സൗഭാഗ്യം പടികടന്നെത്തും, വരുന്ന 7 ദിനം 7 വര്‍ഷത്തെ നേട്ടങ്ങള്‍ സ്വന്തമാക്കുന്നവര്‍: സമ്പൂര്‍ണ നക്ഷത്രഫലം

വരുന്ന ആഴ്ചയില്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജ്യോതിഷ പ്രകാരം സംഭവിക്കുന്നു. ജീവിതത്തിലുണ്ടാവുന്ന എല്ലാ മാറ്റങ്ങളും അത് അനുകൂലമെങ്കിലും പ്രതികൂലമെങ്കിലും അനുഭവിക്കേണ്ടതാണ്. വരുന്ന 7 ദിവസത്തില്‍ ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് നക്ഷത്രഫലം എന്നറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും. സാമ്പത്തികം, കരിയര്‍, ദാമ്പത്യം, കുടുംബം എന്നിവയെല്ലാം തന്നെ ഗുണപ്രദമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ചില നക്ഷത്രക്കാരുണ്ട്.

ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും അതിനോടൊപ്പം മുന്നോട്ട് പോവുന്നതിനും വേണ്ടി ശ്രമിക്കുമ്പോള്‍ ഏതൊക്കെ നക്ഷത്രക്കാരിലാണ് ദോഷഫലങ്ങള്‍ നിലനില്‍ക്കുന്നത് എന്നത് ഒരു ചോദ്യമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഈ ആഴ്ചയിലെ സമ്പൂര്‍ണ നക്ഷത്രഫലത്തെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ കൂടുതല്‍ വായിക്കാം.

Weekly Predictions

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ ആഴ്ചയില്‍ അനുകൂല ഫലങ്ങളുണ്ടാവും. കൂടാതെ ജോലിയില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ പൂര്‍ണ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കും. അതോടൊപ്പം ത്‌ന്നെ മേലുദ്യോഗസ്ഥന് പ്രിയപ്പെട്ടവരായി നിങ്ങള്‍ മാറും. അധിക വരുമാന സ്രോതസ്സുകള്‍ ലഭിക്കും. സാമ്പത്തികം വളരെയധികം അനുകൂലമായിരിക്കും.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള സര്‍വ്വസൗഭാഗ്യങ്ങളും തേടി എത്തുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ ജോലിയില്‍ നിങ്ങള്ക്ക് എല്ലാ തരത്തിലുള്ള സന്തോഷവും മാറ്റവും അനുകൂല സമയവും ഉണ്ടാവുന്നു. പലപ്പോഴും കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളിലേക്ക് നിങ്ങള്‍ കുതിക്കും. സ്‌നേഹബന്ധങ്ങള്‍ ദൃഢമാകും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർ):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഈ ആഴ്ചയില്‍ ബാധിക്കുന്നത്. നല്ലതുപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. സന്തോഷത്തിന് കടിഞ്ഞാണിടുന്ന പല പ്രവൃത്തികളും നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും പ്രതിസന്ധിയിലൂടെ കടന്ന് പോവുന്ന ഒരു സമയമാണ് വരുന്ന ആഴ്ച. ആരോഗ്യ പ്രശ്‌നങ്ങളും വിടാതെ പിന്തുടരുന്നു.

