മാര്‍ച്ച് 2 മുതല്‍ 8 വരെ 27 നാളിനും ഒരാഴ്ചയിലെ സമ്പൂര്‍ണ നക്ഷത്രഫലം, നിങ്ങള്‍ക്കെങ്ങനെ?

മാര്‍ച്ച്‌ ആദ്യ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് നമ്മള്‍. ഈ സമയം ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരം ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് ഗുണാനുഭവങ്ങള്‍, എന്തൊക്കെയാണ് ദോഷഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. നിങ്ങളുടെ വരുന്ന ഒരാഴ്ച സമയം എപ്രകാരമാണ് കടന്ന് പോവുന്നത് എന്നറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും.

നിങ്ങളുടെ വരുന്ന ഒരാഴ്ചയിലെ സമയം എപ്രകാരമാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത് എന്ന് നമുക്ക് നോക്കാം. പല കാര്യങ്ങളും ജീവിതത്തില്‍ സന്തോഷകരമായി മുന്നോട്ട് പോവുന്നതിനാണ് അതോ ഗുണദോഷ സമ്മിശ്രമാണോ ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും എന്തൊക്കെയാണ് ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെന്ന് നോക്കാം.

Weekly Horoscope
Photo Credit: Wise Generated

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മനസ്സ് കൂടുതല്‍ സന്തോഷകരമായ അവസ്ഥയിലേക്ക് എത്തുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലി സംബന്ധമായി ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ ജോലിയില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സന്താനസൗഭാഗ്യത്തിന് യോഗം കാണുന്നു. യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മാനസികാരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

കര്‍ക്കിടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. കുടുംബത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ മന:സമാധാനം കൊണ്ട് വരുന്നതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും മന്ദത അനുഭവപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. പലപ്പോഴും അതിനെ കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ചാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ബിസിനസില്‍ നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള സാമ്പത്തിക നേട്ടവും നിങ്ങള്‍ക്കുണ്ടാവുന്നു.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ആഴ്ചയിലെ പകുതിക്ക് ശേഷം വരുമാനം അനുസരിച്ച് ചിലവാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിക്കും. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അനാവശ്യ ആശങ്കകള്‍ നിലനില്‍ക്കും. അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മനസ്സിന് പല വിധത്തിലുള്ള പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും ജോലിയിലെ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം. ബിസിനസിലും ഇതേ പ്രതിസന്ധി അനുഭവിക്കേണ്ടി വരും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കാതെ വരുന്നു.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരാഴ്ചയാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ തളര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പക്ഷേ വരുമാനം അനുസരിച്ച് വേണം ചിലവാക്കുന്നതിന്.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള തടസ്സങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാം. എങ്കിലും അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഏത് തടസ്സത്തേയും ഇല്ലാതാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ മികച്ച സമയമാണ്. എങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് നയിക്കുന്നു. ജോലി സ്ഥലത്ത് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ഉണ്ടാവും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂലഫലങ്ങളാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. ജോലിയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഉത്തരവാദിത്വങ്ങളെല്ലാം ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. ആശുപത്രി വാസത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. വാഹന ഉപയോഗത്തില്‍ അല്‍പം ശ്രദ്ധ വേണം.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ മികച്ച ഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. തൊടുന്നതെല്ലാം തന്നെ അനുകൂലമായി വരുന്നു. ജോലിയില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. കാര്യങ്ങളെല്ലാം തന്നെ വിചാരിച്ച പോലെ നടക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, March 2, 2025, 11:00 [IST]
X
Desktop Bottom Promotion