ്വപ്‌നം കാണാന്‍ സാധിക്കാത്തത്ര സൗഭാഗ്യങ്ങളോടെ മൂന്ന് രാശിക്കാര്‍
Venus moves direct in Pisces: വേദ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങള്‍ ഓരോ നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറ്റം നടത്തുകയും നക്ഷത്രമാറ്റം നടത്തുകയും ചെയ്യാറുണ്ട്. അതുപോലെ, മുന്നിലോട്ടും, പിന്നിലോട്ടും സഞ്ചരിക്കുന്നതും സര്‍വ്വസാധാരണമാണ്. ഗ്രഹങ്ങളില്‍ ഇത്തരത്തില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ധാരാളം നേട്ടങ്ങളാണ് ഓരോ രാശിക്കാര്‍ക്കും നല്‍കുന്നത്. പ്രത്യേകിച്ച്, ശുക്രനില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സൗഭാഗ്യങ്ങളായി പല രാശികള്‍ക്കും മാറുന്നതാണ്.

സമ്പല്‍ സമൃദ്ധിയുടെ ഗ്രഹം എന്നാണ് ശുക്രന്‍ അറിയപ്പെടുന്നത്. നിലവില്‍ ശുക്രന്‍ ഏപ്രില്‍ 13ന് മീനം രാശിയില്‍ നേരിട്ട് സഞ്ചരിക്കാന്‍ പോവുകയാണ്. ഇതുമൂലം മൂന്ന് രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്തും, ജീവിതത്തിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങളും, തൊഴില്‍ മേഖലയില്‍ ഉയര്‍ച്ചയും ഈ രാശിക്കാര്‍ക്ക് ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ലഭിക്കും എന്ന് സ്വപ്‌നം പോലും കാണാത്ത കാര്യങ്ങള്‍ വരെ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങളെല്ലാം ലഭിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതെല്ലാമെന്നും, ഇവര്‍ക്ക് എന്തെല്ലാം സൗഭാഗ്യങ്ങളാണ് ലഭിക്കുന്നത് എന്നും നോക്കാം.
മകരം
ശുക്രന്‍ നേരിട്ട് മീനത്തില്‍ സഞ്ചരിക്കുന്നതിനാല്‍ മകരം രാശിക്കാര്‍ക്ക് ഫലങ്ങള്‍ അനവധി ലഭിക്കാന്‍ യോഗം കാവരിക്കുന്നതാണ്. ശുക്രന്‍ മീനത്തില്‍ പ്രവേശിക്കുമ്പോള്‍ മകരം രാശിയുടെ ഒമ്പതാം ഭാവത്തിലായിരിക്കും സ്ഥാനം ഉറപ്പിക്കുന്നത്. ശുക്രന്‍ ഒമ്പതാം ഭാവത്തില്‍ നില്‍ക്കുന്നത് വളരെ ശുഭകരമായാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. കാരണം, ഒമ്പതാം ഭാവം ഭാഗ്യം, ധര്‍മ്മം, ഉന്നത വിദ്യാഭ്യാസം, ദീര്‍ഘദൂര യാത്രകള്‍, ആത്മീയത, ഗുരുക്കന്മാര്‍, പിതാവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒരു രാശിയില്‍ ശുക്രന്‍ ഒമ്പതാം ഭാവത്തിലാണെങ്കില്‍ ആ വ്യക്തിയ്ക്ക് ഭാഗ്യം എല്ലായ്‌പ്പോഴും കൂടെ ഉണ്ടായിരിക്കുന്നതാണ്. കാര്യവിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ ഓരോ കാര്യങ്ങളും ചെയ്‌തെടുക്കാന്‍ സാധിക്കുന്നതാണ്. അപ്രതീക്ഷിത ധനാഗമനത്തിനും സാധ്യത രൂപപ്പെടുന്നതാണ്. ഇവര്‍ക്ക് നീതിബോധവും ധര്‍നമ്മബോധവും വര്‍ദ്ധിക്കുന്നതാണ്. സല്‍പ്രവര്‍ത്തികള്‍ ചെയ്യാന്‍ മറ്റുള്ളവരെ പ്രോരിപ്പിക്കുന്നതാണ്. ആത്മീയ വിഷയങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കുന്നതാണ്.
തത്ത്വചിന്ത, സാഹിത്യം, കല എന്നീ മേഖലകളിൽ താല്‍പര്യവും വിജയവും ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ദൂര യാത്രകള്‍ ചെയ്യാനും, വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ഈ യാത്രകളിലൂടെ പുതിയ അറിവും അനുഭവങ്ങളും ഇവര്‍ക്ക് ഉണ്ടാകുന്നു. ഗുരുക്കന്മാരുടെ അനുഗ്രഹം ഇവരില്‍ നിലനില്‍ക്കുന്നതാണ്. നല്ല വ്യക്തിത്വം നിലനിര്‍ത്താന്‍ സാധിക്കും. ഇതിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കാനും സാധിക്കും. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടായിരിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിയുടെ പത്താം ഭാവത്തിലാണ് ശുക്രന്‍ സ്ഥിതി ചെയ്യാന്‍ പോകുന്നത്. കര്‍മ്മഭാവം എന്നാണ് പത്താം ഭാവം അറിയപ്പെടുന്നത്. അതിനാല്‍ തന്നെ നേട്ടങ്ങളും അനവധിയായിരിക്കും. കാരണം, പത്താം ഭാവം പ്രധാനമായും, തൊഴില്‍, സാമൂഹിക സ്ഥാനം, അധികാരം, പ്രശസ്തി, ജീവിത ലക്ഷ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, ശുക്രന്‍ സൗന്ദര്യം, കല, പ്രണയം, ആഢംബരം, സന്തോഷം എന്നിവയുടെ കാരകനായതിനാല്‍, പത്താം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നത് കൂടുതല്‍ നേട്ടങ്ങള്‍ നല്‍കുന്നതിന് കാരണമാകുന്നു.