കര്‍ക്കടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമാറ്റങ്ങള്‍ വര്‍ദ്ധിച്ച് നില്‍ക്കുന്ന ഒരു സമയമാണ്. പലപ്പോഴും അശ്രദ്ധയാണ് നിങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ശ്രദ്ധയോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന സമയമാണ്. അതീവ ജാഗ്രത എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർ):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമാറ്റങ്ങള്‍ നിറയുന്ന ആഴ്ചയാണ്. പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനുകൂലമായ പല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ നേട്ടങ്ങള്‍ തകര്‍ത്ത് വാരുന്നു. ആരോഗ്യവും മികച്ചതാവുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ കൂടെ തന്നെയുണ്ടാവും. ബിസിനസില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർ):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ വരുന്ന ആഴ്ചയിലെ നക്ഷത്രഫലം അനുസരിച്ച് പെ്‌ട്ടെന്നാണ് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നത്. സന്തോഷകരമായ പല അവസ്ഥകളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലാവസ്ഥകളിലേക്ക് കടക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർ):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ നേട്ടങ്ങളുടെ സമയമാണ് വരുന്ന ഒരാഴ്ച. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ആക്കുന്നതിന് സാധിക്കും. ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി വരുന്നതിനാല്‍ അത് വഴി അനുകൂല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. സന്തോഷകരമായ ദാമ്പത്യ ജീവിതമായിരിക്കും. കരിയറില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. ആരോഗ്യം തൃപ്തികരമായിരിക്കും.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർ):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവര്‍ പ്രതീക്ഷിക്കുന്നത് പോലെയാണ ്കാര്യങ്ങള്‍ ഈ ആഴ്ചയില്‍ നടക്കുന്നത്. ഒരിക്കലും നിങ്ങള്‍ വെല്ലുവിളികളെ ഏറ്റെടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അത് നിങ്ങള്‍ക്ക് ഒരു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനായി നിങ്ങള്‍ നടത്തുന്ന ശ്രമം വിജയം കാണും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർ):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും വരുന്ന ആഴ്ചയിലെ ഫലം. ബിസിനസില്‍ നിലനിന്നിരുന്ന തടസ്സങ്ങളെല്ലാം തന്നെ ഇല്ലാതാവുകയും നേട്ടങ്ങളിലേക്ക് കുതിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ ചെറിയ അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മികച്ചതാക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്ന ഒരു സമയമാണ്.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർ):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാവുന്നു. നിങ്ങള്‍ വളരെക്കാലമായി ജോലി തേടി അലയുന്ന വ്യക്തിയാണെങ്കില്‍ ആഴ്ച അവസാനത്തോടെ നിങ്ങളുടെ ആഗ്രഹം സഫലമായേക്കാം. ബിസിനസ് ,നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കൂടാതെ ഭാഗ്യത്തിന്റെ എല്ലാ നേട്ടങ്ങളും ഈ ആഴ്ചയില്‍ അനുഭവിക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ ജീവിതത്തില്‍ പുരോഗതി കൈവരിക്കുന്നതിനും സാധിക്കുന്നു. സാമ്പത്തികമായി ആഴ്ചയുടെ രണ്ടാം പകുതി നിങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമായിരിക്കും.

കുംഭക്കൂറ് ‌(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർ):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. കൂടാതെ എല്ലാവരില്‍ നിന്നും പൂര്‍ണ പിന്തുണയും ജീവിതത്തിലുണ്ടാവും. സാമ്പത്തികമായി വളരെ ഉയര്‍ന്ന പോസിറ്റീവ് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ആഴ്ചയുടെ തുടക്കത്തില്‍ ചെറിയ അസ്വസ്ഥതകളും പ്രശ്‌നങ്ങളും ഉണ്ടാവുമെങ്കിലും പിന്നീട് അതിന് പരിഹാരം കാണാന്‍ സാധിക്കും.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂല സമയമാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. കൂടാതെ വരുമാനം വര്‍ദ്ധിക്കുകയും സ്വത്ത് സമ്പാദനത്തിന് അനുകൂലമായ സമയവും ആയിരിക്കും. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള ബഹുമാനം വര്‍ദ്ധിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ സ്വന്തമാക്കുന്നതിന് സാധിക്കും. ജീവിതത്തില്‍ സഹോദരങ്ങളുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിനും ഉണ്ടായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്നേഹവും വിശ്വാസവും വര്‍ദ്ധിക്കും. ആരോഗ്യം തൃപ്തികരമാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, November 10, 2024, 11:09 [IST]
X
Desktop Bottom Promotion