Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
പ്രണയം വിവാഹത്തിലെത്തും: ദാമ്പത്യം നീണ്ട് നില്ക്കും: 12 രാശിക്കും പ്രണയ കാലം ഇപ്രകാരം
പ്രണയം എന്നത് ഒരു പ്രത്യേക വികാരമാണ്, എന്നാല്‍ ഇതിന് ജ്യോതിഷവുമായുള്ള ബന്ധത്തെക്കുറിച്ച് നമുക്ക് നോക്കാം. പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ 12 രാശിക്കാരിലും പ്രണയ വാരഫലം എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. പ്രണയിക്കുന്നവരില്‍ ജീവിതം തന്നെ മാറി മറിയുന്ന പ്രണയ രാശിഫലം എന്താണെന്ന് നോക്കാം.
മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതം വളരെയധികം സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കും. മാത്രമല്ല ഇത് നിങ്ങളുടെ പങ്കാളിയില്‍ സംശയങ്ങളുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കും. മാത്രമല്ല ബന്ധങ്ങള്‍ ദുര്ബലമാവുന്നതിനുള്ള സാഹപര്യം വരെ ഉണ്ടാവും. പലപ്പോഴും തിടുക്കപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് അവരുടെ പങ്കാളിയുടെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവുന്നു. പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ശ്രദ്ധയോടെ ഓരോ കാര്യവും കൈകാര്യം ചെയ്യണം. പ്രണയിക്കുന്നവര്‍ക്ക് ചെറിയ മാറ്റങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് അവരുടെ സ്നേഹബന്ധം വളരെയധികം ദൃഢമാവുന്നു. ബന്ധത്തിന് പൂര്‍ണമായ ഉറപ്പും സന്തോഷവും ലഭിക്കുന്നു. മതിയായ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് പ്രണയത്തിലുണ്ടാവുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഭാവി പദ്ധതികള്‍ മികച്ചതായിരിക്കും. പങ്കാളിയുടെ സഹായത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കര്‍ക്കിടകം രാശിക്കാര്‍ക്ക് ഉണ്ടാകും. നിങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ മികച്ചതാവുന്നു. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. വിവാഹിതനല്ലാത്ത വ്യക്തിക്ക് വിവാഹം നടക്കുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങം (ജൂലൈ 22 മുതല്‍ ആഗസ്ത് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ജോലി തിരക്കുകള്‍ ഉണ്ടെങ്കിലും കുടുംബത്തിന്റെ ആവശ്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പലപ്പോഴും അവര്‍ ആഗ്രഹിക്കുന്നത് പോലെ ഒരു മാറ്റം ദാമ്പത്യത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജീവിതം പോലെ തന്നെ മനോഹരമായിരിക്കും അവരുടെ പ്രണയവും. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള എല്ലാ സാധ്യതയും ഉണ്ട്.
കന്നിരാശി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ വളരെ പ്രധാനപ്പെട്ടതായിരിക്കും. പങ്കാളിയില്‍ നിന്ന് ഉപദേശം ലഭിക്കുകയും അത് പോസിറ്റീവ് ആയി എടുക്കുന്നതിനുള്ള മാനസികാവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. വിവാഹേതര ബന്ധങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ജീവിതത്തെ കൂടുതല്‍ ബാധിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പം ബന്ധങ്ങളില്‍ ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് അവരുടെ ഈ ആഴ്ച പ്രണയത്തിന്റേയും ദാമ്പത്യത്തിന്റേയും കാര്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. പലപ്പോഴും പരസ്പര ധാരണയില്ലായ്മ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിനായി തയ്യാറെടുക്കാവുന്നതാണ്. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ ഈ സമയം ഇവരെ കാത്തിരിക്കുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് വളരെയധികം സവിശേഷമായ ഒരു ആഴ്ചയായിരിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സ്നേഹവും വാത്സല്യവും ദാമ്പത്യത്തിലും പ്രണയത്തിലും നിലനില്ക്കുന്നു. വിവാഹിതരാവയര്ക്ക് വളരെയധികം റൊമാന്റിക് ആയ ഒരു സമയമായിരിക്കും വരുന്ന 7 ദിവസങ്ങളും. ആരോഗ്യം അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ജീവിതത്തേയും ്പ്രണയത്തേയും ബാധിക്കുന്നു.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതം സ്നേഹം കൊണ്ട് നിറഞ്ഞതായിരിക്കും. പലപ്പോഴും ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പരസ്പരം നിങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുന്നു. വിവാഹിതനായ വ്യക്തിയെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി വരുന്ന ഒരു സമയമാണ് പ്രണയത്തിന്റേയും ദാമ്പത്യത്തിന്റേയും കാര്യത്തില്‍. ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടായാല്‍ ഒരു കാരണവശാലും മൂന്നാമതൊരാളെ ഇടപെടുത്തരുത്. ഇത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് പ്രണയിക്കുന്ന സമയം പ്രതികൂലാവസ്ഥകള്‍ നിലനില്ക്കുന്നു. പലപ്പോഴു ജീവിതത്തിലെ എല്ലാ തരത്തിലുള്ള നെഗറ്റീവ് മാറ്റങ്ങളും ദാമ്പത്യത്തിലും പ്രണയത്തിലുമായി കാണപ്പെടുന്നു. പങ്കാളിയോട് എപ്പോഴും ബഹുമാനത്തോടെ പെരുമാറുന്നതിന് ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. പങ്കാളിയില്‍ നിന്നുള്ള സ്നേഹവും സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് നഷ്ടപ്പെടുന്ന സമയമാണ്. പ്രണയിക്കുന്നവരില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവാം. എന്നിരുന്നാലും ശ്രദ്ധാപൂര്‍വ്വം എല്ലാ പ്രശ്നങ്ങളേയും പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications