Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇനി വരുന്ന 7 ദിവസം മാത്രം മതി: ഇത്രയും ഭാഗ്യരാശിക്കാര്‍ ലോകത്തില്ല- ഗജകേസരിയോഗം
വരുന്ന ഏഴ് ദിവസം അതായത് പുതിയ ആഴ്ച തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നക്ഷത്രങ്ങളും ഗ്രഹങ്ങളും സ്ഥാനം മാറുമ്പോള്‍ അത് ഓരോ രാശിക്കാരിലും ചെലുത്തുന്ന സ്വാധീനവും നിസ്സാരമല്ല. ചിലരില്‍ അനുകൂലഫലങ്ങള്‍ നേടുമ്പോള്‍ ചിലരിലാകട്ടെ അത് പ്രതികൂലമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഗുണഫലങ്ങള്‍ മാത്രം വരുന്ന ആഴ്ചയില്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. അവരെക്കുറിച്ചാണ് ഈ ലേഖനം.
വരുന്ന 7 ദിവസങ്ങള്‍ അതായത് ജനുവരി 26 മുതല്‍ ഫെബ്രുവരി 1 വരെ നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്ന ചിലത് ജീവിതത്തില്‍ സംഭവിക്കുന്നു. സന്തോഷവും സമാധാനവും സാമ്പത്തികവും നേട്ടങ്ങളും എല്ലാം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലമായ മാറ്റങ്ങള്‍ പലതും ജീവിതത്തില്‍ സംഭവിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തെ പാടേ നേട്ടങ്ങളിലേക്ക് കുതിക്കാന്‍ സഹായിക്കും. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ ഗുണാനുഭവങ്ങള്‍ ഉള്ളവര്‍ എന്ന് നോക്കാം.

ചിങ്ങം
ചിങ്ങം ഭാഗ്യവാനാകുന്നത് എന്തുകൊണ്ട് എന്നത് നമുക്ക് നോക്കാം. കാരണം ചിങ്ങം രാശിക്കാര്‍ക്ക് പോസിറ്റീവ് എനര്‍ജിയും നേട്ടങ്ങളും ഈ ആഴ്ചയില്‍ തേടി എത്തുന്നു. കൂടാതെ ജോലിയില്‍ നിരവധി പുതിയ അവസരങ്ങളാണ് ഉണ്ടാവുന്നത്. കരിയര്‍ സംബന്ധമായി നിങ്ങള്‍ അനുഭവിച്ചിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഈ ആഴ്ചയില്‍ സാധിക്കും. കൂടാതെ സൂര്യന്റെ സ്വാധീനം നിങ്ങളുടെ ലക്ഷ്യങ്ങളിലും അഭിനിവേശങ്ങളിലും വ്യക്തത നിലനിര്‍ത്തുന്നു. അതോടൊപ്പം തന്നെ കരിയറിലും ബന്ധങ്ങളിലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കൂടാതെ വരുന്ന ആഴ്ചയില്‍ ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരും. ശുഭാപ്തി വിശ്വാസവും വര്‍ദ്ധിക്കുന്നു. പുതിയ മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കൂടാതെ യാത്ര, പഠനം തുടങ്ങിയവയെല്ലാം തന്നെ മികച്ച രീതിയില്‍ പിന്തുടരുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ആവേശകരമായ പുതിയ അവസരങ്ങള്‍ പല മേഖലയിലും നിങ്ങളെ തേടി എത്തുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ഈ വരുന്ന ആഴ്ചയില്‍ വളരെയധികം സാമ്പത്തികവും വൈകാരികവുമായ സ്ഥിരത അനുഭവിക്കുന്നു. കൂടാതെ വരുന്ന ആഴ്ചയില്‍ വാഹനയോഗവും ഇവരെ തേടി എത്തും. അതോടൊപ്പം തന്നെ സുരക്ഷിതത്വവും ശാന്തതയും നിങ്ങള്‍ക്ക് ചുറ്റും ഉണ്ടാവും. അത് മാത്രമല്ല എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ അനുഭവിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതാണ്. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ നേട്ടങ്ങളും ഈ ആഴ്ചയില്‍ തന്നെ നിങ്ങളെ തേടി എത്തുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് വരുന്ന 7 ദിവസവും നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ തൊഴില്‍പരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. രാജയോഗമാണ് ഇവരെ തേടി എത്തുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാദാനവും വര്‍ദ്ധിക്കുന്നു. കൂടാതെ എല്ലാ തരത്തിലുള്ള സാമ്പത്തിക മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. ജോലിയില്‍ അംഗീകാരവും സമ്പത്തും തേടി എത്തും. സമാധാനവും സന്തോഷവും നിറയുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം
മീനം രാശിക്കാര്‍ക്ക് വരുന്ന 7 ദിവസവും സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവും. ഭാഗ്യത്തിന്റെ ഒഴുക്ക് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക മുന്നേറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. തീരുമാനത്തില്‍ ഉറച്ച് നില്ക്കുന്നതിനാല് അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ എല്ലാം തന്നെ ഇല്ലാതാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications