Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
Weekly Love Horoscope: ദാമ്പത്യം കുട്ടിച്ചോറാവും: ഇവരാഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ വന്നില്ലെങ്കില്‍- സമ്
ഓരോ രാശിക്കാര്‍ക്കും ആഴ്ച ഫലം പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അതില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന നേട്ടങ്ങള്‍ പലപ്പോഴും നമ്മളെ അത്രത്തോളം സ്വാധീനിക്കുന്നതും ആയിരിക്കും. ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്ന അനുകൂല മാറ്റങ്ങളെക്കുറിച്ച് മാത്രമല്ല അവരുടെ പ്രണയ ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള മോശം ഫലങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ പറയുന്നു.
നിങ്ങളുടെ പ്രണയ ജീവിതം എപ്രകാരം മുന്നോട്ട് പോവുന്നു, ദാമ്പത്യ ജീവിതത്തില്‍ എത്ര സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് പലപ്പോഴും അറിയാന്‍ വേണ്ടി ഈ ദിവസത്തെ ലേഖനം നിങ്ങളെ സഹായിക്കുന്നു. ജൂണ്‍ 2 മുതല്‍ 8 വരെ നിങ്ങളുടെ പ്രണയജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നറിയുന്നതിന് ഈ ലേഖനം സഹായിക്കും. വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. അതുകൊണ്ട് തന്നെ ഇത് ദാമ്പത്യ ജീവിതത്തിലും പ്രതിധ്വനിക്കുന്നു. ജീവിതം മാറുന്നതിന് അനുസരിച്ച് പങ്കാളികള്‍ തമ്മിലുള്ള അടുപ്പവും വര്‍ദ്ധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. ജീവിതത്തിലെ എല്ലാ നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു ആഴ്ചയാണ് ജൂണ്‍ ആദ്യ ആഴ്ച.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില സന്തോഷങ്ങളെ ഒരുമിപ്പിക്കുന്ന സമയമാണ്. എങ്കിലും ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവും. പക്ഷേ അതിനെ തരണം ചെയ്ത് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വരുന്ന ആഴ്ചയില്‍ പ്രണയ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. അതുകൊണ്ട് തന്നെ ജീവിതം ഏത് അര്‍ത്ഥത്തിലാണെങ്കിലും നിങ്ങളില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രണയിക്കുന്നവര്‍ക്ക് ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പ്രതിസന്ധികള്‍ ഇല്ലാതെ അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. കാരണം അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രണയാതുരമാക്കുന്നു. പുതിയ പ്രണയം മൊട്ടിടുന്നതിനും അതല്ലാതെ തന്നെ പ്രണയിക്കുന്നവര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നതുമായ നിരവധി ാഹചര്യങ്ങള് നിങ്ങളെ കാത്തിരിക്കുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തിലെ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതാണ്. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ ചെറിയ രീതിയില്‍ പൊട്ടലും ചീറ്റലും സംഭവിക്കാം. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ അലങ്കോലമാക്കുന്നതിനുള്ള സാധ്യതയും കാണുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ പ്രണയത്തിന്റെ കാര്യത്തിലും ചില തയ്യാറെടുപ്പുകള്‍ നടത്താറുണ്ട്. അത് പലപ്പോഴും നിങ്ങളുട ജീവിതത്തില്‍ എത്രത്തോളം പ്രാവര്‍ത്തികമാകണം എന്ന് പറയാന്‍ സാധിക്കുകയില്ല. ആനന്ദകരമായ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ധൃതി പിടിച്ച് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എന്നതും തിരിച്ചറിയണം. പ്രണയത്തിലായാലും ദാമ്പത്യ ജീവിതത്തിലായാലും നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പ്രണയത്തിലും പാരമ്പര്യ മാര്‍ഗ്ഗങ്ങള്‍ തേടുന്നവരായിരിക്കും. പലപ്പോഴും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കണം. സമ്മാനങ്ങളും മറ്റും പങ്കാളിക്ക് നല്കി ജീവിതം ഉഷാറാക്കുന്നു. എന്നാല്‍ ഈ ആഴ്ചയുടെ രണ്ടാം പകുതിയില്‍ പലപ്പോഴും ഒളിച്ച് വെച്ച ദേഷ്യത്തെ പുറത്തെടുക്കേണ്ട നിരവധി സാഹചര്യങ്ങളുണ്ടാവുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പ്രണയിക്കുന്നവരുടെ കാര്യത്തില്‍ പലപ്പോഴും അനുകൂലമല്ലാത്ത മാറ്റങ്ങളാണ് ഉണ്ടാവുന്നത്. പങ്കാളിയുടെ ആഗ്രഹങ്ങള്‍ക്ക് പലപ്പോഴും നിങ്ങള്‍ വഴങ്ങിക്കൊടുക്കണം എന്നില്ല. അത് ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കി പെരുമാറാതിരിക്കുന്നത് നിങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലും ദാമ്പത്യത്തില്‍ കല്ലുകടിയിലേക്കും നയിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവര്‍ പ്രണയത്തില്‍ ഒരു പരീക്ഷണത്തിന് തയ്യാറായിരിക്കും. പലപ്പോഴും ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനാണ് ഇതിലൂടെ സാധിക്കുന്നത്. കൂടുതല്‍ സമയം നിങ്ങള്‍ക്ക് പ്രണയിക്കുന്ന വ്യക്തിയോടൊപ്പം ചിലവാക്കാന്‍ സാധിക്കുന്നു. ബുദ്ധിപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ബന്ധം ശക്തമാക്കുന്നതിന് വേണ്ടി നിങ്ങള്‍ കിണഞ്ഞ് പരിശ്രമിക്കേണ്ടി വരുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്ന കാര്യങ്ങൡ അല്ം ധൃതിയും തീക്ഷ്ണതയും കൂടുതലാണ്. പങ്കാളിക്ക് വേണ്ടി എല്ലാ കാര്യവും നേരിട്ട് ചെയ്യുന്നതിനാണ് ഇവര്‍ക്ക് താല്‍പ്പര്യം മാത്രമല്ല പങ്കാളിയെ സ്നേഹം കൊണ്ട് മൂടുന്നതിനും ബന്ധത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എങ്കിലും റിസ്ക് എടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതിനാണ് നിങ്ങള്‍ക്ക് താല്‍പ്പര്യം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ പ്രണയ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇവര്‍ പങ്കാളിയുമായി കൂടുതല്‍ അടുപ്പത്തില്‍ ആയിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അവര്‍ക്ക് പറ്റിയ പങ്കാളിയാണ് ഉള്ളത് എന്ന കാര്യം പലപ്പോഴും തിരിച്ചറിയുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂലമായി മാറുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വളരെ സത്യസന്ധതയോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. ജീവിതം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആഘോഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഈ പങ്കാളികള്‍. ദാമ്പത്യ ജീവിതത്തില്‍ ഇവര്‍ പരസ്പരം അഭിനന്ദിക്കുന്നു. അത് മാത്രമല്ല പ്രണയ ജീവിതം സന്തോഷകരമായി മുന്നോട്ട് പോവുകയും ചെയ്യുന്നു.
മീനം രാശി
മീനം രാശിക്കാര്‍ എല്ലാ കാര്യങ്ങളിലും വളരെയധികം കണക്കുകൂട്ടലുകള്‍ ഉണ്ടായിരിക്കും. പലപ്പോഴും നിങ്ങളുടെ പ്രണയം ഒരു ദീര്‍ഘകാല ബന്ധത്തിലേക്കാണ് എത്തുന്നത്. പരസ്പരം ഒരുമിച്ച് സമയം ചിലവഴിക്കുക, ഒരുമിച്ച് യാത്രകള്‍ പോവുക എന്നതാണ് പ്രണയിക്കുന്നവര്‍ക്ക് ഇടയിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുന്നത്. പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് ഈ ആഴച സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications