Latest Updates
-
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം
വിഷുവിന് തൊട്ട് മുന്‍പുള്ള 7 ദിവസത്തില്‍ നിര്‍ണായക മാറ്റങ്ങള്‍: കോടീശ്വരയോഗം വരെ തെളിയും, വാരഫലം
Weekly Horoscope: ഈ വരുന്ന ആഴ്ചയില്‍ ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നത് എന്നത് ആദ്യം തിരിച്ചറിയേണ്ടതാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ മാറ്റവും ഓരോ തരത്തിലാണ ്‌നിങ്ങളെ സ്വാധീനിക്കാന്‍ പോവുന്നത്. വരുന്ന 7 ദിവസത്തിലും എപ്രകാരമാണ മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും സംഭവിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയണം. വലിയ ഒരു ഗ്രഹമാറ്റമാണ് മാര്‍ച്ച് 29-ന് സംഭവിച്ചിരിക്കുന്നത്. അതിന്റെ മാറ്റങ്ങള്‍ ലോകത്തേയും ജീവിതത്തേയും വലിയ തോതില്‍ തന്നെ സ്വാധീനിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വരുന്ന ആഴ്ചയില്‍ അതായത് വിഷുവിന് മുന്നോടിയായി എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് 27 നാളുകാര്‍ക്കും എന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഇവര്‍ക്കായി വരുന്നത്. മാത്രമല്ല സാമ്പത്തിക പ്രതിസന്ധികളും വര്‍ദ്ധിക്കും. പലപ്പോഴും ബിസിനസില്‍ നേട്ടങ്ങളുണ്ടാവുമെങ്കിലും അതിനെകൃത്യമായി കൈകാര്യം ചെയതില്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ജോലിയിലും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് പലപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് വരാന്‍ ഇരിക്കുന്നത്. പലപ്പോഴും നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. ബിസിനസില്‍ മാറ്റങ്ങളുണ്ടാവും. ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. കുടുംബത്തിന്റെ തീരുമാനത്തോടെ വളരെയധികം അനുകൂലമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. ദാമ്പത്യ ജീവിതം ശ്രദ്ധിക്കണം. നിസ്സാരമായ കാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. മാത്രമല്ല ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ആരോഗ്യത്തെ മിസ്സാരമാക്കരുത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ഒരാഴ്ചയാണ് കാത്തിരിക്കുനന്ത്. ജോലിയുടെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ക്ക് സാധ്യതയുണ്ട്. കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പുതിയ ജോലി ലഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. നിസ്സാര കാര്യങ്ങളെ അവഗണിക്കരുത്.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സന്തോഷവും സമൃദ്ധിയും ഈ ആഴ്ചയിലെ പ്രത്യേകതയാണ്. പലപ്പോഴും കരിയറിലും ബിസിനസിലും നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം മികച്ച അവസ്ഥയില്‍ മുന്നേറുന്നു. നേട്ടങ്ങളുടെ കാര്യത്തില്‍ ഇന്നത്തെ ദിവസം ശ്രദ്ധിക്കണം. കരിയറിലെ ആശങ്കകള്‍ നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരും. ഉത്തരവാദിത്വം വര്‍ദ്ധിക്കും. ഒരു കാരണവശാലും ജോലി നഷ്ടപ്പെടുത്തരുത്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഭാഗ്യത്തിന്റെ മാറ്റൊലികള്‍ സംഭവിക്കുന്ന സമയമാണ് ഈ ആഴ്ച. അത് പലപ്പോഴും മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ അര്‍ത്ഥത്തിലും എല്ലാ മേഖലകളിലും നിങ്ങളെ കാത്ത് വിജയം ഇരിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മാനസികാരോഗ്യം മികച്ചതായിരിക്കും എന്ന് മാത്രമല്ല അത് അനുകൂലമായ പല മാറ്റങ്ങളും നല്‍കുകയും ചെയ്യുന്നു. സ്‌നേഹത്തിന്റെ കാര്യത്തില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ ്അല്‍പം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും അനിവാര്യമാണ്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ നിസ്സാരമാക്കരുത്. അത് കൂടുതല്‍ വെല്ലുവിൡകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു തരത്തിലു അശ്രദ്ധ കാണിക്കരുത്. അത് നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കും. പണം ചിലവാക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. ഉത്കണ്ഠ വര്‍ദ്ധിക്കാം.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രക്കാരും വരുന്ന ആഴ്ചയില്‍ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. പലപ്പോഴും സാമ്പത്തികമായി ഇത് വളരെയധികം പ്രതിസന്ധികളുണ്ടാക്കാം. ആരോഗ്യം നിസ്സാരമാക്കരുത്. അനുകൂലാവസ്ഥകള്‍ നിങ്ങളെ തേടി എത്തുന്നു. എങ്കിലും അനാവശ്യ ആശങ്കയില്‍ പെട്ട് അത് പ്രതികൂലമായി മാറുന്നതിന് സാധ്യതയുണ്ട്. ലക്ഷ്യങ്ങള്‍ ഒന്നൊഴിയാതെ കരസ്ഥമാക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. അനിവാര്യമായ പല മാറ്റങ്ങളും നിങ്ങളുടെ ഈ ആഴ്ചയില്‍ വിട്ടുവീഴ്ചയില്ലാതെ വരുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തിന്റെ മാറ്റങ്ങള്‍ പെട്ടെന്ന് സ്വീകരിക്കാന്‍ സാധിക്കുന്ന ഒരാഴ്ചയല്ല വരുന്നത്. പലപ്പോഴും ബിസിനസിനെ പ്രതികൂലമായി ബാധിക്കുന്ന ഒരാഴ്ചയായിരിക്കും. ആരോഗ്യം നിസ്സാരമല്ല. എല്ലാ കാര്യങ്ങളിലും അല്‍പം കരുതല്‍ വേണം. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവാം. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്താന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വാഹന ഉപയോഗം ശ്രദ്ധിക്കണം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്. ചിലവാക്കുന്ന ഓരോ നാണയത്തിനും കണക്ക് വെക്കണം. സാമ്പത്തിക നേട്ടം നഷ്ടത്തിലേക്ക് നീങ്ങാന് അധികം സമയം വേണ്ട എന്നതാണ് സത്യം. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. ഇന്ന് മുതല്‍ ആരംഭിക്കുന്ന 7 ദിവസവും വളരെയധികം മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് വരുന്നു. കട ബാധ്യതകള്‍ എല്ലാം തന്നെ മാറുന്നു. ശാരീരികരോഗ്യവും മാനസികാരോഗ്യവും മികച്ചതാവും.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രക്കാര്‍ക്ക് എല്ലാ പ്രതിസന്ധികളേയും ഈ ആഴ്ചയില്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നു. അനുകൂലാവസ്ഥകള്‍ നിങ്ങളെ കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പണം അല്‍പം ശ്രദ്ധിക്കണം. നഷ്ടങ്ങള്‍ തുടര്‍ക്കഥകള്‍ ആവുന്നതിനുള്ള സാധ്യതയെ തള്ളിക്കളയരുത്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. എങ്കിലും അല്‍പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായാല്‍ അത് പോസിറ്റീവ് മാറ്റങ്ങള്‍ നല്‍കുന്നു. നിസ്സാരമായി ഒരു കാര്യത്തേയും കൈകാര്യം ചെയ്യരുത്. ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും സാധ്യത കാണുന്നു. അത് നേട്ടങ്ങള്‍ കൊണ്ട് വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. അനുകൂല മാറ്റങ്ങളെ നിസ്സാരമാക്കരുത്. അത് കൂടുതല്‍ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ധാരാളം ഈ ആഴ്ചയില്‍ സംഭവിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. അനാവശ്യ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ പലതിനേയും ഭയത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ദാമ്പത്യ ജീവിതത്തില്‍ പ്രണയത്തിന് മികച്ച ആഴ്ചയാണ്. പ്രണയിക്കുന്നവര്‍ക്കും അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











