Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗൗരി യോഗം: ഏറെക്കാലമായുള്ള സ്വപ്നം പൂവണിയുന്ന ആഴ്ച, കാത്തിരിക്കുന്നത് അത്ഭുതങ്ങള്‍, ഭാഗ്യരാശികള്‍
പുതിയൊരു ആഴ്ച നാളെ ആരംഭിക്കുകയാണ്. മുന്‍ ആഴ്ചയിലെ കഷ്ടതകള്‍ അടുത്ത ആഴ്ച ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ആളുകളും, മുന്‍ ആഴ്ചയിലെ ഭാഗ്യം വരും ആഴ്ചയും തുടരണമെന്നും ആഗ്രഹിക്കുന്ന ആളുകള്‍ ഉണ്ടാകും. എന്നാല്‍ ഓരോ ഗ്രഹങ്ങളും അവയുടെ മാറ്റങ്ങളും ശക്തിയും നമുക്കായി എന്താണ് കാത്തുവെച്ചിരിക്കുന്നത് എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

പക്ഷേ ഗ്രഹസ്ഥാനങ്ങളും അവയുടെ ചലനവും മുന്‍നിര്‍ത്തി എന്താണ് വരും ആഴ്ച സംഭവിക്കുകയെന്നും ആര്‍ക്കെല്ലാമാണ് ഗുണം ഭവിക്കുകയെന്നും കണ്ടെത്താന്‍ ജ്യോതിഷശാസ്ത്രത്തിന് കഴിയും. ജ്യോതിഷപ്രകാരം അടുത്ത ആഴ്ചയിലെ പ്രത്യേകതകള്‍ എന്താണെന്നും ആര്‍ക്കെല്ലാം ഭാഗ്യം ലഭിക്കുമെന്നും അറിയാം.
ഗൗരിയോഗം
വളരെ വിശേഷമായ ഗൗരിയോഗം സംഭവിക്കുന്നു എന്നതാണ് അടുത്ത ആഴ്ചയിലെ ഏറ്റവും വലിയ സവിശേഷത. ചന്ദ്രന്റെയും വ്യാഴത്തിന്റെയും സംയോഗത്തിലൂടെ രൂപമെടുക്കുന്ന അപൂര്‍വ്വ യോഗമാണിത്. ചന്ദ്രന് തന്റെ ഉച്ചരാശിയായ ഇടവത്തില്‍ ഉള്ളപ്പോഴാണ് ഈ യോഗം ഉണ്ടാകുന്നത്. ഇടവത്തില്‍ വ്യാഴത്തിന്റെ സാന്നിധ്യവും ഉണ്ട്. ഈ സംയോഗമാണ് ഗൗരി യോഗത്തിന് കാരണമാകുന്നത്. ജ്യോതിഷശാസ്ത്രം അനുസരിച്ച്, ധനം, സമൃദ്ധി, ഭാഗ്യം എന്നിവ നല്കുന്ന യോഗമാണ് ഗൗരിയോഗം.
അടുത്ത ആഴ്ച അഞ്ച് രാശികള്‍ക്കാണ് ഗൗരി യോഗത്തിലൂടെ സൗഭാഗ്യവും കരിയറിലും ബിസിനസിലും വ്യക്തിജീവിതത്തിലും അടക്കം നേട്ടങ്ങളും കൈവരുന്നത്. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് പുതിയ ആഴ്ച ശുഭപ്രതീക്ഷകളുടേതാണ്. മുമ്പ് നടത്തിയ നിക്ഷേപത്തിലൂടെ വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. ഈ ആഴ്ച ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള ഭാഗ്യമുണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്കും ഈ ആഴ്ച ഗുണകരമാണ്. ദാമ്പത്യം കൂടുതല്‍ സന്തോഷകരവും സുഖകരവുമാകും. ആരോഗ്യം തൃപ്തികരമായി തുടരും. ഈ ആഴ്ച ആഗ്രഹിച്ച എന്തോ വലിയ കാര്യം നടക്കാനുള്ള യോഗമുണ്ടാകും.
ഇടവം
പുതിയ ആഴ്ചയിലെ ഭാഗ്യരാശികളില്‍ ഇടവവും ഉണ്ട്. ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച സന്തോഷത്തിന്റെ ആഴ്ച ആയിരിക്കും. ഭൂമി, വീട് എന്നിവ വാങ്ങിക്കാനുള്ള സാധ്യതയുണ്ട്. മറ്റെന്തെങ്കിലും സമ്പത്തുകള്‍ വാങ്ങാനോ സമ്പാദ്യത്തിനോ ഉള്ള സാധ്യത മുന്നിലുണ്ട്. ആഗ്രഹപൂര്‍ത്തീകരണങ്ങളുടെ ആഴ്ച കൂടിയാണ് ഇത്. രാഷ്ട്രീയക്കാര്‍ക്ക് ആഗ്രഹിക്കുന്ന അംഗീകാരങ്ങള്‍ തേടിയെത്തും. പുതിയ ഉത്തരവാദിത്തങ്ങളും ഇവര്‍ക്ക് ലഭിച്ചേക്കും. കുടുംബാന്തരീക്ഷവും കൂടുതല്‍ മെച്ചപ്പെടും.
കര്‍ക്കടകം
കര്‍ക്കടം രാശിക്കാര്‍ക്കും പുതിയ ആഴ്ച ശുഭകരമാണ്. ഈ ആഴ്ച ഊര്‍ജവും സമയവും ഫലപ്രദമായി ഉപയോഗിക്കാന്‍ കര്‍ക്കടം രാശിക്കാര്‍ക്ക് സാധിക്കും. ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും. സാമ്പത്തികമായി ചില ലാഭങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ സഹായങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്കും ഈ ആഴ്ച വളരെ ലാഭകരമായിരിക്കും. ആഴ്ചയുടെ മധ്യത്തില്‍ മംഗളകര്‍മ്മങ്ങളില്‍ പങ്കുകൊള്ളും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും പുതിയ ആഴ്ച പുതിയ പ്രതീക്ഷകളുടേത് ആയിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ജോലിയുമായോ ബിസിനസുമായോ ബന്ധപ്പെട്ട് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം നേടും. ജീവിതപങ്കാളിക്കൊപ്പം വളരെ നല്ല സമയങ്ങള്‍ ചിലവഴിക്കും. വീട്ടിലുള്ളവരുമായി പുറത്തുപോകുകയും സന്തോഷനിമിഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനരംഗത്ത് ശോഭിക്കാനും ലക്ഷ്യങ്ങള്‍ നേടാനും സാധിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്കും നല്ല ദിവസങ്ങളാണ് വരാന്‍ പോകുന്നത്. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും ഈ ആഴ്ച നല്ല ജോലി ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്കും ഈ ആഴ്ച വളരെ ശുഭകരമായിരിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും പണം ഭാവിയിലേക്കായി കരുതിവെക്കുകയും ചെയ്യും. ദാമ്പത്യം കൂടുതല്‍ സന്തോഷകരമാകും. കരിയറിലും ബിസിനസിലും ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
