Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മീനം ഉള്‍പ്പടെ അഞ്ച് രാശിക്കാരെ കാത്തിരിക്കുന്നത്; വരുന്ന 7 ദിവസം സ്ഥിതി സങ്കീര്‍ണം
Weekly horoscope: വരുന്ന ആഴ്ചയില്‍ ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും അവര്‍ അതിനെ എത്രത്തോളം നിസ്സാരമാക്കുന്നോ, അത്രത്തോളം പ്രശ്നങ്ങളുടെ കാഠിന്യം വര്‍ദ്ധിക്കും. അനുകൂലമായ പല മാറ്റങ്ങളും നിറഞ്ഞ് നില്ക്കുന്ന ആഴ്ച തന്നെയാണ്, എന്നാല്‍ ചില അവസരങ്ങളില്‍ അനുകൂല ഫലങ്ങള്‍ പ്രതികൂല ഫലങ്ങളിലേക്ക് എത്തുന്നു. എന്നാല്‍ അതില്‍ ഏതൊക്കെ രാശിക്കാരാണ് ശ്രദ്ധിക്കേണ്ടത് എന്നത് ശ്രദ്ധേയമാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ഇനി പറയുന്ന 5 രാശിക്കാര്‍ക്കാണ് വരുന്ന ആഴ്ചയില്‍ ദോഷഫലങ്ങള്‍ കാത്തിരിക്കുന്നത്. പലപ്പോഴും പ്രതീക്ഷിക്കുന്നതിനേക്കാള്‍ മോശം ഫലങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. വരുന്ന ആഴ്ചയില്‍ ദൗര്‍ഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രതികൂലാവസ്ഥ നിലനില്‍ക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങളെ കാത്തിരിക്കുന്നു. പല കാര്യങ്ങളിലും നിരാശ തോന്നാവുന്നതാണ്. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരു വെല്ലുവിളിയായി മാറുന്നു. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. എടുത്ത് ചാടിയുള്ള തീരുമാനം പ്രധാനമായും ഒഴിവാക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് അത് നിങ്ങളെ എത്തിക്കും. സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് വരാനിരിക്കുന്ന ആഴ്ച ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണകള്‍ നിങ്ങളുടെ ജീവിതത്തെ ആകെ മാറ്റി മറിയ്ക്കുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വരുന്നു. അത് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. വ്യക്തിപരമായി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ അതീവശ്രദ്ധ വേണം. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഒരുമിച്ച് ഉണ്ടാവുന്ന സമയമാണ് ഈ ആഴ്ച. സ്വന്തം കണ്ണു കൊണ്ട് കാണാതെ മറ്റുള്ളവരെ അവിശ്വസിക്കാതിരിക്കണം. അനുകൂലമായ പല കാര്യങ്ങളും പ്രതികൂലമായി മാറുന്ന അവസ്ഥയുണ്ടാവും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. അത് പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കാം. ഒരു കാര്യവും ആത്മവിശ്വാസത്തോടെ ചെയ്യാന്‍ സാധിക്കണം എന്നില്ല. മാത്രമല്ല പല പ്രതിസന്ധികളും ഉണ്ടാവുന്നതിനാല്‍ വളരെയധികം കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. എങ്കിലും കാത്തിരിക്കുന്ന തിരിച്ചടികളില്‍ തളരാതെ മുന്നോട്ട് പോവേണ്ടതാണ്. പല തടസ്സങ്ങളും നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. നെഗറ്റീവ് ചിന്തകളെ ഒരിക്കലും മുന്നോട്ട് കൊണ്ട് പോവരുത്. വരാനുള്ളതിനെ ആത്മവിശ്വാസത്തോടെ നേരിടുന്നതിന് ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച ഒരു യുദ്ധത്തിന് സമാനമായ രീതിയാണ് ഉണ്ടാവുന്നത്. പലപ്പോഴും വൈകാരികമായതും മാനസികവുമായ മാറ്റങ്ങള്‍ നിങ്ങളിലുണ്ടാവുന്നു. ക്ഷീണത്തെ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. തെറ്റിദ്ധാരണകള്‍ ധാരാളം സംഭവിക്കാം. അതിനെ കൃത്യമായി കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനാല്‍ ഈ സമയം പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഒന്നും തന്നെ എടുക്കരുത്. അത് കൂടുതല്‍ കുഴപ്പത്തിലേക്ക് നിങ്ങളെ എത്തിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് വൈകാരികമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും മാറി വരണം എന്നില്ല. എന്നാല്‍ അതില്‍ തളരാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. വൈകാരികത കൂടുന്നത് ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ജോലിയില്‍ പല വിധത്തിലുള്ള മടുപ്പ് ബാധിക്കും. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. പലപ്പോഴും വലിയ സാമ്പത്തിക ബാധ്യത തന്നെ നിങ്ങളിലുണ്ടാവും. ഇതിനെ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പണിയാവും. ആവശ്യമെങ്കില്‍ പ്ിന്തുണ തേടാന്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
