Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Weekly Love Horoscope: ഈ രാശിക്കാര്‍ക്ക് പ്രണയം അസ്ഥിയില്‍ പിടിക്കും: വരുന്ന ആഴ്ച പ്രണയം പൂവണിയുന്നവര്‍
പുതിയ ആഴ്ചക്ക് തുടക്കം കുറിക്കുമ്പോള്‍ എല്ലാ കാര്യത്തിലും പോസിറ്റീവ് മാറ്റങ്ങള്‍ വരണം എന്ന് ആഗ്രഹിക്കുന്നവരാണ് പലരും. വരുന്ന ഏഴ് ദിവസങ്ങള്‍ നിങ്ങളുടെ ജീവിതത്തെ എപ്രകാരം മാറ്റും എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വായിക്കൂ. പ്രതീക്ഷകളുടെ പട്ടികയില്‍ പ്രണയത്തെക്കുറിച്ചും പ്രണയത്തിന്റെ മാറ്റങ്ങളെക്കുറിച്ചും എങ്ങനെയെന്നറിയാം.
ഗ്രഹങ്ങളുടെ മാറ്റം അനുസരിച്ച് നിങ്ങളുടെ മേഖലകളില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. അതില്‍ കര്‍മ്മരംഗത്തും, പ്രണയ മേഖലയിലും സാമ്പത്തിക മേഖലയിലും നിരവധി മാറ്റങ്ങളുണ്ടാവുന്നു. 2024- മെയ് അവസാന ആഴ്ചയില്‍ പ്രണയസുരഭിലകാലം ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് ഈ ലേഖനത്തില്‍ വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ പൊതുവേ ആകര്‍ഷണീതയുള്ളവരാണ്. ഇവര്‍ക്ക് പങ്കാളിയെ കണ്ടുമുട്ടാന്‍ സാധിക്കുന്ന ആഴ്ചയാണ് വരുന്നത് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഇവര്ക്ക് ക്ഷമയില്ലാത്തത് പലപ്പോഴും ബന്ധങ്ങളില്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഒരു കാര്യത്തിലും ധൃതി കാണിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഉത്തരവാദിത്വത്തോടെ പ്രണയത്തെ കൈകാര്യം ചെയ്യണം. സമ്മാനങ്ങള്‍ നല്‍കുന്നത് നിങ്ങളുടെ ബന്ധത്തെ ദൃഢമാക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ലക്ഷ്യബോധവും സ്ഥിരതയും ഒരു പ്രണയ ബന്ധത്തില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നു. പലപ്പോഴും വികാരഭരിതമായി കൂടുതല്‍ നീണ്ട് നില്‍ക്കുന്ന ബന്ധത്തിനാണ് ഇവര്‍ താല്‍പ്പര്യം കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരെ കാത്തിരിക്കുന്നത് ഇത്തരം ബന്ധങ്ങള്‍ തന്നെയായിരിക്കും. പങ്കാളിയുടെ തീരുമാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. പറയുന്ന തമാശകള്‍ പലപ്പോഴും നിങ്ങള്‍ക്ക് ജീവിതത്തില്‍ ഇരുകൂട്ടര്‍ക്കും ദഹിക്കുന്നതായിരിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പ്രണയ ഫലം എന്ന് പറയുന്നത് എന്തുകൊണ്ടും അനുകൂലമായിരിക്കും. വരുന്ന ആഴ്ചയില്‍ നിങ്ങളെ തേടി പല വിധത്തിലുള്ള ആഗ്രഹങ്ങളും നിലനില്‍ക്കുന്നു. പ്രണയിക്കുന്നവരുടെ ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. അറിയാതെ പറയുന്ന തമാശകള്‍ പോലും പങ്കാളിയെ പരിഹസിക്കുന്നതാണ് എന്നത് അവര്‍ക്ക് തോന്നരുത്. ഇത് ബന്ധത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ആത്മാര്‍ത്ഥതയായിരിക്കും ഇവരുടെ പ്രണയത്തിന്റെ മുഖമുദ്ര. പലപ്പോഴും മൂഡ് മാറാതിരിക്കുന്നതിന് ശ്രദ്ധിച്ച് മാത്രമേ ഇവരുടെ പ്രണയത്തില്‍ കാര്യങ്ങള്‍ വര്‍ക്ക് ആവുകയുള്ളൂ. ഇവര്‍ക്ക് പ്രണയ ദിനം ആരംഭിക്കാന്‍ ഏറ്റവും പറ്റിയ ദിനം തന്നെയാണ് ഈ ആഴ്ചയിലെ ആദ്യ ദിനം. പുതിയ സൗഹൃദങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. വീട് വിട്ട് പോവുന്നതിനും പ്രണയത്തിന് വേണ്ടിയും ത്യാഗം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന് സാധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും ബന്ധുക്കളുടെ സഹായം പ്രണയിക്കുന്നവര്‍ക്ക് ലഭിക്കുന്നു. എന്നാല്‍ ഇവര് പലപ്പോഴും താല്‍ക്കാലിക പ്രണയത്തെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. പൊതുവേ സന്തോഷകരമായ ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. പങ്കാളിയുടെ തമാശ പോലും പലപ്പോഴും അസ്വദിക്കാന്‍ സാധിക്കാത്ത മാനസികാവസ്ഥയും ബന്ധങ്ങളില്‍ ഉണ്ടാവാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ പലപ്പോഴും പാരമ്പര്യം താല്‍പ്പര്യപ്പെടുന്നവരാണ്. ഇവരുടെ ഏത് ബന്ധത്തിലും ഒരു പഴമയുടെ നിഴല്‍ കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഇവര്‍ പങ്കാൡയെ തിരഞ്ഞെടുക്കുമ്പോള്‍ അതനുസരിച്ച് തന്നെയാണ് തിരഞ്ഞെടുക്കുന്നത്. പലപ്പോഴും മറ്റുള്ളവരുടെ വികാരങ്ങളും വിചാരങ്ങളും ഇവരെ ഇവരെ സ്വാധീനിക്കുന്നു. ഇത് തന്നെയാണ് ഇവരുടെ ജീവിതത്തിലും സംഭവിക്കുന്നത്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ പ്രണയത്തിന്റെ ആഴ്ച എന്ന് പറയുന്നത് പലപ്പോഴും അവരോടൊത്ത് കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് വേണ്ടി സാധിക്കുന്ന ഒരു സമയമാണ്. ബുദ്ധിപരമായ സമീപനമാണ് എപ്പോഴും ഇവരോട് കാണിക്കേണ്ടത്. അല്ലാത്ത പക്ഷം പ്രണയത്തില്‍ പലപ്പോഴും നിങ്ങള്‍ തോറ്റുപോവുന്നു. അത് കൂടുതല്‍ മാനസികാഘാതം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ പ്രണയത്തെ പൊതുവേ വളരെ ഗൗരവതരമായി കണക്കാക്കുന്നവരാണ്. പലപ്പോഴും പങ്കാളിയെ സ്‌നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ പ്രണയ കാര്യങ്ങളില്‍ ഒരിക്കലും റിസ്‌ക് എടുക്കരുത്. ഇത് കൂടുതല്‍ കുഴപ്പത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഒരിക്കലും പങ്കാളിയെ സ്‌നേഹം കൊണ്ട് അധീനതയില്‍ ആക്കാന്‍ ശ്രമിക്കരുത്. ഇത് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു.
ധനു രാശി
ധനു രാശിക്കാര്‍ പൊതുവേ വളരെയധികം സ്മാര്‍ട്ടായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ക്ക് പ്രണയവും വളരെ പെട്ടെന്നായിരിക്കും. ഇവരിലേക്ക് ആകര്‍ഷിക്കകുന്ന പുരുഷന്‍മാരായാലും സ്ത്രീകളായാലും അവര്‍ ക്ക് പെട്ടെന്നാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. സ്വപ്‌നങ്ങള്‍ പരസ്പരം പങ്ക് വെക്കുന്നതിന് നിങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു. നല്ല കേള്‍വിക്കാരായിരിക്കും ഇവര്‍ എന്നതില്‍ സംശയം വേണ്ട. നമ്മുടെ ഞ്ജാനം പക്ഷേ അവിടെ ഇറക്കി ആളാവാന്‍ ശ്രമിച്ചാല്‍ അത് ബന്ധത്തെ തകര്‍ക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പ്രണയമുണ്ടെങ്കിലും പലപ്പോഴും അത് പുറത്ത് പറയാന്‍ അല്‍പം പ്രയാസം നേരിടുന്നു. എന്നാല്‍ ഈ വരുന്ന ആഴ്ചയില്‍ അവര്‍ പരസ്പരം പ്രണയം തുറന്ന് പറയുന്നു. എന്ത് തീരുമാനം എടുക്കുമ്പോഴും അത് പങ്കാളിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നു ഇവര്‍. പങ്കാളിയെ എപ്പോഴും സുരക്ഷിതരായി നിര്‍ത്തുന്നതിന് ഇവര്‍ ശ്രമിക്കുന്നു. അവര്‍ക്ക് പറ്റിയ പങ്കാളിയെ കണ്ടെത്താന്‍ ഇവര്‍ ശ്രമിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പ്രണയം എന്നത് വളരെയധികം ഗൗരവത്തോടെ എടുക്കുന്നവരാണ്. ഇവര്‍ എപ്പോഴും ദീര്‍ഘകാല ബന്ധത്തിനാണ് താല്‍പ്പര്യം കാണിക്കുന്നത്. പലപ്പോഴും പ്രണയ ജീവിതം ഇവരുടേത് അത്ഭുതകരമായി തന്നെ മുന്നോട്ട് പോവുന്നു. പങ്കാളിയുടെ അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തുന്നു. പലപ്പോഴും 2024 മെയ് മാസത്തിലെ അവസാന ആഴ്ച അത്ര നല്ല സമയം ആയിരിക്കണം എന്നില്ല പ്രണയിക്കുന്നവര്‍ക്ക്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇവരുടെ ജീവിതത്തില്‍ വികാരഭരിതമായ ഒരു സമയമായിരിക്കും വരാന്‍ പോവുന്നത് എന്നതില്‍ സംശയം വേണ്ട. ഈ ആഴ്ച പങ്കാളിയോടൊപ്പം യാത്ര പോവുന്നതിനുള്ള സാധ്യതയുണ്ട്. പ്രശ്‌നങ്ങളില്ലാതെ ബന്ധം മുന്നോട്ട് പോവുന്നു. ദീര്‍ഘകാല ബന്ധത്തെ ആഗ്രഹിക്കുന്നവരായതിനാല്‍ ഇവര്‍ക്ക പ്രണയം നഷ്ടപ്പെടുമോ എന്ന ചിന്ത വേണ്ടി വരില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











