Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
വാരഫലം: ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ 5 രാശിക്കാരില്‍ അവസാനിക്കുന്നില്ല: ഈ ആഴ്ച നിര്‍ണായകം
പ്രണയിക്കുന്നവര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രണയ ജീവിതത്തിലെ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളിലേക്ക് എത്തിക്കും. അതുപോലെ തന്നെയാണ് ഇവര്‍ക്ക് ദോഷകരമായ മാറ്റങ്ങളും നല്‍കുന്നത്. എന്നിരുന്നാലും ചില കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. പ്രണയിക്കുന്നവര്‍ക്ക് വരുന്ന ഏഴ് ദിവസത്തില്‍ നിങ്ങളറിയേണ്ട ചില കാര്യങ്ങളുണ്ട്.
പന്ത്രണ്ട് രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഈ ആഴ്ച നിങ്ങളുടെ പ്രണയ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്ന ഉയര്‍ച്ച താഴ്ചകള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം സഹായിക്കും.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയുടെ ആരംഭം അനുകൂല ഫലങ്ങള്‍ നല്കുന്നു. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതം മികച്ചതായിരിക്കും. ഒരിക്കലും നിങ്ങള്‍ തമ്മില്‍ അകലം വരുന്നില്ല. പലപ്പോഴും നിരവധി സമ്മാനങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. എങ്കിലും ചെറിയ രീതിയില്‍ നിങ്ങള്‍ക്കിടയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാം.
ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അവരുടെ ആശയവിനിമയത്തിലെ മാറ്റങ്ങള്‍ അത്ഭുതകരമായി തുടരുന്നു. പരസ്പരം സര്‍പ്രൈസ് നല്‍കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിവാഹിതനെങ്കില്‍ കാര്യങ്ങളെല്ലാം തന്നെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. പരസ്പരം മനസ്സിലാക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയ ബന്ധത്തെക്കുറിച്ച് ആശയക്കുഴപ്പം വര്‍ദ്ധിക്കുന്നു. ചിന്തിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ബന്ധങ്ങള്‍ മികച്ചതായി മാറുന്നു. പരസ്പരം നിങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കുന്നതിനും അതനുസരിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.
കര്‍ക്കടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് നിങ്ങളുടെ ഈ ആഴ്ച വളരെയധികം റൊമാന്റിക് ആയിരിക്കും. അത് തന്നെയാണ് ഈ ആഴ്ചയെ മൊത്തത്തില്‍ പ്രണയാതുരമാക്കുന്നതും. എപ്പോഴും സന്തോഷത്തോടെ തുടരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിവാഹത്തിന് ഏറ്റവും അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പങ്കാളിയോടൊപ്പം യാത്ര ചെയ്യുന്നതിന് ശ്രദ്ധിക്കണം.
ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് പ്രണയിക്കുന്നതിലൂടെ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ആഴ്ചയുടെ തുടക്കം നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. പലപ്പോഴും പങ്കാളികള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ സംഭവിക്കാം. എങ്കിലും അതിനെ ഉടന്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. ഒരു ബന്ധത്തില്‍ പൂര്‍ണമായും സന്തോഷം കണ്ടെത്തുന്നതിന് സാധിക്കുന്നു.
കന്നി രാശി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിവാഹിതനല്ലാത്ത ഒരു വ്യക്തിയാണെങ്കില്‍ അവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ പലപ്പോഴും തീരുമാനമാവുന്നു. മാത്രമല്ല പ്രണയിക്കുന്നവര്‍ക്ക് അതിനുള്ള പോസിറ്റീവ് മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഒരു ബന്ധം കൂടുതല്‍ പക്വതയിലേക്ക് എത്തിക്കുന്നു. കൂടാതെ പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.
തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. അത് നിങ്ങളുടെ ജീവിതം പരസ്പര ധാരണയോടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. പലപ്പോഴും ചെറിയ തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നു. ശാന്തമായ മനസ്സോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പുതിയൊരു ജീവിതത്തിലേക്ക് നിങ്ങള്‍ എത്തുന്നു. അതെല്ലാം തന്നെ ജീവിതം മാറ്റി മറിക്കുന്നതിലേക്ക് എത്തിക്കും.
വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെയധികം സന്തോഷം നിലനിര്‍ത്തുന്ന സമയമായിരിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയ വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്. വിവാഹിതനാണെങ്കില് പങ്കാളിയുമായി കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും സ്നേഹത്തില്‍ ഇത് കൂടുതല്‍ ആഴത്തില്‍ എത്തിക്കുന്നു.
ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് വരുന്ന കാലയളവില്‍ പലപ്പോഴും റൊമാന്റിക് ആയ ഒരു സമയമായിരിക്കും എന്നതില്‍ സംശയം വേണ്ട. നിങ്ങളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് പങ്കാളി ആഗ്രഹിക്കുന്നു. കൂടുതല്‍ സമയം ചിലവഴിക്കുന്നതോടൊപ്പം തന്നെ സര്‍പ്രൈസ് സമ്മാനങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടുന്നു.
മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് കോപവും അഹങ്കാരവും വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ അനാവശ്യ കാര്യങ്ങളില്‍ ഒരിക്കലും തര്‍ക്കം നടത്തരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു നിങ്ങളുടെ ബന്ധത്തില്‍. വിവാഹിതര്‍ക്ക് പക്ഷേ ഈ സമയം അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്നേഹവും സന്തോഷവും വര്‍ദ്ധിക്കുന്നു.
കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് പ്രണയം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിങ്ങളുടെ കുടുംബത്തിലെ മാറ്റങ്ങള്‍ അനുകൂലമായിരിക്കും. എന്നാലും തീരുമാനങ്ങള്‍ ഒന്നും തന്നെ വളരെ എളുപ്പത്തില്‍ എടുക്കരുത്. നിങ്ങളോട് പല നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കാന്‍ പലപ്പോഴും പങ്കാളി നിര്‍ദ്ദേശിക്കുന്നു. എങ്കിലും ഒരു കാര്യത്തിലും വളരെ എളുപ്പത്തില്‍ തീരുമാനം എടുക്കരുത്. ജീവിതത്തെ സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ ആലോചിച്ച് ഉത്തരം പറയുന്നതിന് ശ്രദ്ധിക്കണം.
മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെയധികം ബുദ്ധിമുട്ടുകള്‍ പ്രണയ കാര്യത്തില്‍ നേരിടേണ്ടി വരുന്നു. പങ്കാളിയുമായി സംസാരിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. നിങ്ങള്‍ തമ്മിലുള്ള അമര്‍ഷവും ദേഷ്യവും പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു. ഒരു കാര്യത്തിലും ചിന്തിക്കാതെ തീരുമാനം എടുക്കരുത്. അത് പലപ്പോഴും നിങ്ങളെ പ്രശ്നത്തിലാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications