Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ധനയോഗം, ശത്രുവിജയം, ആഴ്ചയിലെ ഭാഗ്യം ഇവര്‍ക്കൊപ്പം; ഭാഗ്യദേവത കടന്നുവരുന്നത് ഈ രൂപത്തില്‍
Weekly Lucky Horoscope January 6-12:2025 രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോള്‍ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്ന ചിലയാളുകള്‍ ഉണ്ട്. ആഴ്ചയുടെ തുടക്കത്തില്‍ ചന്ദ്രന്റെ സ്ഥാനം മേടം രാശിയിലാണ്. അതോടൊപ്പം കര്‍ക്കിടകം രാശിയിലെ ചൊവ്വ ധനയോഗവും സൃഷ്ടിക്കുന്നു. ഇത് ചില രാശികള്‍ക്ക് സമ്പത്ത് വാരിക്കോരി നല്‍കും. ധനികരാകാനുള്ള യോഗമാണ് അവര്‍ക്ക് ഈ ആഴ്ച ഉണ്ടാകുന്നത്. അതുമാത്രമല്ല, ഈ ആഴ്ച ഗ്രഹനിയോഗം പോലെ ദാനധര്‍മ്മങ്ങള്‍ വര്‍ധിക്കുകയും മറ്റുള്ളവരോട് സഹാനുഭൂതിയോടെ ഇടപഴകുകയും ചെയ്യുന്ന ചില രാശികള്‍ ഉണ്ട്.

ഈ ആഴ്ചയിലെ ധനയോഗം ആര്‍ക്കെല്ലാമാണ് ലഭിക്കുന്നതെന്നും സമ്പല്‍സമൃദ്ധിയും ഐശ്വര്യവും നന്മകളും നേടി ഭാഗ്യദേവതയുടെ കടാക്ഷം ആരെയൊക്കെ തേടിയെത്തും അറിയാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
2025-ലെ രണ്ടാമത്ത ആഴ്ച മിഥുനം രാശിക്കാര്‍ക്ക് സൗഭാഗ്യവുമായാണ് വന്നെത്തിയിരിക്കുന്നത്. കര്‍മ്മരംഗത്ത് കഴിഞ്ഞ ആഴ്ച ചില പ്രതിസന്ധികള്‍ നേരിട്ടുവെങ്കിലും ഈ ആഴ്ച കര്‍മ്മരംഗം ശുഭകരമാണ്. സഹപ്രവര്‍ത്തകരുടെ പരിപൂര്‍ണ്ണ സഹകരണം ലഭിക്കും. ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടാന്‍ അവസരം കൈവരും. ആലോചിച്ച കാര്യങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും. സാമ്പത്തികമായ കാര്യങ്ങളിലെ ആശങ്കകളെല്ലാം പരിഹരിക്കാനും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാനും സാധിക്കും. പ്രേമകാര്യങ്ങളില്‍ പുരോഗതിയും സന്തോഷവും ഉണ്ടാകും. ദാമ്പത്യത്തില്‍ പിണക്കങ്ങള്‍ മറന്ന് പങ്കാളിക്ക് വേണ്ടി സമയം മാറ്റിവെക്കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിക്കാര്‍ക്ക് കഴിഞ്ഞ ആഴ്ച വേണ്ടത്ര ഗുണകരമായിരുന്നില്ല. പക്ഷേ ഈ ആഴ്ച കാര്യങ്ങള്‍ ശുഭകരമാകും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം ലഭിക്കും. ഈ ആഴ്ച ജോലിസംബന്ധമായോ ബിസിനസ് സംബന്ധമായോ ദൂരയാത്രകള് വേണ്ടിവന്നേക്കും. കരിയറിന് നേട്ടമാകുന്നതിനൊപ്പം അത്തരം യാത്രകള്‍ ജീവിതത്തെ വളരെയധികം സ്വാധീനിക്കും. ഭൂമിയിലോ പ്രോപ്പര്‍ട്ടിയിലോ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ട്. ദാമ്പത്യത്തില്‍ കഴിഞ്ഞ ആഴ്ചയിലെ അസ്വാരസ്യങ്ങള്‍ പരിഹരിച്ച് പങ്കാളികള്‍ കൂടുതല്‍ ഒരുമയോടെ മുന്നോട്ട് പോകും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
ഈ ആഴ്ച തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് സന്തോഷത്തിന്റെ ആഴ്ചയാണ്. ഇവര്‍ക്ക് ചില സൗഭാഗ്യങ്ങള്‍ ഈ ആഴ്ച ലഭിക്കും. ഏറെക്കാലമായി കരിയറിലും ബിസിനസിലും നല്ലകാലം പ്രതീക്ഷിച്ച് കഴിയുന്നവരാണ് തുലാം രാശിക്കാര്‍. അവര്‍ ആഗ്രഹിച്ച നല്ല കാലത്തിന് തുടക്കമാണ് ഈ ആഴ്ച. സുഹൃത്തിന്റെയോ മറ്റേതെങ്കിലും വ്യക്തിയുടെയോ സഹായം കൊണ്ട് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഈ ആഴ്ച സാധിക്കും. ബിസിനസ് യാത്രകള്‍ വേണ്ടിവന്നേക്കും. വീടോ ഭൂമിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ആഴ്ചയില്‍ അന്തിമ തീരുമാനമെടുക്കും. ഏറെക്കാലമായി ജോലി മാറണമെന്ന് ആഗ്രഹിച്ചവര്‍ക്ക് ഈ ആഴ്ച ഒടുവിലത്തേക്കായി അതിനുള്ള അവസരം ലഭിക്കും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് മറ്റുള്ളവരുടെ സഹായം ലഭിക്കുന്ന ഒരാഴ്ചയാണിത്. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ യാത്രകള്‍ വേണ്ടിവന്നേക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്ത് ഉന്നപഠനം ആഗ്രഹിക്കുന്നവര്‍ക്കും ഈ ആഴ്ച അവരുടെ സ്വപ്നങ്ങള്‍ പൂവണിയുന്ന ആഴ്ചയാണ്. ഏറെക്കാലമായി കൊതിക്കുന്ന പല ആഗ്രഹങ്ങളും ഈ ആഴ്ച പൂവണിയും. കുടുംബത്തിന്റെയും അഭ്യുദയകാംക്ഷികളുടെയും സഹകരണം ജീവിതത്തിന് തിളക്കമേകും. ദാമ്പത്യം കൂടുതല്‍ സന്തോഷകരമാകും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഈ ആഴ്ച ശുഭകരമാണ്. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ വലിയൊരു ആഗ്രഹം സത്യമാകും. ഇത് ദിവസങ്ങള്‍ക്ക് ഉത്സാഹവും ആത്മവിശ്വാസവും പകരും. കരിയറില്‍ ഉയര്‍ച്ച നല്കുന്ന ചില കാര്യങ്ങള്‍ ഈ ആഴ്ച സംഭവിക്കും. കരിയര്‍, ബിസിനസ് സംബന്ധമായി യാത്രകള്‍ വേണ്ടിവന്നേക്കും. സാമ്പത്തികപ്രയാസങ്ങള്‍ അവസാനിക്കുകയും പുതിയ വരുമാനസ്രോതസ്സുകള്‍ ഉണ്ടാകുകയും ചെയ്യും. പ്രണയിക്കുന്നവര്‍ക്ക് അവരുടെ പല ആഗ്രഹങ്ങളും നടപ്പിലാക്കുന്ന ആഴ്ചയാണ് ഇത്. ദാമ്പത്യത്തില്‍ പങ്കാളിക്കൊപ്പം യാത്രകള്‍ പോകുകയോ വിലപ്പെട്ട നിമിഷങ്ങള്‍ പങ്കുവെക്കുകയോ ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
