Latest Updates
-
മെയ് 3-ന് കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഉപ്പും പഞ്ചസാരയും വേണ്ട! മെറ്റ് ഗാലയിൽ തിളങ്ങാൻ ബോളിവുഡ് താരങ്ങൾ പട്ടിണി കിടക്കുന്നത് എന്തിന്? -
ഇന്ന് ചന്ദ്രൻ വൃശ്ചികം രാശിയിൽ: വിശാഖം മുതൽ അനിഴം വരെ; നിങ്ങളുടെ രാശിഫലവും ഇന്നത്തെ ശുഭമുഹൂർത്തവും അറിയാം -
ഇന്ന് വരിയൻ യോഗം; നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം ഉപയോഗിക്കൂ! -
ഇന്നത്തെ രാശിഫലം: മീനം, കുംഭം, ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ചിലര്‍ക്ക് അപ്രതീക്ഷിത ചിലവുകള്‍ -
മെയ് 2: കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ; ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം -
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി!
ജന്മസംഖ്യയിലൂടെ അറിയാം ഈ ആഴ്ചയിലെ ഫലം; ജന്മസംഖ്യ കണ്ടുപിടിക്കുന്നതെങ്ങനെ?
ഒരു വ്യക്തി ജനിച്ച തീയ്യതി അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സംഖ്യയാണ് ആ വ്യക്തിയുടെ ജന്മസംഖ്യ അഥവാ മൂലസംഖ്യ. ഈ സംഖ്യയുടെ അടിസ്ഥാനത്തില്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചിക്കാന്‍ സാധിക്കും. ജന്മസംഖ്യ പ്രകാരം മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള ഫലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന് (ഏതെങ്കിലും മാസം 1,10,19,28 തീയ്യതികളില്‍ ജനിച്ചവര്‍)
ഒന്ന് മൂല സംഖ്യ ആയി വരുന്നവര്‍ക്ക് ഈ ആഴ്ച ജോലിസ്ഥലത്ത് തിളങ്ങാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ സഹായത്തോടെ പ്രോജക്ടുകള്‍ ചെയ്തുതീര്ക്കാന് കഴിയും. സാമ്പത്തിക കാര്യങ്ങളില്‍ ഈ ആഴ്ച അനുകൂലമായി ഭവിക്കും. പ്രേമബന്ധങ്ങളില് പരസ്പര സ്നേഹം വര്‍ദ്ധിക്കുകയും ആഴ്ച പ്രേമസുരഭിലമായിരിക്കുകയും ചെയ്യും. പങ്കാളിത്തത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ മനസമാധാനം നല്‍കും.
രണ്ട് (ഏതെങ്കിലും മാസം 2,11,20,29 തീയതികളില്‍ ജനിച്ചവര്‍)
മൂലസംഖ്യ രണ്ട് വരുന്നവര്‍ക്ക് ഈ ആഴ്ച ജോലി സ്ഥലത്ത് അഭിവൃദ്ധിയുണ്ടാകും. കൂടുതല്‍ ഏകാഗ്രതയോടെ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലം ലഭിക്കും. സാമ്പത്തികകാര്യങ്ങള്‍ ക്രമേണ അഭിവൃദ്ധിപ്പെടും. കടബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കും. വിവാഹജീവിതത്തില്‍, പങ്കാളിയുമായി പ്രശ്നങ്ങള്‍ സംസാരിച്ചുതീര്ക്കുന്നത് സമാധാനം നല്‍കും. വാരാന്ത്യത്തോടെ, ഒരു സ്ത്രീയുടെ സഹായത്തോടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും.
