2026-ലെ ആദ്യ ഉദയം, വര്‍ഷം മുഴുവന്‍ ഫലം നല്‍കും ഒരാഴ്ച 27 നക്ഷത്രക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം വാരഫലം

ഈ വരുന്ന ആഴ്ചയില്‍ 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്ന ഒരു പുതുവര്‍ഷത്തിന് വേണ്ടിയാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഏത് തരത്തിലാണ് നിങ്ങളില്‍ മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.
സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്നതിന് വേണ്ടി നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് കൂടാതെ പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് നിങ്ങള്‍ വിരല്‍ ചൂണ്ടുന്നതും.

വരുന്ന ആഴ്ചയില്‍ ഏതൊക്കെ തരത്തിലാണ് ജീവിതത്തില്‍ വിജയം , ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ ആരൊക്കെയാണ് നേട്ടങ്ങളിലേക്ക് എത്തുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും ഐശ്വര്യവും പുതുവര്‍ഷത്തില്‍ 27 നാളുകാര്‍ക്കും എപ്രകാരമെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Weekly Nakshatra Horoscope

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ ഗുണഫലമായ മാറ്റങ്ങളുണ്ടാവുന്നു. അതില്‍ തന്നെ ജീവിത വിജം തേടി എത്തുകുയം ചെയ്യുന്നു. ജനുവരി തുടക്കത്തില്‍ ഇവര്‍ക്ക് സാമ്പത്തികമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ ജോലിയിലും ഉയര്‍ച്ചയോടൊപ്പം ശമ്പള വര്‍ദ്ധനവും തേടി എത്തും. അത് കൂടാതെ സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം സംഭവിക്കാം.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. അത് മാത്രമല്ല ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ജോലിയിലെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജോലിയിലെ മാറ്റങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നത്. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്ന സമയമാണ്. സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പരിഹരം കാണാന്‍ സാധിക്കും. എന്നാല്‍ ആഴ്ചയുടെ മധ്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും കാര്യങ്ങള്‍ ആഗ്രഹിച്ച പോലെ നടക്കണം എന്നില്ല. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതാണ്.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ അതായത് പുതുവര്‍ഷത്തിലെ ആദ്യ ആഴ്ചയില്‍ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങളില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ വേണം. സന്തോഷകരമായ പല കാര്യവും അതുപോലെ തന്നെ പ്രതിസന്ധികളും ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ചിങ്ങക്കൂറുകാര്‍ക്ക് ജീവിതത്തില്‍ അല്‍പം പ്രതിസന്ധികള്‍ ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരിക്കും. അത് മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നു. സമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധ വേണം.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഗുണഫലങ്ങള്‍ ഈ സമയം സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ക്ക് നിസ്സാരമായ പല ചിന്തകളും നിങ്ങളെ അലട്ടുന്നു. എല്ലാ കാര്യങ്ങളും ആഗ്രഹിച്ചത് പോലെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.

Weekly Nakshatra Horoscope

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍ . എങ്കിലും അതിനെ നിസ്സാരവത്കരിക്കരുത് എന്നതാണ് പ്രധാന കാര്യം. പലപ്പോഴും അത്ഭുതകരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കാം. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. അതില്‍ പക്ഷേ സാമ്പത്തിക കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. അസാധാരണ മാറ്റങ്ങളെ അല്‍പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കരുത്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ആഴ്ചയാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്):
മകരക്കൂറില്‍ ജനിച്ചവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഈ സമയം കാത്തിരിക്കുന്നത്. ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വിവാഹത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പുതുവര്‍ഷം മുഴുവന്‍ നില്‍ക്കുന്ന ഗുണാനുഭവങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ആരോഗ്യ പ്രശ്‌നങ്ങളില്‍ പലതിനും പരിഹാരം കാണുന്നതിന് സാധിക്കും. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. നിങ്ങളെ ചുറ്റിപ്പറ്റി പല കാര്യങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഴ്ചയില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. ഗുണദോഷ സമ്മിശ്രമായതിനാല്‍ ജീവിതത്തില്‍ എല്ലാ അര്‍ത്ഥത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. വരുമാനം ഇരട്ടിയാവുന്നതിനാല്‍ അതനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സുരക്ഷിത നിക്ഷേപത്തിനും അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.

X
Desktop Bottom Promotion