Latest Updates
-
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ്
കഷ്ടകാലം ശരവേഗത്തില്‍ മായും, സമ്പത്ത് കയറിവരും ദൈവാനുഗ്രഹത്തില്‍ 7 ദിനം, 27 നാളിനും ആഴ്ചഫലം
മാര്‍ച്ചിലെ അവസാന ആഴ്ചയിലേക്കാണ് നമ്മള്‍ കടക്കുന്നത്. ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും അനുകൂല പ്രതികൂല ഫലങ്ങള്‍ ധാരാളം ജീവിതത്തില്‍ സംഭവിക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തുന്നു. വരുന്ന ആഴ്ചയാല്‍ ധാരാളം ഗുണാനുഭവങ്ങള്‍ ഈ ആഴ്ചയില്‍ ചില രാശിക്കാരെ കാത്തിരിക്കുന്നു.
സന്തോഷകരമായ മാറ്റങ്ങള്‍ എന്ന് പോലെ തന്നെ ഗുണപ്രദമായ പല കാര്യങ്ങളും അതോടൊപ്പം ദോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. വരുന്ന ആഴ്ചയില്‍ 27 നാളുകാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം എന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറുകാര്‍ക്ക് ഈ ആഴ്ച തികച്ചും അനുകൂലഫലങ്ങളാണ് കാത്തിരിക്കുന്നത്. അത് കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട ആളുകളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ സഹായം ലഭിക്കുന്നതിന് സാധ്യതയുണ്ട്. അതോടൊപ്പം തന്നെ നിങ്ങളുടെ വരുമാന സ്രോതസ്സ് വര്‍ദ്ധിക്കുന്നു. പലപ്പോഴും സ്‌നേഹത്തിന്റെ കാര്യത്തില്‍ അനുകൂലമായി മുന്നോട്ട് പോവുന്ന സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ആരോഗ്യം സാധാരണ നിലയിലായിരിക്കും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഗ്രഹിച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ബന്ധുക്കളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം സമയബന്ധിതമായ സഹായം ലഭിച്ചേക്കില്ല. ഈ സമയത്ത്, നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടി വരും. പലപ്പോഴും ഇത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ പണച്ചെലവിനും സ്ഥാനമാന നഷ്ടത്തിനും സാധ്യതയും ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. സ്ഥലമോ കെട്ടിടമോ വാങ്ങാനോ വില്‍ക്കാനോ ആഗ്രഹിക്കുന്നവരെങ്കില്‍ അതിന് അനുകൂല സമയമാണ്. ശാരീരികമായും മാനസികമായും നിങ്ങള്‍ ബുദ്ധിമുട്ടുന്നതിന് സാധ്യതയുണ്ട്. പല കാര്യത്തിലും തടസ്സങ്ങളുണ്ടാവുന്നു. കൂടാതെ അനാവശ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ ആഴ്ച പല കാര്യത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. പലപ്പോഴും മോശം ജീവിത ശൈലി നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. ആഴ്ചയുടെ തുടക്കത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. സന്താനങ്ങളുമായോ പങ്കാളിയുമായോ ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. പലപ്പോഴും ജോലി സംബന്ധമായി ദീര്‍ഘദൂര യാത്രകള്‍ക്ക് സാധ്യതയുണ്ട്. വിദേശത്ത് കരിയര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചിന്ത നിങ്ങളെ ബാധിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. അത് മാത്രമല്ല ആഴ്ചയുടെ തുടക്കം മുതല്‍ ഭാഗ്യം നിങ്ങള്‍ക്കൊപ്പമുണ്ടാകും. ജീവിതത്തില് സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍, ബിസിനസ്സുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ ശുഭകരവും ലാഭകരവുമായി മാറുന്നു. കൂടാതെ സാമ്പത്തികമായി നോക്കിയാല്‍ ആഡംബര വസ്തുക്കളും വാങ്ങാന്‍ കഴിയും. ഈ കാലയളവില്‍, സമ്പത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ജോലി തേടി അലയുകയായിരുന്നെങ്കില്‍, ഈ ആഴ്ച നിങ്ങളുടെ ആഗ്രഹം സഫലമായേക്കാം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായ ഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും ആഴ്ചയുടെ ആരംഭം മുതല്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സാമ്പത്തിക സ്ഥിതി പോലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. ബഹുമാനത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ശത്രുക്കള്‍ പരാജയപ്പെടുന്നു. ജോലിയില്‍ സ്ഥലം മാറ്റവും സന്തോഷവും തേടി എത്തും. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. സ്ത്രീകളുടെ ജോലിയിലും കുടുംബത്തിലും ബഹുമാനം വര്‍ദ്ധിക്കുന്ന സമയമാണ്. സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്നു. ബിസിനസിന്റെ കാര്യത്തില്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം ഉണ്ടാകും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും ജീവിതത്തിലെ എല്ലാ നേട്ടങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും കാത്തിരിക്കുന്ന അവസരങ്ങള്‍ തേടി എത്തുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. ബിസിനസിലെ സാമ്പത്തിക ലാഭം അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറുന്നു. ഈശ്വരാനുഗ്രഹം വര്‍ദ്ധിക്കുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂല സമയമാണ്. മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും ഈ സമയം ഉണ്ടാവുന്നു. ദാമ്പത്യത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലിസ്ഥലത്ത് പലപ്പോഴും നിങ്ങളുടെ സ്വാധീനത്താല്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇവയെല്ലാം അല്‍പം കരുതലോടെ വേണം എന്നതാണ് സത്യം. പല കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഴ്ചയുടെ മധ്യത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പ്പര്യം നഷ്ടപ്പെടാം. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അത്ര നല്ലഫലങ്ങളല്ല ഉണ്ടാവുന്നത്. എങ്കിലും ക്ഷമയോടെ കാത്തിരിക്കണം.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ഭാഗ്യം നിറഞ്ഞതാണ്. പലപ്പോഴും ജോലിയിലും ബിസിനസിലും നേട്ടങ്ങള്‍ ഉണ്ടാവും. പ്ലാന്‍ ചെയ്ത ജോലികള്‍ നിങ്ങളുടെ ആഗ്രഹപ്രകാരം നടക്കുന്നതായിരിക്കും. നിങ്ങളുടെ വീട്ടില്‍ ചില മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷത്തിന്റേതായ പല കാര്യങ്ങളും ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങളുടെ ചില സൗഹൃദം പ്രണയമായി മാറുന്നതിനുള്ള സാധ്യതയുണ്ട്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച ഏത് ജോലിയും ചെയ്യാന്‍ സാധിക്കുന്നു. പരാജയപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സന്തോഷകരമായ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ജോലിസ്ഥലത്ത് ശത്രുക്കളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യതര്‍ക്കങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിക്കണം. ജോലിയില്‍ ഈ സമയത്ത് നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടും. എങ്കിലും ശ്രദ്ധ വേണം. വിജയം നേടുന്നതിന് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. പല കാര്യത്തിലും സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. മറ്റുള്ളവരുടെ അഭിപ്രായം ഒരുകാര്യത്തിലും സ്വീകരിക്കരുത്. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. നിലവിലുള്ള പ്രണയബന്ധം കൂടുതല്‍ ശക്തമാകും.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. പല കാര്യങ്ങളും സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. മാനസികാരോഗ്യം ശ്രദ്ധിക്കണം. മാനസികാരോഗ്യം നിസ്സാരമാക്കരുത്. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എതിരാളികള്‍ ശക്തരാവുന്നു. രോഗങ്ങള്‍ പലപ്പോഴും നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. ഈ ആഴ്ചയില്‍ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളൊന്നും അവഗണിക്കരുത്. ശ്രദ്ധയോടെ വാഹനം ഓടിക്കുക എന്നതാണ് പ്രധാന കാര്യം. പ്രണയകാര്യങ്ങളില്‍ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യാവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ ശുഭകരമായിരിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവുന്ന സമയമാണ്. അത് മാത്രമല്ല പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സമ്പത്തും സമ്മാനങ്ങളും നിങ്ങളെ തേടി എത്തുന്നു. സൗഹൃദങ്ങള്‍ മികച്ചതാവുന്നു. സൗഹൃദം ഒരു പ്രണയ ബന്ധമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പരസ്പര ബന്ധം സൗഹാര്‍ദ്ദപരമായി മാറുന്നതിനും സാധ്യത കാണുന്നു. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ അവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ശത്രുക്കള്‍ പരാജയപ്പെടും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച മുന്‍ ആഴ്ചയെ അപേക്ഷിച്ച് കൂടുതല്‍ അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. മാത്രമല്ല രോഗാവസ്ഥയെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. ഒരിക്കലും ഒരു കാര്യത്തേയും നിസ്സാരമാക്കരുത്. നിങ്ങള്‍ക്ക് രോഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് സാധ്യതയുണ്ട്. വീട്ടിലെ തര്‍ക്കങ്ങള്‍ സ്വാധീനമുള്ള വ്യക്തിയുടെ സഹായത്തോടെ പരിഹരിക്കാന്‍ സാധിക്കുന്നു. അത് മാത്രമല്ല ജോലി ചെയ്യുന്ന ആളുകള്‍ക്ക് ആഴ്ചയുടെ മധ്യത്തില്‍ പലപ്പോഴും യാത്രകള്‍ പോവേണ്ടി വരുന്നു. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമായിരിക്കും. വരുമാന സ്രോതസ്സുകള്‍ മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











