Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
Weekly Horoscope: അശ്വതി -രേവതി വരെ 27 നാളിനും സമ്പൂര്‍ണ വാരഫലം
ജ്യോതിഷ സംബന്ധമായ നേട്ടങ്ങള്‍ അനുകൂലവും പ്രതികൂലവമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. വരാന്‍ പോവുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്നത് വഴി ജീവിതത്തില്‍ ചില മുന്‍കരുതലുകള്‍ നമുക്ക് എടുക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്നത് അനുകൂലമോ പ്രതികൂലമോ ആയാലും അതിനെ പ്രതിരോധിക്കുന്നതിനും സ്വീകരിക്കുന്നതിനും ജ്യോതിഷം വഴി സാധിക്കുന്നു എന്നാണ് വിശ്വാസം. വരുന്ന ആഴ്ച 27 നക്ഷത്രക്കാര്ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം.
മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈയാഴ്ച അനുകൂലമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. ജോലിയില്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ കൊണ്ട് പോവുന്നതിന് സാധിക്കുന്നു. കൂടാതെ ജോലികാര്യങ്ങളിലെ തടസ്സങ്ങള്‍ മാറും. അതോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.

ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുന്നു. പ്രതിസന്ധികളൊന്നും തന്നെ ഉണ്ടാവില്ല. ബിസിനസുകാര്‍ക്ക് വരുമാനത്തില്‍ വര്‍ധനയുണ്ടാകും. കുടുംബകാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് അല്‍പം കൂടുതല്‍ പ്രയത്‌നിക്കേണ്ടി വരും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈയാഴ്ച പല കാര്യങ്ങളും അനുകൂലമാകും. ദൈവാനുഗ്രഹം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. ഏറ്റെടുത്ത കാര്യങ്ങള്‍ എല്ലാം തന്നെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. എങ്കിലും നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടായേക്കാം.
കര്‍ക്കടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല ഫലങ്ങളും ഉണ്ടാവാം. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിന് സാധിക്കുന്നു. ഒരു കാര്യം കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഴ്ചയുടെ ആ്ദ്യ സമയം മോശം ഫലങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ ആഴ്ചയുടെ പകുതിക്കു ശേഷം കാര്യങ്ങള്‍ അനുകൂലമാകും. ആരോഗ്യകാര്യങ്ങളില്‍ കരുതല്‍ വേണം. അല്ലാത്ത പക്ഷം ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ജോലിയിലെ അനുകൂല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും വര്‍ദ്ധിക്കുന്നു. പുതിയ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നതിലൂടെ ജീവിതം വെല്ലുവിളിയിലേക്ക് എത്തിക്കുന്നു. ദൈവാനുഗ്രഹം ലഭിക്കുന്നു.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈയാഴ്ച നല്ല ഫലങ്ങള്‍ അനുഭവപ്പെടുന്നു. സ്വസ്ഥതയും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും. ജോലി സ്ഥലത്ത് പുതിയ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറുകാര്‍ക്ക് ഈ സമയം വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. വരുന്ന ഒരാഴ്ചയില്‍ ജീവിതം ഗുണകരമായ പല ഫലങ്ങള്‍ ഉണ്ടാവുന്നു. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും സാധ്യതയുണ്ട്. വലിയ പ്രതിസന്ധികള്‍ ഒന്നും നിങ്ങളെ ഈ ആഴ്ചയില്‍ ബാധിക്കുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് കരകയറുന്നതിന് ശ്രദ്ധിക്കേണ്ടതായി വരും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇടപെടുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ വിജയം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. ദൈവാനുഗ്രഹം നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളിലുും അനുകൂലമായ സമയമാണ്. ജോലിയില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച വിചാരിച്ചതുപോലെ മുന്നോട്ട് പോവുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും വര്‍ദ്ധിക്കുകയും ആരോഗ്യം മികച്ചതാവുകയും ചെയ്യുന്നു. ചിലവ് നിയന്ത്രിക്കുന്നതിന് സാധിക്കുന്നു. എങ്കിലും സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷം നിലനിര്‍ത്തുന്നു. വിവാഹക്കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):
കുംഭക്കൂറുകാര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുന്നു. ജന്മശനി ജീവിതത്തില്‍ ഉണ്ടാവുന്നതിനാല്‍ പലപ്പോഴും ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കുടുംബ കാര്യങ്ങളില്‍ സന്തോഷം നിലനിര്‍ത്തുന്നതിനും സമാധാനത്തിനും സാധിക്കുന്നു.ജോലിയില്‍ പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. പുതിയ വരുമാന മാര്‍ഗം നിങ്ങളെ തേടി എത്തുന്നു.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂലമായ സമയമാണ് ഉണ്ടാവുന്നത്. കുടുംബ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ജോലിയില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. യാത്രകള്‍ കൂടുതല്‍ നടത്തേണ്ടതായി വരും. സാമ്പത്തികമായി അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











