Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
അനന്തമായി നീളുന്ന നേട്ടങ്ങള്‍: നാളത്തെ പുലരിയോടൊപ്പം ഭാഗ്യവും ഉദിക്കുന്നവര്‍
വരുന്ന ഒരാഴ്ചയില്‍ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. പ്രത്യേകിച്ച് ആരോഗ്യ, ധന, സാമ്പത്തിക, കുടുംബ കാര്യങ്ങളില്‍ നിങ്ങളുടെ മാറ്റങ്ങള്‍ പലപ്പോഴും പ്രതീക്ഷിക്കുന്നതിന് അപ്പുറമായിരിക്കും. ജീവിതത്തില്‍ സന്തോഷം നല്കുന്ന ഇത്തരം ചില കാര്യങ്ങളുണ്ട്. ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഭാഗ്യം നിലനില്‍ക്കുന്ന സമയമാണ് വരുന്ന ഒരാഴ്ച. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൂടെയുള്ളത് ആരൊക്കെയാണ് സമ്പത്തില്‍ ആറാടുന്നവര്‍ എന്ന് നമുക്ക് നോക്കാം.
അത് മാത്രമല്ല ജീവിതത്തിലെ നല്ല സമയങ്ങളെ കൃത്യമായി മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവുകയും ചെയ്യുന്നു. എല്ലാ തരത്തിലും സന്തോഷകരമായ മാറ്റങ്ങളാണ് നിങ്ങളുടെ വരുന്ന ഒരാഴ്ചയില്‍ സംഭവിക്കുന്നത്. അവര്‍ ആരൊക്കെയെന്ന് വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. മാത്രമല്ല ഇവരുടെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ഏത് കാര്യവും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്നു. ജോലിയില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സന്തോഷകരമായ പല നേട്ടങ്ങളും ജീവിതത്തില്‍ വരുന്ന ഒരാഴ്ചയില്‍ ഉണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പ്രതിസന്ധികള്‍ ഏതുമില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. ഇതിന്റെ ഫലമായി ഇവര്‍ക്ക് സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കൂടാതെ മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കുകയും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. ഏത് പ്രതിബന്ധത്തേയും മറികടന്ന് കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളാണ് ഈ ആഴ്ചയില്‍ കാത്തിരിക്കുന്നത്. കൂടാതെ ചില ആഗ്രഹങ്ങള്‍ പൂര്‍ണമായും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും സാധിക്കുന്നു. ഏത് പ്രതിസന്ധിയേയും മറികടക്കാന്‍ സാധിക്കുന്നു. ലോണെടുക്കുന്നതുമായി ബന്ധപ്പെട്ട് മികച്ച സമയമാണ് നിങ്ങള്‍ക്ക്. സാമ്പത്തിക നേട്ടവും പല കോണില്‍ നിന്നും തേടി വരുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും മക്കളുടെ കാര്യത്തില്‍ അഭിമാനിക്കുന്നതിനുള്ള വകയുണ്ട്. സഹപ്രവര്‍ത്തകരുടെ സഹകരണം നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. വിനോദ യാത്ര നടത്തുന്നതിന് അനുകൂലമായ സമയമാണ്. വാഹനയോഗം കാണുന്നു. സാമ്പത്തിക മാറ്റങ്ങളെല്ലം തന്നെ അനുകൂലമായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂലമായ നേട്ടങ്ങളുണ്ടാവും. പലപ്പോഴും യാത്രകള്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം കാര്യങ്ങളെല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. കടം നല്കിയ പണം തിരിച്ച് കിട്ടുന്നു. ഇതെല്ലാം തന്നെ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ വരുത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. തൊഴില്‍ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കൂടാതെ ജീവിത സാഹചര്യത്തില്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. വാതരോഗങ്ങള്‍ നിങ്ങളെ അലട്ടുന്നു. എങ്കിലും അതെല്ലാം തന്നെ പെട്ടെന്ന് പരിഹരിക്കപ്പെടുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
