Latest Updates
-
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ
12 രാശിക്കാരേയും രാഹുവും കേതുവും പിന്തുടരുന്ന കാലം: കൂടുതല്‍ കഷ്ടപ്പെടുത്തുന്നത് ഈ രാശിക്കാരെ
ജ്യോതിഷത്തിലെ ഒരു സുപ്രധാന ഗ്രഹങ്ങളാണ് രാഹുവും കേതുവും. ഇവരിലുണ്ടാവുന്ന ഓരോ മാറ്റവും ഓരോ രാശിയെയും വ്യത്യസ്തമായി സ്വാധീനിക്കുന്നു. ഓരോ 18 മാസത്തിലും സംഭവിക്കുന്ന സംക്രമണങ്ങള്‍ പലപ്പോഴും മാറ്റങ്ങളും വെല്ലുവിളികളും കൊണ്ടുവരുന്നു. ഇത് നിങ്ങളുടെ രാശിയെ എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഓരോ ഗ്രഹമാറ്റം പോലെ തന്നെയാണ് രാഹുവും കേതുവും ഓരോ രാശിക്കാരേയും എപ്രകാരം ഓരോ സമയവും ബാധിക്കുന്നു എന്ന കാര്യവും. കൂടുതല്‍ അറിയാം.
മേടം രാശി
മേടരാശിയെ സംബന്ധിച്ചിടത്തോളം, രാഹു സാമ്പത്തികത്തെയും സംസാരത്തെയും സ്വാധീനിക്കുന്ന രണ്ടാം ഭവനത്തിലാണ് സ്ഥിതി ചെയ്യുന്നത്. നിങ്ങള്‍ എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇവരുടെ ഫലവും. എട്ടാം ഭാവത്തിലെ കേതുവിന്റെ സംക്രമണം സംഭവിക്കുകയാണെങ്കില്‍ ഇത് സ്വത്തുക്കളും പെട്ടെന്നുള്ള മാറ്റങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് പറയുന്നു.

ഇടവം രാശി
ഇടവം രാശിക്കാരില്‍ പലപ്പോഴും രാഹുവ കേതുക്കള്‍ സ്വയം വ്യക്തിത്വത്തിലും വ്യക്തിഗത ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്വയം മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള സമയമാണിത്. ഏഴാം ഭാവത്തിലെ കേതു ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം. പങ്കാളികളുമായി നിങ്ങള്‍ എങ്ങനെ ഇടപഴകുന്നു എന്നതിനെ വരെ സ്വാധീനിക്കുന്നു.
മിഥുനം രാശി
രാഹു മിഥുനം രാശിക്കാരില്‍ പലപ്പോഴും ആത്മീയമായ മാറ്റങ്ങള്‍ കൊണ്ട് വരും. അതേസമയം, കേതുവിന്റെ സാന്നിധ്യം ആരോഗ്യത്തിനും ദിനചര്യകള്‍ക്കും ഊന്നല്‍ നല്‍കണമെന്നും സൂചിപ്പിക്കുന്നു. സ്വയം പരിചരണത്തിനും ശ്രദ്ധയ്ക്കും മുന്‍ഗണന നല്‍കുക. ആരോഗ്യം പ്രധാനപ്പെട്ടതാണ്.
കര്‍ക്കിടകം രാശി
കര്ക്കടകത്തിന് രാഹുവിന്റെ മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തെ നെഗറ്റീവ് ആയി സ്വാധീനിക്കുന്നു. കൂടാതെ രാഹു കേതുക്കള്‍ സ്നേഹത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും കാര്യങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ അഭിനിവേശങ്ങളും താല്‍പ്പര്യങ്ങളും പലപ്പോഴും വര്‍ദ്ധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരില്‍ രാഹു ജോലിയെയും പൊതു പ്രതിച്ഛായയെയും സ്വാധീനിക്കും. പ്രൊഫഷണല്‍ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കാതെ വരും. കൂടാതെ വീട്ടിലെ മാറ്റങ്ങളെ ശ്രദ്ധിക്കണം. കുടുംബ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം ജോലിയുടെ ആവശ്യകതകള്‍ സന്തുലിതമാക്കുന്നതിന് ശ്രദ്ധിക്കണം.
കന്നിരാശി
യാത്ര, ഉന്നതപഠനം, വിശ്വാസങ്ങള്‍ എന്നിവയെ ബാധിക്കുന്ന അവസ്ഥയിലാണ് കന്നിയില്‍ രാഹുവിന്റെ സ്ഥാനം. പുതിയ അറിവുകളും അനുഭവങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ശ്രദ്ധാപൂര്‍വമായ ആശയവിനിമയത്തിനും ചെറിയ യാത്രകള്‍ക്കും സാധ്യതയുണ്ട്. നിങ്ങളുടെ ഇടപെടലുകളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക.
തുലാം രാശി
തുലാം രാശിയെ സംബന്ധിച്ചിടത്തോളം, രാഹു പരിവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ക്ക് തയ്യാറാകുക. നിങ്ങളുടെ സംസാരം ശ്രദ്ധിക്കണം. കൂടാതെ വിവേകത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധിക്കുക.
വൃശ്ചികം രാശി
വൃശ്ചികം രാശിയില്‍ രാഹു പങ്കാളിത്തത്തെയും സഹകരണത്തെയും സ്വാധീനിക്കുന്നു. നിങ്ങളുടെ ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനു് വ്യക്തിഗത വളര്‍ച്ചയിലേക്കും രാഹു നിങ്ങളെ നയിക്കുന്നു. വ്യക്തിജീവിതവും തൊഴില്‍ ജീവിതവും സന്തുലിതമാക്കുന്നതിന് ശ്രദ്ധിക്കുക.
ധനു രാശി
ധനു രാശിക്ക് രാഹുവിന്റെ സ്വാധീനം അനുഭവപ്പെടും, ആരോഗ്യവും ദൈനംദിന ജോലിയും മികച്ചതാക്കുന്നു. നിങ്ങളുടെ ക്ഷേമത്തിനും തൊഴില്‍ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. കേതുവിന്റെ സാന്നിദ്ധ്യം ആത്മീയതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഭൂതകാലത്തെ ഉപേക്ഷിക്കാനും നിര്‍ദ്ദേശിക്കുന്നു.
മകരം രാശി
മകരം രാശിയില്‍ രാഹുവിന്റെ സ്വാധീനം സര്‍ഗ്ഗാത്മകതയെയും സ്നേഹത്തെയും ബാധിക്കുന്നു. പുതിയ ഹോബികളും ബന്ധങ്ങളും സ്വീകരിക്കേണ്ടതാണ്. പല കാര്യങ്ങളിലും ജാഗ്രത പാലിക്കേണ്ടതാണ്. കാര്യങ്ങളെല്ലാം തന്നെ വിവേകത്തോടെ തിരഞ്ഞെടുക്കുക.
കുംഭം രാശി
രാഹു നമ്മുടെ വീടിനെയും കുടുംബ കാര്യങ്ങളെയും സ്വാധീനിക്കും. വീടിന് യോജിച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പലപ്പോഴും ഇവരില്‍ രാഹു കരിയറിനെ ബാധിക്കുന്നു. വ്യക്തിപരവും തൊഴില്‍പരവുമായ പ്രതിബദ്ധതകള്ക്കുള്ള സാധ്യതയുണ്ട്.
മീനം രാശി
ആശയവിനിമയത്തെയും ചെറു യാത്രകളെയും ബാധിക്കുന്നു രാഹുവിന്റെ സ്വാധീനം. ഏത് കാര്യത്തിലും നിങ്ങളുടെ ഇടപെടലുകളില്‍ വ്യക്തമായിരിക്കും. കേതു ഉന്നത പഠനത്തിലും വിശ്വാസങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications