Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Weekly Horoscope: അശ്വതി - രേവതി (മാര്‍ച്ച് 24-30) സമ്പൂര്‍ണ നക്ഷത്രഫലം
ഈ ആഴ്ചയില്‍ തുടക്കമിടുമ്പോള്‍ തന്നെ നിങ്ങളുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ ഈ വരുന്ന ആഴ്ചയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്നും ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം. വരുന്ന ആഴ്ച എങ്ങനെ ആരംഭിക്കുന്നു എങ്ങനെ അവസാനിക്കുന്നു എന്ന് മുന്‍കൂട്ടി അറിയുന്നത് എന്തുകൊണ്ടും നല്ലതാണ്്.
ജീവിതത്തില്‍ ഏതൊക്കെ മേഖലകളില്‍ നിങ്ങള്‍ക്ക് മികച്ച് മാറ്റങ്ങള്‍ വരുന്ന ആഴ്ച കൊണ്ട് വരുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എവിടെയെല്ലാം പരാജയം സംഭവിക്കുന്നു എന്നതിനെക്കുറിച്ചെല്ലാം മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന അവസ്ഥയാണോ വരുന്ന ആഴ്ച ഉണ്ടാവുന്നത് എന്നതിനെക്കുറിച്ചെല്ലാം ഈ ആഴ്ചയിലെ വാരഫലം അശ്വതി - രേവതി വരെ നമുക്ക് മനസ്സിലാക്കി തരുന്നു.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. മുതിര്‍ന്നവരുടെ വാക്കിന് വില കൊടുക്കുന്നത് നല്ലതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. വരുമാനം വര്‍ദ്ധിക്കുകയും അനുകൂല ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂല മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വൈകാരികമായി പല മാറ്റങ്ങളും ഉണ്ടാവുന്ന സമയയമാണ്. പലപ്പോഴും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. സൗഹൃദങ്ങള്‍ എത്രത്തോളം മികച്ചതാക്കി മാറ്റണം എന്ന് നിങ്ങള്‍ മനസ്സിലാക്കുന്ന ഒരു ആഴ്ച കൂടിയാണ്. ബന്ധുക്കളോടൊപ്പം കുടുതല്‍ സമയം ചിലവഴിക്കുന്നതിനും അവരുടെ വാക്കുകള്‍ക്ക് വില കൊടുക്കുന്നതിനും സമയം കണ്ടെത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശ്രമങ്ങള്‍ നടത്തിയാലും അതില്‍ പരാജയപ്പെടേണ്ടതായി വരുന്നു. മുതിര്‍ന്നവരോട് നല്ല രീതിയില്‍ പെരുമാറുന്നതിന് ശ്രദ്ധിക്കുക. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടാവുകയും ചെയ്യും. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കും. മത്സരപ്പരീക്ഷകളില്‍ കൂടുതല്‍ മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു.
കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പുരോഗതി ഉണ്ടാവുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. ചെയ്യുന്ന കാര്യം കൃത്യമായാല്‍ അത് മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ താല്‍പ്പര്യപ്പെടുന്നു. പൊതുവേ അനുകൂല ഫലം നല്‍കുന്ന ഒരു ആഴ്ചയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പക്ഷേ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ തരത്തിലുള്ള പ്രതിഷേധങ്ങളും ഫലം കാണുന്ന ഒരു സമയമാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഈ വരുന്ന ആഴ്ച. തൊഴില്‍ രംഗത്ത് പ്രമോഷനും ശമ്പള വര്‍ദ്ധനവും ലഭിക്കുന്നു. ജീവിതത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനോടൊപ്പം തന്നെ അതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നു. ദീര്‍ഘദൂര യാത്രകള്‍ പ്ലാന്‍ ചെയ്യും. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ പണവും സമയവും ചിലവാക്കേണ്ടി വരുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നമ്മുടെ പരിശ്രമങ്ങളില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. പോസിറ്റീവിറ്റി ജീവിതം മുഴുവന്‍ നിറയുന്നതിനും അതിലൂടെ മറ്റുള്ളവരിലേക്കും ഇതെല്ലാം മാറുന്നതിനും യോഗം കാണുന്നു. വീട് പണി ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് പ്രണയം വിവാഹത്തിലേക്ക് എത്തുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുകയും ചെയ്യുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക മികച്ച പിന്തുണ കുടുംബത്തില്‍ നിന്ന് ലഭിക്കുന്നു. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ പാടില്ല. അപകടത്തെ വളരെയധികം ശ്രദ്ധിക്കണം. കാരണം ഈ സമയം ഒരു അപകടത്തിനുള്ള സാധ്യത കാണുന്നു. വാഹന ഉപയോഗത്തില്‍ അശ്രദ്ധ കാണിക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക അവരുടെ ജീവിതത്തില്‍ പുരോഗതി കൊണ്ട് വരുന്നതിന് സാധിക്കും. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ അനുകൂല ഫലങ്ങള്‍ നല്‍കുന്നവയായിരിക്കും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. അനുഭവങ്ങളിലൂടെ മാറ്റങ്ങള്‍ കൊണ്ട് വരുകയും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കുന്നു. ബിസിനസില്‍ ലാഭം ലഭിക്കുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവും. ജോലിയുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പ്രിയപ്പെട്ടവരോടൊപ്പം ഒത്തു ചേരുന്നതിനുള്ള യോഗമുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഭക്ഷണം പ്രതിസന്ധിയില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. അത് വഴി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവാം.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ച അത്ര നല്ലതായിരിക്കില്ല. ജീവിതത്തിലും കരിയറിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നു. ശ്രദ്ധയോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും നിങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നു. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയാണ്.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഈ ആഴ്്ചയില്‍ ഉണ്ടാവുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഉയരത്തിലെത്താന്‍ സാധിക്കുന്നു. ആഗ്രഹിച്ച പല കാര്യങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. സന്തോഷത്തിന്റെ ആകെത്തുകയാണ് ഈ ആഴ്ച നിങ്ങള്‍ക്ക് കുംഭക്കൂറില്‍ ലഭിക്കുന്നത്. അനുകൂല മാറ്റങ്ങള്‍ കൊണ്ട് ജീവിതം മാറുന്ന സമയമാണ്.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു ആഴ്ചയാക്കി മാറ്റുന്നതിന് സാധിക്കുന്നു. സാമ്പത്തികനേട്ടങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് പണത്തിന്റെ കാര്യത്തില്‍ യാതൊരു കാരണവശാലും മാറിച്ചിന്തിക്കേണ്ടി വരുന്നില്ല. സന്തോഷത്തിന്റെ ആകെത്തുകയാണ് നിങ്ങളുടെ വരുന്ന ദിവസങ്ങള്‍. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള യോഗം കാണുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications