Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
അനുയോജ്യ ജീവിത പങ്കാളിയെ കണ്ടെത്തും; പ്രണയ വാരഫലം 12 രാശിക്കും
ഏപ്രില് മാസത്തിലെ ആദ്യ ആഴ്ചയിലേക്ക് കടക്കുകയാണ് നാം. ഇത്തരമൊരു സാഹചര്യത്തില് 12 രാശിക്കാര്ക്കും ഈ ആഴ്ച വളരെ പ്രാധാന്യമുള്ളതായിരിക്കും. നിങ്ങളുടെ പ്രണയവും വിവാഹ ജീവിതവും ഈ ആഴ്ച എങ്ങനെയായിരിക്കും? നിങ്ങളുടെ പ്രണയ ജീവിതത്തില് എന്തൊക്കെ മാറ്റങ്ങള് സംഭവിക്കും? ഈ ആഴ്ച നിങ്ങള്ക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്താന് കഴിയുമോ? നിങ്ങളുടെ രാശി പ്രകാരം മാര്ച്ച് 31 മുതല് ഏപ്രില് 6 വരെയുള്ള പ്രതിവാര പ്രണയ ജാതകം വിശദമായി അറിയണമെങ്കില് ലേഖനം വായിക്കൂ.
മേടം
പ്രണയ ജീവിതം നയിക്കുന്നവര്ക്ക് ഈ ആഴ്ച നല്ല സമയമായിരിക്കും. നിങ്ങള്ക്കും പങ്കാളിക്കും ഇടയില് നടക്കുന്ന തര്ക്കങ്ങള് ഈ ആഴ്ച അവസാനിക്കും. നിങ്ങള്ക്ക് പല മിഥ്യാധാരണകളില് നിന്നും മോചനം ലഭിക്കും. ഈ ആഴ്ച നിങ്ങളുടെ ബന്ധം ശക്തിപ്പെടും.

ഇടവം
ഈ ആഴ്ച നിങ്ങളുടെ പ്രണയ ജീവിതത്തില് ചില ഉയര്ച്ച താഴ്ചകള് കണ്ടേക്കാം. ചില കാര്യങ്ങളില് പങ്കാളി നിങ്ങളെ എതിര്ത്തേക്കാം. നിങ്ങള്ക്കിടയില് വലിയ തെറ്റിദ്ധാരണകള് ഉണ്ടായേക്കാം, അതുമൂലം നിങ്ങള് തമ്മിലുള്ള അകലം വര്ദ്ധിച്ചേക്കാം. കാര്യങ്ങള് മനസ്സിലാക്കിയ ശേഷം നിങ്ങളുടെ ജീവിതത്തിന് ഒരു തീരുമാനം എടുക്കുന്നതാണ് നല്ലത്.
മിഥുനം
ഈ ആഴ്ച, പ്രണയ ജീവിതത്തിലുള്ളവര്ക്ക് ചില തര്ക്കങ്ങള് നേരിടേണ്ടി വന്നേക്കാം. ചില വിഷയങ്ങളില് നിങ്ങള് രണ്ടുപേരും തമ്മില് വലിയ വഴക്കുണ്ടാകാം, അതുമൂലം നിങ്ങള് രണ്ടുപേരും തമ്മിലുള്ള അകലം വര്ദ്ധിച്ചേക്കാം. പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് ശ്രമിക്കുന്നതാണ് നല്ലത്.
കര്ക്കിടകം
പ്രണയ ജീവിതത്തിലുള്ളവര്ക്ക് ഈ ആഴ്ച അനുകൂല സമയം ആയിരിക്കും. പ്രണയ ബന്ധങ്ങള്ക്ക് നല്ല സമയമാണ്. നിങ്ങളും പങ്കാളിയും തമ്മിലുള്ള അകല്ച്ച അവസാനിക്കും. നിങ്ങളുടെ ഭാവി ജീവിതത്തിനായി നിങ്ങള് രണ്ടുപേര്ക്കും ചില വലിയ തീരുമാനങ്ങള് എടുക്കാനാകും. അത് നിങ്ങളുടെ ബന്ധത്തെ കൂടുതല് ശക്തിപ്പെടുത്തും.
ചിങ്ങം
ഈ ആഴ്ച നിങ്ങള് നിങ്ങളുടെ പ്രണയ ജീവിതത്തില് നല്ല സമയം ആസ്വദിക്കാന് പോകുന്നു. പങ്കാളിയുമായി വിനോദയാത്രക്ക് പോകാന് അവസരം ലഭിക്കും.
കന്നി
ഈ ആഴ്ച, നിങ്ങളുടെ പ്രണയ ജീവിതത്തില്, പങ്കാളിയുമായി നിങ്ങള്ക്ക് തര്ക്കമുണ്ടാകാം. അതുമൂലം നിങ്ങള് രണ്ടുപേരുടെയും ബന്ധത്തില് ചില വിള്ളല് വീണേക്കാം.
തുലാം
ഈ ആഴ്ച നിങ്ങളുടെ പ്രണയ ജീവിതത്തില് ചില പ്രശ്നങ്ങള് നേരിടേണ്ടി വന്നേക്കാം. ചില വലിയ ഗൂഢാലോചനകള് നിങ്ങള്ക്കെതിരേ നടന്നേക്കാം. നിങ്ങളും പങ്കാളിയും തമ്മിലുള്ള അകലം വര്ദ്ധിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുമായി ഇരുന്ന് സംസാരിക്കുകയും നിങ്ങളുടെ പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നതാണ് നല്ലത്.
വൃശ്ചികം
പ്രണയ ജീവിതം നയിക്കുന്നവര്ക്ക് ഈ ആഴ്ച നല്ല സമയമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി ഷോപ്പിംഗിന് പോകാം. നിങ്ങള്ക്കിടയില് തുടരുന്ന അകല്ച്ച അവസാനിക്കും. ആ ആഴ്ച നിങ്ങള് രണ്ടുപേരും ഒരുമിച്ച് ധാരാളം സമയം ചെലവഴിക്കും.
ധനു
ഈ ആഴ്ച നിങ്ങളുടെ പ്രണയ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാന് പോകുന്നു. നിങ്ങളുടെ ചിന്തകള് പങ്കാളിയുമായി പങ്കുവെക്കും. എവിടെയെങ്കിലും പോകാനുള്ള പ്ലാന് തയ്യാറാക്കാനാകും. പ്രണയ ബന്ധങ്ങള്ക്ക് ഈ സമയം അനുകൂലമാണ്.
മകരം
ഈ ആഴ്ച നിങ്ങളുടെ പ്രണയ ജീവിതത്തില് ഒരു വലിയ തീരുമാനം എടുക്കേണ്ടി വന്നേക്കാം. നിങ്ങളും പങ്കാളിയും തമ്മില് ഒരു വലിയ തര്ക്കം ഉണ്ടായേക്കാം.
കുംഭം
ഈ ആഴ്ച, നിങ്ങളുടെ പങ്കാളിയുമായുള്ള തര്ക്കങ്ങളില് നിന്ന് വിട്ടുനില്ക്കുക, അല്ലാത്തപക്ഷം നിങ്ങള്ക്കിടയില് വലിയ ആശയക്കുഴപ്പം ഉണ്ടായേക്കാം. ബന്ധം സംരക്ഷിക്കാന് ചില കാര്യങ്ങള് അവഗണിക്കുക.
മീനം
ഈ ആഴ്ച നിങ്ങളുടെ പ്രണയ പങ്കാളിയുമായി എവിടെയെങ്കിലും പോകാനാകും. ഈ ആഴ്ച, നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ച് ഒരു തീരുമാനം എടുക്കാന് കഴിയും, അതുവഴി നിങ്ങളുടെ ജീവിതത്തില് വലിയ മാറ്റം വരും. ഏത് സാഹചര്യത്തിലും നിങ്ങളുടെ പങ്കാളി നിങ്ങളെ പിന്തുണയ്ക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