മൂന്ന് (ഏതെങ്കിലും മാസം 3, 12, 21, 30 തീയ്യതികളില്‍ ജനിച്ചവര്‍)
മൂന്ന് മൂലസംഖ്യ ആയിട്ടുള്ളവര്‍ക്ക് ഈ ആഴ്ച സാമ്പത്തിക നില മെച്ചപ്പെടുകയും പഴയ നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക ലാഭം ഉണ്ടാകുകയും ചെയ്യും. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും പുലരും. എല്ലാ കാര്യങ്ങളിലും കുടുംബാംഗങ്ങളുടെ പൂര്‍ണ്ണപിന്തുണ ലഭിക്കും. പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. അവരുടെ ഉപദേശങ്ങള്‍ ഉപകാരപ്രദമാകും. ജോലിസ്ഥലത്തെ കാര്യങ്ങള്‍ ക്ഷമയോടെ കൈകാര്യം ചെയ്യുക. സുഹൃത്തുക്കളുമായോ മറ്റോ എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ സംസാരത്തിലൂടെ അത് പരിഹരിക്കാന്‍ ഈ ആഴ്ച അനുയോജ്യമാണ്.
നാല് (ഏതെങ്കിലും മാസം 4, 13, 22, 31 തീയ്യതികളില്‍ ജനിച്ചവര്‍)
മൂലസംഖ്യ നാല് വരുന്നവര്‍ക്ക് ഈ ആഴ്ച ജോലിസ്ഥലത്ത് മെച്ചപ്പെട്ട ആഴ്ച ആയിരിക്കും. പ്രോജക്ടുകള്‍ സമയത്ത് ചെയ്തുതീര്ക്കാന് സാധിക്കും. ഈ ആഴ്ച തുടങ്ങുന്ന പുതിയ പ്രോജക്ടുകള്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണകരമായി ഭവിക്കും. സാമ്പത്തിക കാര്യങ്ങള്‍ ക്രമേണ മെച്ചപ്പെടും. പ്രേമബന്ധങ്ങളിലുള്ളവര്ക്കും ഈ ആഴ്ച ഗുണകരമായിരിക്കും. പ്രണയികളെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്താന്‍ അനുകൂലമായ ആഴ്ചയാണ്. സന്തോഷത്തിനും അഭിവൃദ്ധിക്കുമുള്ള മംഗളകരമായ അവസരങ്ങള്‍ വന്നുചേരും.
അഞ്ച് (ഏതെങ്കിലും മാസം 5, 14, 23 എന്നീ തീയ്യതികളില്‍ ജനിച്ചവര്‍)
മൂലസംഖ്യ അഞ്ച് ആയിട്ടുള്ളവര്‍ ഈ ആഴ്ച കുടുംബാംഗങ്ങളോടൊപ്പം യാത്ര പോകാനിടയുണ്ട്. കുടുംബാഗങ്ങളുടെ വിവാഹം നിശ്ചയിക്കാനും സാധ്യതയുണ്ട്. സാമ്പത്തികപരമായി ഈ ആഴ്ച മികച്ചതായിരിക്കും. സാമ്പത്തിക നേട്ടത്തിനുള്ള ശക്തമായ സാധ്യതകള്‍ കാണുന്നുണ്ട്. മേലധികാരികള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ജോലിയില്‍ താല്‍പ്പര്യം നഷ്ടപ്പെട്ടത് മൂലം നിങ്ങള്‍ക്ക് ജോലിയില്‍ ബുദ്ധിമുട്ട് ഉണ്ടാകാന്‍ ഇടയുണ്ട്. വാരാന്ത്യത്തോടെ കുടുംബകാര്യങ്ങള്‍ സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി ഭവിക്കും.
ആറ് (ഏതെങ്കിലും മാസം 6, 15, 24 തീയ്യതികളില്‍ ജനിച്ചവര്‍)
മൂലസംഖ്യ ആറ് ആയിട്ടുള്ളവര്‍ക്ക് ഈ ആഴ്ച സമ്മിശ്രഫലങ്ങളാണ്. ജോലിസ്ഥലത്തെ കാര്യങ്ങളോര്ക്ക് ആശങ്കപ്പെടേണ്ടതായി വരും. പുതിയ പ്രോജക്ടുകള്‍ നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കും. സാമ്പത്തികകാര്യങ്ങളില്‍ മംഗളകരമായ വാര്‍ത്തകള്‍ക്ക് വകയുണ്ട്. നിക്ഷേപങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാകും. പിതാവിന്റെ സഹായത്തോടെ പല കാര്യങ്ങളും ചെയ്തുതീര്ക്കാന് കഴിയും. കുടുംബാഗത്തില് നിന്ന് നല്ല വാര്‍ത്ത കേള്‍ക്കും. വാരാന്ത്യത്തോടെ ഭാവി സുന്ദരമാക്കുന്നതിനുള്ള ഉറച്ച തീരുമാനങ്ങള്‍ എടുക്കും.
ഏഴ് (ഏതെങ്കിലും മാസത്തില്‍ 7, 16, 25 തീയ്യതികളില്‍ ജനിച്ചവര്‍)
സാമ്പത്തിക കാര്യങ്ങളില്‍ ഏഴ് മൂലസംഖ്യ ആയിട്ടുള്ളവര്‍ക്ക് ഈ ആഴ്ച വളരെ നല്ല സമയമാണ്. സാമ്പത്തികനേട്ടത്തിനുള്ള ശക്തമായ സാധ്യതയുണ്ട്. പ്രേമജീവിതത്തില്‍, നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്നും വളരെയധികം ശ്രദ്ധ ആഗ്രഹിക്കുന്ന സമയമാണിത്. അവര്‍ക്ക് മോശപ്പെട്ട ചില കാര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും. ജോലിസ്ഥലത്ത് ഏതെങ്കിലും ജോലികളില്‍ വിജയം കൈവരിക്കണമെങ്കില്‍, പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കണം. വാരാന്ത്യത്തോടെ ജീവിതത്തില്‍ പല മംഗളകരമായ മാറ്റങ്ങളും ഉണ്ടാകും.
എട്ട് (ഏതെങ്കിലും മാസം 8, 17, 26 തീയ്യതികളില്‍ ജനിച്ചവര്‍)
എട്ട് മൂലസംഖ്യ ആയിട്ടുള്ളവര്‍ക്ക് ഈ ആഴ്ച ശുഭകരമായ ഫലങ്ങള്‍ ഉണ്ടാകുകയും ഉന്നത വിദ്യാഭ്യാസത്തിന് വിദേശത്തേക്ക് പോകാനുള്ള ഭാഗ്യമുണ്ടാകുകയും ചെയ്യും. വിവാഹ ജീവിതത്തില്‍ പങ്കാളിയുമായി ഏന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഈ ആഴ്ച അതെല്ലാം അവസാനിക്കുകയും കുട്ടികള്‍ക്ക് വേണ്ടി തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുകയും ചെയ്യും. ചിലവുകള്‍ നിയന്ത്രിക്കാന്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ ബജറ്റ് താളംതെറ്റും. വാരാന്ത്യത്തോടെ സന്തോഷത്തിന്റെയും അഭിവൃദ്ധിയുടെയും നിമിഷങ്ങള്‍ ഉദ്യോഗജീവിതത്തില്‍ ഉണ്ടാകും. മറ്റൊരു സന്തോഷവാര്‍ത്ത കേള്‍ക്കാനും സാധ്യതയുണ്ട്.
ഒമ്പത് ( ഏതെങ്കിലും മാസത്തില്‍ 9, 18, 27 തീയ്യതികളില്‍ ജനിച്ചവര്‍)
മൂലസംഖ്യ 9 ആയിട്ടുള്ളവര്‍ക്ക് ഈ ആഴ്ച സാമ്പത്തികസ്ഥിതിയില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകും. നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. എന്തെങ്കിലും പുതിയ ആശയങ്ങള്‍ അല്ലങ്കില്‍ പുതിയ തുടക്കങ്ങള്‍ പ്രേമജീവിതത്തില്‍ സന്തോഷം കൊണ്ടുവരും. കുടുംബ ജീവിതത്തിലും പ്രേമ ജീവിതത്തിലും ഇതൊരു സാധാരണ ആഴ്ച ആയിരിക്കും. സര്‍ക്കാര്‍ ജോലികള്‍ക്ക് ശ്രമിക്കുന്നവര്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ജോലിസ്ഥലത്ത് പെട്ടെന്ന് പ്രശ്നങ്ങള്‍ ഉണ്ടാകാനും പ്രോജക്ടുകളില്‍ തടസ്സങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. വാരാന്ത്യത്തോടെ, മതപരമായ കാര്യങ്ങളില്‍ പങ്കുചേരും. ഇതിലൂടെ മനസമാധാനം കൈവരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications