കടുകിട മാറാതെ ഭാഗ്യം കൂടെയുണ്ട്: ജൂണ്‍ 30 മുതല്‍ ജൂലൈ 6 വരെ 27 നാളിനും സമ്പൂര്‍ണ ആഴ്ചഫലം

വരുന്ന ആഴ്ചയില്‍ 27 നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുമോ അതോ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുമോ എന്നത് ശ്രദ്ധേയമായതാണ്. എല്ലാവരും ആഗ്രഹിക്കുന്നത് ഇത്തരം മാറ്റങ്ങള്‍ അറിയുന്നതിന് തന്നെയാണ് വാരഫലം വായിക്കുന്നതും. ആരോഗ്യം, കരിയര്‍, ധനം, ദാമ്പത്യം എന്നിങ്ങനെ എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ വരുന്ന ഒരാഴ്ചയില്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

വരുന്ന ആഴ്ചയില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള എല്ലാ നക്ഷത്രങ്ങളിലും മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. ആഴ്ചയിലെ സമ്പൂര്‍ണ രാശിഫലം എന്തൊക്കെയെന്ന് നോക്കാം.

Weekly Predictions

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ അനുകൂല ഫലങ്ങളാണ് കാത്തിരിക്കുന്നത്. മാത്രമല്ല നിങ്ങളുടെ ജോലിയില്‍ പല വിധത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. അതോടൊപ്പം തന്നെ സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നതിന് യോഗം കാണുന്നു.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരാഴ്ചയാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല പല കാര്യത്തിലും അനുകൂല മാറ്റങ്ങളുണ്ടാവുന്നത് നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. വരുന്ന ഒരാഴ്ചയില്‍ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തേടി എത്തുന്നു.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതാണ് ഈ ആഴ്ചയുടെ പ്രത്യേകത. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ എത്തുന്നു. മത്സരപ്പരീക്ഷകളില്‍ വിജയം തേടി എത്തുന്നു. വിദേശത്ത് പോവുന്നതിനുള്ള കാര്യങ്ങളെക്കുറിച്ച് തീരുമാനമാവുന്നു. ബിസിനസിലെ സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല വരുന്ന ആഴ്ചയില്‍ നേട്ടങ്ങളില്‍ ജീവിതവിജയം തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അനുകൂലമാണ്, എന്ന് മാത്രമല്ല ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ബിസിനസിലെ നേട്ടങ്ങളില്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. അതെല്ലാം തന്നെ നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഉറപ്പ് വരുത്തുന്നതാണ്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. എങ്കിലും വാഹന ഉപയോഗത്തില്‍ അല്‍പം ശ്രദ്ധിക്കണം. പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുമെങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. എങ്കിലും കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെങ്കില്‍ അത് പ്രശ്‌നങ്ങളിലേക്ക് എത്തിക്കും.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി നിസ്സാരമല്ല. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായില്ലെങ്കില്‍ അത് പ്രശ്‌നങ്ങളുണ്ടാക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. ഓരോ കാര്യത്തിലും അതീവ ജാഗരൂകരായിരിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം.

Weekly Predictions

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങളും പ്രതികൂല മാറ്റങ്ങളും ഒരുമിച്ച് വരുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തുന്നു. അത്ഭുതകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിത്തതില്‍ ഉണ്ടാവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്ന സമയമാണ്. എങ്കിലും കൈകാര്യം ചെയ്യുന്ന രീതി നിസ്സാരമല്ല.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അല്‍പം ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ചെയ്യുന്ന ഓരോ കാര്യവും അതീവ ശ്രദ്ധയോടെ വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആരോഗ്യത്തേയും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ചെറിയ കാര്യങ്ങളെ പോലും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തിലുണ്ടാക്കുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. കൂടാതെ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. പക്ഷേ പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകളെ അകറ്റുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം മറ്റുള്ളവരെ സഹായിക്കുന്നതിന്. കാര്യങ്ങളെല്ലാം തന്നെ നിങ്ങളുടെ കൈപ്പിടിയിലാണ് എന്നതാണ് ഈ ആഴ്ചയിലെ ഏറ്റവും വലിയ കാര്യം.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഭാഗ്യത്തിന്റെ ഒരാഴ്ചയാണ് വരാന്‍ പോവുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല സാമ്പത്തികമാണ് നിങ്ങളുടെ അടിത്തറ. ഇതെല്ലാം തന്നെ ജീവിത വിജയം തേടി എത്തുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. പലപ്പോഴും പ്രതിസന്ധികളില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യം നിസ്സാരമല്ല, കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്ന രീതി നിസ്സാരമല്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അല്‍പം ശ്രദ്ധ വേണം. യാത്രകള്‍ പലതും ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം അത് നിങ്ങളെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. അസാധാരണമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കാം. അതുകൊണ്ട് തന്നെ കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. പല ആശങ്കകള്‍ക്കും അവസാനം കുറിയ്ക്കാന്‍ ഈ ആഴ്ചയില്‍ സാധിക്കും. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടരുത്.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരാഴ്ചയാണ് വരുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ അല്‍പം വര്‍ദ്ധിക്കാം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യവും കൈകാര്യം ചെയ്യുന്ന രീതി അല്‍പം പ്രശ്‌നത്തിലായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നമില്ല. സമാധാനവും സന്തോഷവും തേടി എത്തുമെങ്കിലും ചെറിയ ആശങ്കകള്‍ നിങ്ങളിലുണ്ടാവും.

Story first published: Sunday, June 29, 2025, 14:07 [IST]
X
Desktop Bottom Promotion