Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
Weekly Numerology: ജൂലൈ പകുതിയില്‍ വരുന്ന 7 ദിവസം പ്രയാസപ്പെടുന്നവര്‍ ഇവരാണ്
ജൂലൈ മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ ജ്യോതിഷപരമായി ഉണ്ടാവുന്ന മാറ്റങ്ങളാണ് പലപ്പോഴും നിങ്ങളെ കൂടുതല്‍ സ്വാധീനിക്കുന്നത്. ജന്മസംഖ്യ പ്രകാരം നിങ്ങളുടെ വരുന്ന ആഴ്ച എന്തൊക്കെയാണ് ഫലങ്ങള്‍ എന്ന് നോക്കാം. അതിലുപരി ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ എപ്രകാരമാണ് എന്നും കോട്ടങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.
നമ്പര്‍ 1
നമ്പര്‍ 1 ആണ് നിങ്ങളുടെ ജന്മസംഖ്യ എങ്കില്‍ ഇവര്‍ക്ക് ജോലിയില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. കാരണം വരുന്ന ആഴ്ചയില്‍ ജോലിസ്ഥലത്ത് കാര്യങ്ങള്‍ ശരിയായ രാതിയില്‍ ആയിരിക്കില്ല നടക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴു ംജോലിയില് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. ആരെങ്കിലും നിങ്ങളെ എതിര്‍ക്കുകയും നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഈ ആഴ്ചയുടെ അവസാനത്തോടെ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.

നമ്പര്‍ 2
വരുന്ന ആഴ്ചയിലെ ആദ്യ മൂന്ന് ദിവസങ്ങള്‍ ന്യൂമറോളജി പ്രകാരം അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവുന്നു. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വരും. പങ്കാളിയോടൊപ്പം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പൊതുവേ സന്തോഷകരമായ മാറ്റങ്ങളുണ്ടാവാം. ജീവിതം മാറി മറിയുന്നു.
നമ്പര്‍ 3
നമ്പര്‍ 3 ആണ് നിങ്ങളുടെ ജന്മസംഖ്യയെങ്കില് അവര്‍ക്ക് ഗുണദോഷ സമ്മിശ്രഫലങ്ങളുണ്ടാവും. അമിത ദേഷ്യം പ്രശ്നങ്ങളുണ്ടാക്കുന്നു. പരമാവധി ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. എല്ലാത്തിലും മികച്ച ഫലങ്ങള്‍ ആഗ്രഹിക്കുമെങ്കിലും ലഭിക്കണം എന്നില്ല.
നമ്പര്‍ 4
ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ച ഭാഗ്യം ലഭിക്കുന്ന ആഴ്ചയായിരിക്കും. പല കാര്യങ്ങളിലും സാമ്പത്തികവും വൈകാരികവുമായ മാറ്റങ്ങള്‍ തേടി വരുന്നു. പലപ്പോഴും പല കോണില്‍ നിന്ന് പണം വന്നു ചേരുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ജീവിത ശൈലിയിലെ മാറ്റങ്ങളും ആരോഗ്യത്തെ ബാധിക്കാതെ ശ്രദ്ധിക്കണം.
നമ്പര്‍ 5
നമ്പര്‍ 5 ആണ് നിങ്ങളുടേത് എങ്കില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങളുണ്ടാവാം. അംഗീകാരങ്ങള്‍ തേടി എത്തും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സ്നേഹത്തോടേയുള്ള പെരുമാറ്റം ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കുന്നു. എല്ലാവരോടും മികച്ച സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറുന്നതിനും സാധിക്കുന്നു.
നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യാ പ്രകാരം ഉള്ള നമ്പര്‍ 6 ആണെങ്കില്‍ അവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ പ്രതികൂല മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആരോഗ്യം അല്പം ശ്രദ്ധിക്കണം. വിശ്രമിക്കേണ്ട സാഹചര്യങ്ങളില്‍ അതിന് ശ്രദ്ധിക്കണം. തിരക്കുകള്‍ മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടങ്ങള്‍ നിങ്ങളെ തേടി വരാം.
നമ്പര്‍ 7
നമ്പര്‍ 7 ആണ് നിങ്ങളുടെ ജന്മസംഖ്യ എന്നുണ്ടെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് കരിയറില്‍ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. പല നേട്ടങ്ങളും നിങ്ങളോടൊത്ത് മുന്നോട്ട് വരുന്നു. ആത്മീയമായ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. ആരോഗ്യപരമായ പല മാറ്റങ്ങളും ഉണ്ടാവാം.
നമ്പര്‍ 8
നമ്പര്‍ 8 ആണ് നിങ്ങളുടേത് എങ്കില്‍ നിങ്ങള്‍ വളരെ വൈകാരികപരമായി ഏത് കാര്യത്തേയും നോക്കിക്കാണുന്നു. ആസൂത്രണം ചെയ്യുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. ദൈനംദിന കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടാവാം. പണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. എങ്കിലും ആഴ്ചയുടെ അവസാനത്തോടെ പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു.
നമ്പര്‍ 9
പുതിയ ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും ജോലിയിലെ നിരാശ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ആഴ്ചയുടെ അവസാനം നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഒരു കാര്യത്തിലും പെട്ടെന്ന് തീരുമാനം എടുക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
