Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
ജ്യോതിഷപ്പലകയില് തെളിയും ഭാഗ്യ രാശിക്കാര്‍: വിധിപോലും മാറി നില്ക്കും ശുഭയോഗങ്ങള്‍
ഓരോ ആഴ്ചയിലും സംഭവിക്കുന്ന ഗ്രഹ-രാശി മാറ്റങ്ങള്‍ നിരവധിയാണ്. ഇതില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങളിലും വിശ്വസിക്കുന്നു. വരുന്ന ആഴ്ചയില്‍ ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് അവരുടെ ഭാഗ്യം എന്നത് നമുക്ക് നോക്കാം. വരുന്ന ആഴ്ചയില്‍ ഭാഗ്യത്തേരിലേറി കുതിച്ച് പായുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് അവരുടെ കരിയറിലും ദാമ്പത്യത്തിലും സാമ്പത്തിക കാര്യങ്ങളിലും ജോലിയിലും എല്ലാം അനുകൂലമായ സാഹചര്യങ്ങളും മാറ്റങ്ങളും ഉണ്ടാവുന്നു.
എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തുന്നു. അത് പലപ്പോഴും ജീവിതത്തില്‍ മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ കൈപിടിച്ചുയര്‍ത്തുന്നു. 12 രാശിക്കാരില്‍ ഭാഗ്യഫലങ്ങള്‍ കൂടുതലുള്ള ചില രാശിക്കാരുണ്ട്. അവരെക്കുറിച്ചാണ് ഈ ലേഖനം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പലപ്പോഴും നിരവധി അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കരിയറിന്റെ കാര്യത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. കൂടാതെ ജോലി മാറ്റത്തിനും ഏറ്റവും മികച്ച സമയം തന്നെയാണ് വരുന്ന ആഴ്ച. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുകയാണെങ്കില്‍ അത് പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിന്റെ അപ്പുറമായിരിക്കും. പരിശ്രമങ്ങള്‍ക്കെല്ലാം തന്നെ ഫലം കാണുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ വരാനിരിക്കുന്നത് ഭാഗ്യം മാത്രം നിറയുന്ന ഒരു ആഴ്ചയാണ്. കൂടാതെ നിങ്ങളുടെ നിക്ഷേപങ്ങള്‍ എല്ലാം തന്െന മികച്ചതായി മാറുന്നു. പലപ്പോഴും കരിയറിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം തേടി എത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. സാമൂഹിക ഇടപെടലുകള്‍ പോലും നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നു. സമൂഹത്തില്‍ അംഗീകാരവും നേട്ടവും തേടി എത്തും. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാവുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ കാത്തിരിക്കുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള അനുകൂല ഫലങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ വെല്ലുവിളികള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടുന്ന ഒരാഴ്ചയാണ്. പുതിയ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കപ്പെടുന്നു. യാത്രയും പഠനവും എല്ലാം ഒരുപോലെ തന്നെ ഗുണഫലങ്ങള്‍ നല്കുന്നു. ശുഭാപ്തി വിശ്വാസം നിങ്ങള്‍ക്ക് എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. തൊഴില്‍ മാറ്റങ്ങള്‍ അനുകൂലമായി മാറുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. വ്യക്തിപരമായ പല താല്‍പ്പര്യങ്ങളും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പുതിയ മാറ്റങ്ങള്‍ നിങ്ങളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ലാഭകരമായി മാറും. സാമ്പത്തികമായി ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് അവര്‍ കടന്ന് പോവുന്നത്. പലപ്പോഴും പല കാര്യങ്ങളിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ദീര്‍ഘകാല നിക്ഷേപങ്ങള്‍ മികച്ച ലാഭം കൊണ്ട് വരുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ വ്യക്തിപരമായി മികച്ച നേട്ടങ്ങളുണ്ടാവുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള കാര്യങ്ങളിലും പൂര്‍വ്വികരുടെ അനുഗ്രഹം ലഭിക്കുന്നു. ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും നിറയുന്നു. ശരിയായ തീരുമാനങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ മാറ്റം കൊണ്ട് വരുന്നു. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്ക് ഉയര്‍ച്ചയുണ്ടാവും. സാഹസികത കാണിക്കുമെങ്കിലും അതിലൂടെ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
