ദാമ്പത്യം രണ്ടും രണ്ടിടത്താവും, പ്രണയം ബ്രേക്ക്അപ്പ് എല്ലാം ഒരുമിച്ചാണ് ഈ രാശിക്കാര്‍ക്ക്

സ്‌നേഹം എന്നത് വളരെ മനോഹരമായ ഒരു വികാരമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ യഥാര്‍ത്ഥ സ്‌നേഹം എന്താണെന്ന് പലര്‍ക്കും അറിയില്ല. പ്രണയ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എപ്പോഴും ജ്യോതിഷത്തിന് ഉള്ള പ്രാധാന്യവും തിരിച്ചറിയേണ്ടതാണ്. നിങ്ങളുടെ വരുന്ന ആഴ്ച പ്രണയിക്കുന്നവര്‍ക്ക് എന്താണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാം.

പ്രണയം എന്നതിനേക്കാള്‍ ജീവിതത്തില്‍ കൂടുതല്‍ മനോഹരമാവുന്ന രണ്ട് പേര്‍ തമ്മിലുള്ള ഇടപെടലുകള്‍ മനസ്സിലാക്കേണ്ടതാണ്. നിങ്ങള്‍ക്ക് പ്രണയം വിജയകരമാവുമോ, ഈ ആഴ്ച എപ്രകാരമാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് ദാമ്പത്യത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഇതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ഈ ആഴ്ച നിങ്ങളുടെ പ്രണയ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

Weekly Love Horoscope

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് പ്രണയിക്കുന്നവരെങ്കില്‍ ഇത് നിങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുന്നതിലേക്ക് വഴി വെക്കും. നിങ്ങളുടെ ബന്ധം വളരെയധികം പക്വതയോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പലപ്പോഴും പ്രണയത്തിലെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിനും മുഴുവന്‍ ശ്രദ്ധയും ജീവിതത്തില്‍ നല്‍കേണ്ടതായി വരുന്നു. അവിവാഹിതനാണെങ്കില്‍ പ്രണയം ആരംഭിക്കുന്നതിന് അനുകൂല സമയമാണ്.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം സവിശേഷത നിറഞ്ഞതായിരിക്കും. പലപ്പോഴും സൗഹൃദം പ്രണയമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പല മാറ്റങ്ങളും പ്രണയത്തെ സ്വാധീനിക്കുന്നു. പരസപര ധാരണ മെച്ചപ്പെടുന്നു. എങ്കിലും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം. പങ്കാളി നിങ്ങളെ പലപ്പോഴും പൂര്‍ണമായും പിന്തുണക്കുന്നു. വിവാഹിതര്‍ക്ക് ഈ ആഴ്ച വളരെ നല്ല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും അല്‍പം സമ്മര്‍ദ്ദം ബന്ധങ്ങളുടെ കാര്യത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും പരസ്പരം ധാരണയില്ലാത്തത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അത്തരം സാഹചര്യം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അവിവാഹിതനായിരിക്കുമെങ്കിലും കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും ദാമ്പത്യം ഉഷാറാവുന്നതിനും ശ്രദ്ധിക്കണം. ഒരിക്കലും തിടുക്കത്തില്‍ ഒരു ബന്ധത്തിന് തുടക്കം കുറിക്കരുത്.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏത് സമയത്തും ഈ ആഴ്ചയില്‍ പ്രണയം സംഭവിക്കാം. പലപ്പോഴും ഇത് ആലോചിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ എന്നതാണ് സത്യം. പ്രത്യേകിച്ച് ജോലി ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം. പ്രണയിക്കുന്നവരെങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നു. നിങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ പരിഗണനയും ചൂഷണം ചെയ്യുന്ന ഒരു സ്വഭാവം നിങ്ങള്‍ക്കുണ്ടാവാം. അതുകൊണ്ട് തന്നെ കൃത്യമായ രീതിയില്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം പ്രണയ ജീവിതത്തില്‍ അനാവശ്യമായ ചെറിയ പ്രശ്‌നങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം. പലപ്പോഴും പ്രണയ ജീവിതം പ്രതിസന്ധികള്‍ നിറയുന്നതായി മാറുന്നതിനുള്ള സാധ്യതയും തള്ളിക്കളയരുത്. വിവേകത്തോടെ വേണം പ്രവര്‍ത്തിക്കുന്നതിന്, അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവാം. ബ്രേക്ക്അപ്പ് സാധ്യതയും ഉണ്ടാവാം. നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് എന്ന് വെച്ചാല്‍ അത് പങ്കാളിയോടെ തുറന്ന് പറയുന്നതിന് ശ്രദ്ധിക്കണം.

കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് അവരുടെ പ്രണയ ജീവിതം മികച്ചതായിരിക്കും. ഒരു ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നിങ്ങള്‍ വളരെയധികം ശ്രമിച്ച് കൊണ്ടിരിക്കും. പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള വൈകാരിക അടുപ്പം നിങ്ങള്‍ക്ക് കൂടുതല്‍ നല്ലതായിരിക്കും. ഇത് നിങ്ങളുടെ ബന്ധത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്നതില്‍ സംശയം വേണ്ട. പരസ്പരം കണ്ടുമുട്ടുന്നതിനും സംസാരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ദാമ്പത്യത്തിലും പ്രണയം തുളുമ്പി നില്‍ക്കുന്ന സമയമാണ്.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രണയത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. പലപ്പോഴും ഈ സമയത്ത് നിങ്ങള്‍ പങ്കാളിയില്‍ നിന്ന് ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്നു. വിവാഹത്തിന് ശേഷവും പ്രണയത്തിന് യാതൊരു വിധത്തിലുള്ള മാറ്റവും സംഭവിക്കുന്നില്ല. ആരെങ്കിലുമായി നിങ്ങളെ പ്രണയിക്കാന്‍ ഉണ്ടാവും. ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനും അനുകൂലമായ സമയമാണ് എന്നതാണ് സത്യം. നിങ്ങളുടെ സ്‌നേഹം ആഴമേറിയതായിരിക്കും.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് അത് പ്രണയമാണെങ്കിലും ദാമ്പത്യമാണെങ്കിലും മികച്ച ബന്ധത്തിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ബന്ധത്തില്‍ കല്ലുകടിയുണ്ടാക്കുന്ന ഒന്നാണ് നിങ്ങളുടെ ദേഷ്യം. അതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ദേഷ്യപ്പെടുന്ന ശീലം നിങ്ങളിലുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കില്‍ അത് തുറന്ന് സംസാരിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഈ സമയം അവരുടെ പ്രണയത്തില് കൂടുതല്‍ വഴിത്തിരിവുകള്‍ ഉണ്ടാവാം. പലപ്പോഴും നിങ്ങളുടെ സ്‌നേഹം സത്യമാണെന്ന് കാലം തെളിയിക്കുന്നു. പ്രണയിക്കുന്നവര്‍ക്കോ പ്രണയിക്കാന്‍ പദ്ധതിയിടുന്നവര്‍ക്കോ എന്തുകൊണ്ടും ഗ്രീന്‍ സിഗ്നല്‍ ലഭിക്കുന്നു. വിവാഹത്തിന് ശേഷം ദാമ്പത്യ ജീവിതത്തിലും ഇവര്‍ക്ക് അങ്ങോളം സന്തോഷം നിലനില്‍ക്കുന്നു. പങ്കാളിയില്‍ നിന്ന് ശുഭവാര്‍ത്തകള്‍ കേള്‍ക്കുന്നതിനുളള സാധ്യതയുണ്ട്.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് അവര്‍ അവിവാഹിതരും പ്രണയ വിവാഹം ആഗ്രഹിക്കുന്നവരുമാണെങ്കില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. തുടക്കത്തില്‍ പക്ഷേ പലഭാഗത്ത് നിന്നും നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നു. വളരെ വിവേകത്തോടെ സംസാരിച്ച് വേണം തീരുമാനം എടുക്കുന്നതിന്. ക്ഷമയോടെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അവരുടെ പ്രണയ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. പലപ്പോഴും ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നത് അവരുടെ മൊത്തത്തിലുള്ള മാറ്റത്തിനും കാരണമായേക്കാം. പങ്കാൡയുടെ പെരുമാറ്റത്തില്‍ അതൃപ്തി തോന്നിയാല്‍ ഉടന്‍ തന്നെ അതിനെക്കുറിച്ച് സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായേക്കാം. ഇത് വിവാഹ മോചനത്തിന് വരെ കാരണമായേക്കാം.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള കാരണങ്ങളാല്‍ പങ്കാളിയില്‍ നിന്ന് അകന്ന് നില്‍ക്കേണ്ട അവസ്ഥയുണ്ടാവാം. പലപ്പോഴും ഈ സമയത്ത് നിങ്ങള്‍ക്ക് അതികഠിനമായ ദു:ഖം അനുഭവിക്കേണ്ടതായി വരുന്നു. ദൂരസ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നതിന് സാഹചര്യമുണ്ടാവുന്നതിനാല്‍ കുടുംബത്തെ വിട്ട് നില്‍ക്കേണ്ട അവസ്ഥയുണ്ടാവുന്നു. ആഴ്ചാവസാനം പലപ്പോഴും പങ്കാളിയോടൊപ്പം ചേര്‍ന്ന് യാത്ര നടത്തുന്നതിനുള്ള സാധ്യതയുണ്ട്. വളരെ അവിസ്മരണീയമായ കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, June 17, 2024, 11:00 [IST]
X
Desktop Bottom Promotion