Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഡിസംബര്‍ 23 മുതലങ്ങോട്ട് ശുക്രദശ: അസ്തമിക്കാത്ത ഭാഗ്യത്താല്‍ വര്‍ഷാരംഭം ഗംഭീരമാക്കും രാശി
പുതുവര്‍ഷത്തിന് തുടക്കം കുറിക്കാന്‍ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് നാമെല്ലാവരും. മാറുന്ന ഓരോ മാറ്റങ്ങളും ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ പോസിറ്റീവ് ആയിരിക്കണം എന്ന ചിന്തയിലാണ് നാം ഓരോരുത്തരും മുന്നോട്ട് പോവുന്നതും. എന്നാല്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിന്റെ ഫലം നല്കുന്ന മികച്ച 7 ദിവസങ്ങളാണ് ഇനി വരാന്‍ പോവുന്നത്.
വരുന്ന ഒരാഴ്ചയിലെ ഗുണഫലങ്ങള്‍ അല്ലെങ്കില്‍ ഭാഗ്യം ചില രാശിക്കാരെ വളരെയധികം മുകളിലേക്ക് ഉയര്‍ത്തുന്നു. അത് ഏതൊക്കെ രാശിക്കാരാണെന്നും, ആര്‍ക്കൊക്കെ ഏത് തരത്തിലാണ് ഭാഗ്യദേവത കടാക്ഷിക്കുന്നതെന്നും നമുക്ക് നോക്കാം. ഈ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്നത് അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ ധാരാളം വരുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. ഭാഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള അനുകൂല ഫലങ്ങളും ഇവരെ ഇങ്ങോട്ട് തേടി എത്തും. യാത്രകളിലൂടെ ജീവിതത്തില്‍ ഭാഗ്യം കരസ്ഥമാക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ജോലിയോടനുബന്ധിച്ച് നിരവധി അവസരങ്ങള്‍ ഇവരെ തേടി എത്തും. സാമ്പത്തിക വിജയം കൈവരിക്കുന്നതിലൂടെ ജീവിതത്തിലെ മാറ്റങ്ങള്‍ നിങ്ങളില്‍ പോലും അത്ഭുതം ജനിപ്പിക്കും. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം ഈ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ സ്വന്തമാക്കാന്‍ സാധിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്കും വരുന്ന ഒരാഴ്ച അവര്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും. പഠന കാര്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ട അവസരമുണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തും. കുടുംബത്തില്‍ മംഗള കര്‍മ്മത്തിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്താം. പലപ്പോഴും ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായി മാറും. പരസ്പരമുള്ള ബഹുമാനം നിങ്ങളെ മികച്ച ദമ്പതികളാക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള ഭാഗ്യാനുഭവങ്ങളാണ് ഉണ്ടാവുന്നത്. സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. ഒരു തരത്തിലും രണ്ടാമതൊരു ചിന്തയില്ലാതെ ബിസിനസിനായി പണം ചിലവാക്കാം. അതെല്ലാം ഇരട്ടിയായി തിരിച്ച് കിട്ടുന്നു. എങ്കിലും ഒരു കരുതല്‍ ഏത് കാര്യത്തിനും നല്ലതാണ്. നിക്ഷേപത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂല സാഹചര്യങ്ങള്‍ തേടി എത്തും. ജീവിതത്തിലെ എല്ലാ സ്വസ്ഥതക്കുറവിനും അവസാനം കുറിക്കുന്ന സമയമാണ്. ശുക്രനുദിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.
കുംഭം
കുംഭം രാശിക്കാര്‍ക്കും പൊതുവേ അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ജ്യോതിഷ മാറ്റമാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. പഠന കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. വിജയം ഏത് മേഖലയിലും കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. അനുകൂലമായ പല മാറ്റങ്ങളുടേയും തുടക്കം പോലും സംഭവിക്കുന്ന സമയമാണ്. പുതുവര്‍ഷത്തില്‍ ജീവിതം തന്നെ മാറുന്ന തരത്തിലുള്ള മാറ്റങ്ങളാണ് 2024 അവസാന ആഴ്ചയില്‍ നിങ്ങളെ കാത്തിരിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും. അനാവശ്യമായ കാര്യങ്ങളില്‍ ഇടപെട്ട് സമയം കളയാതിരിക്കുക എന്നത് മാത്രമാണ് ഇവര്‍ ശ്രദ്ധിക്കേണ്ട കാര്യം. ദാമ്പത്യജീവിതത്തിലെ അനുകൂല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
