Latest Updates
-
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും
ത്രിഗ്രഹ യോഗം തുടരും, ഗജകേസരി യോഗത്തിലൂടെ ഇരട്ടിനേട്ടം, അടുത്ത ആഴ്ച ഭാഗ്യകടാക്ഷം ആര്‍ക്കെല്ലാം
Weekly Lucky Zodiac Signs February 16-22, 2025: പുതിയൊരു ആഴ്ച മുന്നിലെത്തിയിരിക്കുകയാണ്. ഫെബ്രുവരി മാസം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ജ്യോതിഷപരമായി വരുംദിവസങ്ങള്‍ എന്തെല്ലാം നടക്കുമെന്നും ആര്‍ക്കെല്ലാം നേട്ടങ്ങള്‍ ലഭിക്കുമെന്നും അറിയാം. ഫെബ്രുവരി 16 മുതല്‍ 22 വരെയുള്ള ഒരാഴ്ച മിക്ക രാശികള്‍ക്കും വളരെ ഗുണകരമായിരിക്കും. പ്രത്യേകിച്ച്, വരും ആഴ്ച സൃഷ്ടിക്കപ്പെടുന്ന ത്രിഗ്രഹ യോഗവും ഗജകേസരി യോഗവും ചില രാശികളില് വലിയ സ്വാധീനം ചെലുത്തും. ബുധന്‍, ശനി, സൂര്യന് എന്നീ മൂന്ന് ഗ്രഹങ്ങള്‍ ഇപ്പോള്‍ കുംഭം രാശിയിലാണ് സഞ്ചരിക്കുന്നത്. ഏകദേശം 30 വര്‍ഷത്തിനുശേഷം ആദ്യമായാണ് കുംഭത്തില്‍ സൂര്യനും ശനിയും ഒന്നിച്ചുവരുന്നത്. ആഴ്ചയുടെ മധ്യത്തോടെ ചന്ദ്രന് വൃശ്ചികത്തിലെത്തുമ്പോള് വ്യാഴം ഇടവത്തില്‍ ആയിരിക്കും, ഇവര്‍ക്കിടയിലെ സവിശേഷ ദൃഷ്ടി മൂലം ഗജകേസരി യോഗം രൂപപ്പെടും. ഈ അനുകൂലമായ ഗ്രഹനിലകള്‍ പ്രകാരം വരുന്ന ആഴ്ച മേടം, ഇടവം, മിഥുനം, ചിങ്ങം, വൃശ്ചികം, മകരം എന്നീ രാശികളുള്ളവര്‍ക്ക് പ്രത്യേകിച്ച് നല്ലതായിരിക്കും. വരുന്ന ആഴ്ചയിലെ ഭാഗ്യരാശികള്ക്കുള്ള കൂടുതല്‍ ഫലങ്ങള്‍ മനസ്സിലാക്കാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
വേദ ജ്യോതിഷം അനുസരിച്ച് ഫെബ്രുവരി മാസം മുഴുവന്‍ മേടം രാശിക്കാര്‍ക്ക് ഊര്‍ജ്ജസ്വലവും ആത്മവിശ്വാസം നിറഞ്ഞതാുമായ ദിവസമായിരിക്കും. ഈ ദിവസങ്ങളില്‍ വളരെയധികം ഉത്സാഹം അനുഭവപ്പെടും, വിവിധ കാര്യങ്ങളില്‍ വിജയമുണ്ടാകും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കഠിനാധ്വാനം തുടരേണ്ടത് പ്രധാനമാണ്. ആത്മാര്‍ത്ഥമായ പരിശ്രമം പുതിയ അവസരങ്ങളിലേക്ക് നയിക്കും. ജീവിതത്തില്‍ ആവേശവും ജീവശക്തിയും അനുഭവപ്പെടും, ജീവിതപുരോഗതി കൈവരിക്കാന്‍ ഈ ശക്തി ഉപയോഗിക്കണം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഫെബ്രുവരിയിലെ ഈ ആഴ്ച ഇടവം രാശിയില്‍ ജനിച്ച വ്യക്തികള്‍ അവരുടെ തീരുമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വിജയം നേടാന്‍ പരിശ്രമം അത്യന്താപേക്ഷിതമാണ്. പ്രൊഫഷണല്‍ ജീവിതത്തില്‍ സത്യസന്ധതയും നീതിയും പാലിക്കുന്നത് പ്രധാനമാണ്, കാരണം നിങ്ങളുടെ പ്രവര്‍ത്തനം അനുസരിച്ചുള്ള ഫലമേ ലഭിക്കുകയുള്ളു. നിയമപരമായോ സാമ്പത്തികമായോ ഉള്ള പ്രശ്നങ്ങളില്‍ വിവേകപൂര്‍ണ്ണമായ തീരുമാനങ്ങള്‍ എടുക്കാണം. ജീവിതത്തില്‍ സത്യസന്ധതയും അച്ചടക്കവും പാലിക്കണം. വഞ്ചനയും അസത്യവും ഒഴിവാക്കുക.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ഫെബ്രുവരി മാസത്തിലെ ഈ ആഴ്ച മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബന്ധങ്ങള്‍ സ്നേഹവും വിശ്വാസവും നിറഞ്ഞതായിരിക്കും, അതുകൊണ്ട് ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ അനുയോജ്യമായ സമയമാണ്. പുതിയൊരു ബന്ധം ആരംഭിക്കാന്‍ ഈ സമയം അനുകൂലമാണ്. കാരണം നിങ്ങളുടെ സ്നേഹവും പിന്തുണയും മറ്റൊരാളുടെ ജീവിതത്തില്‍ നല്ല രീതിയിലുള്ള സ്വാധീനം ചെലുത്തും. കരിയറിലും ബിസിനസിലും സാഹചര്യങ്ങള്‍ സ്ഥിരതയോടെ തുടരും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ചില അവിചാരിത സംഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിലവിലെ സാഹചര്യങ്ങള്‍ പുനഃപരിശോധിക്കുന്നത് ആവശ്യമായേക്കാം. പഴയ ശീലങ്ങളും സമീപനങ്ങളും മാറ്റാന്‍ പരിശ്രമിക്കുക. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുന്നത് ഗുണകരമാകാം. ഈ ആഴ്ച പ്രണയബന്ധങ്ങള്ക്ക് പ്രതീക്ഷാജനകമാണ്, കരിയര്‍ സാധ്യതകളും പോസിറ്റീവായി തുടരും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ഫെബ്രുവരി മാസത്തിലെ ഈ ആഴ്ച ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സമൂഹത്തില്‍ നിങ്ങളുടെ സ്വാധീനവും മാന്യതയും വര്‍ദ്ധിക്കും. നിങ്ങളുടെ ഉള്ളിലെ കഴിവുകളെ മറ്റുള്ളവര്‍ അംഗീകരിക്കുകയും ഏതെങ്കിലും വെല്ലുവിളികളെ നേരിടാന്‍ മാനസികമായും ശാരീരികമായും ശക്തരായി നിലകൊള്ളുകയും ചെയ്യും. ആത്മവിശ്വാസം നിലനിര്‍ത്തി, ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതനുള്ള പരിശ്രമംതുടരുക. ഈ ആഴ്ച ഒരു കുടുംബക്കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടിവരാം. ജീവിത പങ്കാളിയുടെ ആരോഗ്യകാര്യത്തിന് ശ്രദ്ധ നല്‍കുക.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച സഹോദരന്മാരുടെ പിന്തുണ പ്രതീക്ഷിക്കാം, മനസ്സാന്തി നേടുകയും ആഴത്തില്‍ ചിന്തിക്കുകയും ചെയ്യുന്ന സമയമാണിത്. മാനസികമായ അശാന്തി നിയന്ത്രിക്കുന്നത് അത്യാവശ്യമാണ്. പല പ്രശ്നങ്ങളിലും പരിഹാരം തേടുന്നവര്‍ ആത്മപരിശോധന നടത്തുകയും ഏകാന്തചിന്ത വളര്‍ത്തുകയും ചെയ്യുക. വിദ്യാഭ്യാസത്തിലും മത്സരങ്ങളിലും വിജയസാധ്യതയുണ്ട്, കലകളില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടാകാനും സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications