Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കാലുകുത്തുന്നിടം സ്വര്‍ഗ്ഗമാവും: വരുന്ന 7 ദിനം ഐശ്വര്യക്കൊടുമുടിയേറുന്ന 5 രാശിക്കാര്‍
Weekly Horoscope: വരുന്ന ഓരോ ആഴ്ചയിലും പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോ രാശിക്കാരിലും ഉണ്ടാവുന്നത്. അത് അനുകൂലമോ അല്ലെങ്കില്‍ ചിലര്‍ക്ക് പ്രതികൂലമോ ആയിരിക്കും. വരുന്ന 7 ദിവസം എപ്രകാരമാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ എന്ന് നോക്കാം. അതിലുപരി ഓരോ സമയത്തും സംഭവിക്കേണ്ട ഗ്രഹരാശിമാറ്റം നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. അത് പല തരത്തിലാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ അത് ദോഷകരമായി മാറുന്നതിനും സാധ്യതയുണ്ട്. വ്യാഴവും ചന്ദ്രനും മിഥുനത്തില് സംഗമിക്കുന്നതിന്റെ ഫലമായി രാജയോഗമാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്.
ആരോഗ്യത്തിന്റെ കാര്യത്തിലും സാമ്പത്തിക കാര്യത്തിലും ജോലിയും കരിയറിലും എല്ലാം മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റം എത്രത്തോളം നിങ്ങളെ മാറ്റി മറിയ്ക്കുന്നു ഇത് എപ്രകാരം ഭാഗ്യം കൊണ്ട് വരുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ കരിയര്‍ വളര്‍ച്ചയ്ക്കും അംഗീകാരത്തിനും സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല പല കോണില്‍ നിന്നും ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. കരിയറില്‍ പുതിയ അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിരത എല്ലാ കാര്യത്തിലും തേടി എത്തുന്നു. അത് മാത്രമല്ല ദാമ്പത്യത്തില്‍ പ്രതീക്ഷിക്കാത്ത അനുകൂല മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കാര്യങ്ങള്‍ മൊത്തത്തില്‍ മാറി മറിയുന്നു. ആരോഗ്യത്തെ ഒട്ടും ഗൗനിക്കേണ്ടതില്ല. എന്നാല്‍ അശ്രദ്ധ ഒരു കാര്യത്തിലും സംഭവിക്കുന്നില്ല. പുതിയ ബന്ധങ്ങള്‍ക്ക് തുടക്കം കുറിയ്ക്കേണ്ടതാണ്. നിസ്സാര കാര്യങ്ങള്‍ പോലും ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്, ബന്ധങ്ങളും സൗഹൃദങ്ങളും എല്ലാം മികച്ച് നില്ക്കുന്നു. സുഹൃത്തുക്കള്‍ വഴി സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും അനുകൂലമായി വരുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലമായ സാമ്പത്തിക സ്ഥിതിയാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത് എന്നതാണ് ഏറ്റവും വലിയ കാര്യം. പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തെ കാത്തിരിക്കുന്നു. വരുമാനം വര്‍ദ്ധിക്കുകയും എല്ലാ കാര്യത്തിലും വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം വളരെയധികം ക്രിയേറ്റീവ് ആയി ചെയ്യുന്നതിന് സാധിക്കുന്നു ഈ ആഴ്ചയില്‍. തൊഴില്‍പരമായി നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. ഐക്യവും സന്തോഷവും ജീവിതത്തെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ ആവില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബിസിനസ് സംബന്ധമായ നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. പുതിയ ബിസിനസിനെക്കുറിച്ച് ആലോചിക്കാന്‍ ഏറ്റവും മികച്ച സമയമാണ്.
മീനം
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ ഈ ആഴ്ച കാത്തിരിക്കുന്ന്. ഇത് നിങ്ങളുടെ ജീവിതം മികച്ചതാക്കും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തില്‍ അംഗീകാരവും ആദരവും ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. അത് നിങ്ങളുടെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള ഗുണാനുഭവങ്ങളും കൊണ്ട് വരുന്നു കരിയറില്‍ ധാരാളം അവസരങ്ങള്‍ തേടി എത്തുന്നു.



Click it and Unblock the Notifications
