Latest Updates
-
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും: -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം
പടികയറിയെത്തും നേട്ടങ്ങള്‍ അനവധി: 7 ദിവസം 7 വര്‍ഷത്തിന് സമാനമായ ഭാഗ്യം: സമ്പൂര്‍ണ വാരഫലം
വരുന്ന ആഴ്ചയില്‍ ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ എത്രത്തോളം അനുകൂലമാണ് പ്രതികൂലമാണ് എന്നത് ഓരോരുത്തരും അറിഞ്ഞിരിക്കണം. സാമ്പത്തികം, കരിയര്‍, ദാമ്പത്യം, കുടുംബം എന്നീ മേഖലകളില്‍ എല്ലാം എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നത് വളരെയധികം ശ്രദ്ധേയമാണ്.
നിങ്ങളുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ദോഷഫലങ്ങളാണോ ഗുണഫലങ്ങളാണോ കാത്തിരിക്കുന്നത് എന്നത് വളരെയധികം ശ്രദ്ധേയമാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും എന്തൊക്കെയാണ് ഈ ആഴ്ചയില്‍ കാത്തിരിക്കുന്നതെന്ന് അറിയാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ ആഴ്ചയില്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ഇവര്‍ക്ക് കര്‍മ്മരംഗത്ത് പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തുന്നു. മത്സപ്പരീക്ഷയില്‍ പൂര്‍ണ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കും. ജോലിയില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥന് പ്രിയപ്പെട്ടവരായി നിങ്ങള്‍ മാറുന്നതിന് അധികം കാലതാമസമുണ്ടാവില്ല. അധിക വരുമാന സ്രോതസ്സുകള്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഉറപ്പിക്കും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ഗുണഫലങ്ങള്‍ തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സംഭവിക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. പലപ്പോഴും കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളിലേക്ക് നിങ്ങള്‍ എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചെറിയ ചില അസ്വസ്ഥതകള്‍ ഈ ആഴ്ച അനുഭവിക്കേണ്ടി വരും. ആരോഗ്യം പ്രതിസന്ധിയിലാവാം. കൂടാതെ സന്തോഷത്തിന് കടിഞ്ഞാണിടുന്ന പല പ്രവൃത്തികളും വരുന്ന 7 ദിവസത്തില്‍ സംഭവിക്കാം. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത പ്രശ്‌നങ്ങള്‍ നേരിടാം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും വിടാതെ പിന്തുടരുന്നു. കര്‍മ്മരംഗത്തും പ്രശ്‌നങ്ങളുണ്ടാവാം.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ നിരവധി അനുകൂലമാറ്റങ്ങള്‍ സംഭവിക്കാം. അശ്രദ്ധ പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ശ്രദ്ധയോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുമ്പോള്‍ അത് ഇരട്ടി നേട്ടങ്ങള്‍ നല്‍കും. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന ആഴ്ചയാണ്. സന്തോഷകരമായ ദാമ്പത്യ ജീവിതവും തേടി എത്തുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അനുകൂലമാറ്റങ്ങള്‍ നിറയുന്ന 7 ദിവസങ്ങളാണ്. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തെ തേടി എത്തും. കൂടാതെ എല്ലാ അര്‍ത്ഥത്തിലും സാമ്പത്തിക നേട്ടങ്ങള്‍ തകര്‍ത്ത് വാരും. കര്‍മ്മരംഗത്തും അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത. ആരോഗ്യവും മികച്ചതാവുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ കുടുംബത്തിലും ഇരട്ടി സന്തോഷം നിറയ്ക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലൂടെ കടന്ന് പോവുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലാവസ്ഥകളിലേക്ക് മാറുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. സാമ്പത്തിക സ്ഥിതി സുരക്ഷിതമായിരിക്കും.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്ന സമയമാണ് വരുന്ന ഒരാഴ്ച. ആഗ്രഹിക്കുന്നതെല്ലാം ഇനി നിങ്ങളുടെ കൈപ്പിടിയില്‍ ആക്കുന്നതിന് സാധിക്കും. അതോടൊപ്പം തന്നെ ജീവിതത്തില്‍ സന്തോഷകരമായപല സാഹചര്യങ്ങളും ഉണ്ടാവാം. രാജയോഗ സമാനമായ നേട്ടങ്ങള്‍ തേടി എത്തും. സന്തോഷകരമായ ദാമ്പത്യ ജീവിതമായിരിക്കും. കരിയറില്‍ ഉയര്‍ച്ചയും നിങ്ങള്‍ക്ക് സ്വന്തം.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. പലപ്പോഴും നിങ്ങളുടെ പ്രതീക്ഷക്കൊത്താണ് കാര്യങ്ങള്‍ സംഭവിക്കുന്നത്. കൂടാതെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ജോലിയില്‍ നിങ്ങളുടെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും വരുന്ന 7 ദിവസങ്ങള്‍. അതുകൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം അല്‍പം കൂടുതല്‍ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. പല കോണില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും ശ്രദ്ധിച്ച് വേണം കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍. പലപ്പോഴും ഒരു അനാവശ്യ ആശങ്ക നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. സന്തോഷകരമല്ലാത്ത പല സാഹചര്യങ്ങളും ജീവിതത്തിലുണ്ടാവാം.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഈ നക്ഷത്രക്കാര്‍ക്ക് കൂടെയുണ്ടാവുന്നു. കൂടാതെ ജോലിയുടെ കാര്യത്തില്‍ വളരെ പെട്ടെന്ന് തീരുമാനമാവുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ബിസിനസ് ,നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തികമായി ആഴ്ചയുടെ രണ്ടാം പകുതി നിങ്ങള്‍ക്ക് കൂടുതല്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അവരുടെ കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായി വളരെ ഉയര്‍ന്ന മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. മാത്രമല്ല ബിസിനസ് സംബന്ധമായുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരും. ആഴ്ചയുടെ തുടക്കത്തില്‍ ചെറിയ അസ്വസ്ഥതകളും പ്രശ്നങ്ങളും നിങ്ങള്‍ അഭിമുഖീകരിക്കേണ്ട് വരും. എന്നാല്‍ പിന്നീട് അതിന് പരിഹാരം കാണാന്‍ സാധിക്കും.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ഒരാഴ്ചയോളം അനുകൂല സമയമാണ്. ഇവരുടെ സാമ്പത്തികം വര്‍ദ്ധിക്കുകയും പണം ധാരാളം സമ്പാദിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും ഒരുമിച്ച് ലഭിക്കുന്ന ഒരാഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. പലപ്പോഴും ജോലിയില്‍ ചെറിയ രീതിയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