ശുക്രന്‍ പത്താം ഭാവത്തില്‍ നില്‍ക്കുമ്പോള്‍ തൊഴില്‍ മേഖലയില്‍ മികച്ച വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ഇവര്‍ ചെയ്യുന്ന ജോലിയില്‍ താല്‍പര്യവും കഴിവും പ്രകടിപ്പിക്കുകയും, ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നതാണ്. കല, സംഗീതം, അഭിനയം, ഫാഷന്‍ ഡിസൈനിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ആഢംബര വസ്തുക്കള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും ധനവും ഒരുപോലെ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സമൂഹത്തില്‍ നല്ല അംഗീകാരങ്ങളും ബഹുമാനവും ലഭിക്കുന്നതാണ്. പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. നേതൃഗുണം വര്‍ദ്ധിക്കുന്നതാണ്.
മറ്റുള്ളവരെ ആകര്‍ഷിക്കുന്നതാണ്. തൊഴില്‍ രംഗത്തെ വിജയത്തിലൂടെ സാമൂഹിക അംഗീകാരങ്ങളും, നേട്ടങ്ങളും ഉണ്ടായിരിക്കുന്നതാണ്. ആഢംബര ജീവിതം നയിക്കാനും, ഭൗതിക സുഖങ്ങള്‍ അനുഭവിക്കാനും യോഗം രൂപപ്പെടുന്നതാണ്. തൊഴില്‍ മേഖലയില്‍ സന്തോഷകരമായ അന്തരീക്ഷമായിരിക്കും. കരിയറിനെക്കുറിച്ച് വ്യക്തമായ ലക്ഷ്യബോധം ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍, കഠിനധ്വാനത്തിലൂടെ ഇവ നേടിയെടുക്കാനും അവസരങ്ങള്‍ ലഭിക്കുന്നതാണ്.
കുംഭം
കുംഭം രാശിയുടെ രണ്ടാം ഭാവത്തിലാണ് ശുക്രന്‍ സ്ഥാനം ഉറപ്പിക്കുന്നത്. ധനം, കുടുംബം, സംസാരം, മൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഭാവമാണ് രണ്ടാം ഭാവം. ശുക്പന്‍, സൗന്ദര്യം, പ്രണയം, കല, സമ്പത്ത്, സുഖസൗകര്യങ്ങള്‍ എന്നിവയുടെ കാരകനാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഗുണങ്ങളും വര്‍ദ്ധിക്കുന്നതാണ്. ഈ രാശിയില്‍ വരുന്നവര്‍ക്ക് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ധനം വന്നു ചേരാനുള്ള സാധ്യതയുണ്ട്. ശുക്രന്‍ വഴി ധനപരമായ കാര്യങ്ങളില്‍ ഇവര്‍ക്ക് ഭാഗ്യം ലഭിക്കുന്നതാണ്.
പണം സമ്പാദിക്കാനും, അവ നല്ലരീതിയില്‍ കൈകാര്യം ചെയ്യാനും ഇവര്‍ക്ക് യോഗം ലഭിക്കുന്നു. ദീര്‍ഘകാലത്തേയ്ക്ക് സമ്പത്ത് ശേഖരിക്കാനുള്ള വാസനയും ഇവര്‍ക്ക് വന്നു ചേരുന്നതാണ്. കുടുംബത്തില്‍ നിന്നോ, പാരമ്പര്യമായോ ധനമോ, സ്വത്തോ ലഭിക്കാന്‍ യോഗം രൂപപ്പെടുന്നു. വില കൂടിയ വസ്തുക്കള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ താല്‍പര്യം വര്‍ദ്ധിക്കുന്നതാണ്.
കുടുംബങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനും സന്തോഷകരമായ അന്തരീക്ഷം നിലനിര്‍ത്താനും ഇവര്‍ക്ക് സാധിക്കും. ശുക്രന്റെ സാന്നിധ്യം ഐശ്വര്യവും, സമൃദ്ധിയും നല്‍കും. മറ്റുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കല, സംഗീതം തുടങ്ങിയ മേഖലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും. നല്ല ചിന്തകളും ഉയര്‍ന്ന മൂല്യങ്ങളും ഈ വ്യക്തികള്‍ക്ക് ഉണ്ടായിരിക്കും. രുചികരമായ ആഹാരത്തോടും, നല്ല ജീവിത രീതികളോടും താല്‍പര്യം വര്‍ദ്ധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications