Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വാരഫലം ഡിസംബര്‍ 9- 15; ഈ ആഴ്ചയില്‍ ഭാഗ്യം ഇവര്‍ക്കൊപ്പം, പ്രയാസങ്ങള്‍ക്ക് വിരാമം, സന്തോഷം തൊട്ടരികെ
ഡിസംബര്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ച ആരംഭിച്ചുകഴിഞ്ഞു. ഈ മാസം ചില ഗ്രഹങ്ങളും നക്ഷത്രങ്ങളും സ്ഥിതികളില്‍ മാറ്റം വരുത്തുന്നുണ്ട്. വേദ ജ്യോതിഷം അനുസരിച്ച് ഡിസംര്‍ 11ന് ബുധന്‍ വൃശ്ചികം രാശിയില്‍ ഉദിക്കാന്‍ പോകുന്നു. അതോടൊപ്പം ശുക്രന് മകരം രാശിയിലും സൂര്യനും ബുധനും വൃശ്ചികം രാശിയിലും ശനി കുംഭം രാശിയിലും രാഹു മീനം രാശിയിലും കേതു കന്നിയിലും വ്യാഴം ഇടവത്തിലുമാണ് ഈ ആഴ്ചയില്‍ സഞ്ചരിക്കുന്നത്.

ഗ്രഹങ്ങളുടെ ഈ സ്ഥാനങ്ങള്‍ ചില രാശികളില് ജനിച്ചവര്‍ക്ക് വളരെയധികം ഗുണകരമാണ്. ഇവര്‍ വര്‍ഷാവസാനത്തിന് മുമ്പ് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന ആഴ്ചയാണ് ഇത്. ഇവര്‍ക്ക് കരിയറിലും പ്രണയജീവിതത്തിലും ദാമ്പത്യത്തിലും നേട്ടങ്ങള്‍ വന്നെത്താന്‍ പോകുകയാണ്. ഇത്രയും നാള് അനുഭവിച്ച പലതരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ഈ ആഴ്ച അവസാനിക്കും. ഇവര്‍ക്ക് എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ഡിസംബര്‍ 9 മുതല്‍ ഡിസംബര്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഭാഗ്യം ആര്‍ക്കൊപ്പമാണെന്ന് അറിയാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് പുതിയ ആഴ്ച ഗുണകരമാണ്. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. സമാധാനം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെയും കീഴുദ്യോഗസ്ഥരുടെയും സഹകരണമുണ്ടാകും. തൊഴിലന്വേഷകര്‍ക്ക് നല്ല ജോലി അവസരങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന് ലഭിക്കാനിടയുണ്ട്. പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ചിലവ് കുറച്ച് പണം കരുതിവെക്കാന്‍ സാധിക്കും. ഈ കാലയളവില്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ ആഴ്ച സൗഭാഗ്യകാലമാണ്. വിദ്യാര്‍ത്ഥികള്‍ മത്സരപ്പരീക്ഷകളില്‍ വിജയിക്കും. കരിയറില്‍ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് ആഗ്രഹിച്ച സ്ഥലത്തേക്ക് ജോലിമാറ്റം ലഭിക്കും.പാരമ്പര്യസ്വത്ത് കൈവശം വന്നുചേരും. ബന്ധങ്ങളിലെ അസ്വാരസ്യതകള്‍ അകലും. സ്നേഹവും സന്തോഷവും തിരിച്ചെത്തും.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഈ ആഴ്ച നേട്ടമാണ്. കരിയറില്‍ ഉയര്‍ച്ചയുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ വേണ്ടിവരും. ഈ യാത്രകള്‍ ജോലിയില്‍ ഗുണം ചെയ്യും. മത്സരപ്പരീക്ഷകളില്‍ വിജയിക്കും. അവിവാഹിതരായ ആളുകള്‍ മനസ്സിനിഷ്ടപ്പെട്ട ആളെ കണ്ടെത്താന്‍ സാധ്യതയുണ്ട്. ധാര്‍മ്മിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ജീവിതപങ്കാളിയുടെ സഹകരണം എല്ലാ കാര്യങ്ങളിലും ഉണ്ടാകും. വീട്ടില്‍ സന്തോഷാന്തരീക്ഷം വന്നെത്തും.
മീനം
മീനം രാശിയില്‍ ജനിച്ചയാളുകള്ക്കും ഈ ആഴ്ച ശുഭകരമാണ്. സന്തോഷത്തിന്റെ നാളുകളാണ് മുന്നിലുള്ളത്. സര്‍ക്കാരില്‍ നിന്നും അനുകൂലമായ മറുപടികള്‍ ലഭിക്കും. രാഷ്ട്രീയക്കാര്‍ക്ക് ഉന്നതസ്ഥാനങ്ങളിലേക്ക് എത്താന്‍ സാധിക്കും. വിദേശത്ത് ഉന്നതപഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സങ്ങളെല്ലാം മാറി വിദേശത്തക്ക് പോകാന്‍ സാധിക്കും. കോടതിവിഷയങ്ങളില് അനുകൂലവിധിയുണ്ടാകും. കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്ന ആഴ്ചയാണിത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
