തട്ടിത്തെറിപ്പിച്ചാലും പോവില്ല ഈ ഭാഗ്യം, നേട്ടങ്ങളുടെ ചാകര: ഈ ആഴ്ച അശ്വതി- രേവതി നക്ഷത്രഫലം

ഈ ആഴ്ചയിലെ വാരഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്. മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത് എന്നതാണ് സത്യം. സന്തോഷകരമായ പല മാറ്റങ്ങളും അതുപോലെ തന്നെ വിപരീത ഫലം നല്‍കുന്ന മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വരുന്ന ആഴ്ചയില്‍ 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത്, എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നോക്കാം.

അശ്വത് മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും സന്തോഷകരമായ മാറ്റങ്ങള്‍ നടക്കുന്നതോടൊപ്പം തന്നെ അത് പ്രതികൂല ഫലങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. .ഏതൊക്കെ നക്ഷത്രക്കാര്‍ വീണു പോവും ആരൊക്കെ കരകയറും എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്.

Weekly Horoscope
Photo Credit: Wise Generated

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ പലപ്പോഴും ചെറിയ രീതിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് അല്‍പം പ്രയാസം നേരിടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

Take a Poll

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ നേരിടേണ്ടി വരുന്നു. ആത്മീയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. സൗഹൃദങ്ങള്‍ പല കോണില്‍ നിന്ന് നിങ്ങളെ സഹായിക്കുന്നു. കര്‍മ്മരംഗത്തെ മാറ്റം അത്ഭുതപ്പെടുത്തുന്നതായിരിക്കും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്ന ഒരാഴ്ചയായിരിക്കും വരാന്‍ പോവുന്നത്. സൗഹൃദങ്ങളില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വിശേഷ ദിവസങ്ങളില്‍ സന്തോഷം ഇരട്ടിയാവുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം നാളുകള്‍ക്ക് ശേഷം ചിലവഴിക്കാന്‍ സാധിക്കുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൃഷിയില്‍ നിന്ന് നിങ്ങള്‍ക്ക് വരുമാനം നേടാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. എല്ലാ നേട്ടങ്ങളും ഈ നക്ഷത്രക്കാര്‍ക്ക് ഒരുമിച്ച് ലഭിക്കുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ ഗുണദോഷ സമ്മിശ്രമായിരിക്കും ഒരാഴ്ച. പലപ്പോഴും വസ്തു ഇടപാടുകള്‍ മികച്ച സാമ്പത്തിക നേട്ടം നല്‍കുന്നു. മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഈ ആഴ്ച നിങ്ങളെ തേടി എത്തുന്നു. ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നത് അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നു. കൂടാതെ വിവാഹാലോചനയുടെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യം മികച്ചതായിരിക്കും.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ കഠിനാധ്വാനം ഫലം കാണുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം ഇവര്‍ക്ക് തേടി എത്തുന്നു. സമ്മാനങ്ങള്‍ പല കോണില്‍ നിന്നും ലഭിക്കുന്നു. പല വിധത്തിലും തര്‍ക്കങ്ങളും കലഹങ്ങളും ഉണ്ടാവുമെങ്കിലും അതിനെയെല്ലാം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവിചാരിതമായ പല നേട്ടങ്ങളും സംഭവിക്കാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സൗഹൃദത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ഭൂമി വാങ്ങുന്നതും വില്‍ക്കുന്നതും അനുകൂല സമയമാണ്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ ചെറിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കാം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തില്‍ ഗുണകരമായി മാറുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. മാത്രമല്ല തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാവുന്നു. അതോടൊപ്പം തന്നെ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. രോഗാവസ്ഥകളില്‍ നിന്ന് മോചനം ലഭിക്കാം. അനാവശ്യ തര്‍ക്കങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ ശ്രദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ സംഭവിക്കാം. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കുക എന്നതാണ് പ്രധാന കാര്യം. ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ നിഷ്പ്രയാസം പരിഹരിക്കാന്‍ സാധിക്കും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്നവര്‍ക്ക് ഭാഗ്യ കടാക്ഷമുള്ള ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. മാത്രമല്ല ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. പല കാര്യങ്ങളും കൃത്യമായി ചെയ്യുന്നതിന് സാധിക്കുന്നു. സന്തോഷകരമായ മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആരോഗ്യ പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ പരിശ്രമിക്കേണ്ടതായി വരും.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ബിസിനസില്‍ നിന്ന് നിരവധി സാമ്പത്തിക നേട്ടം കൈക്കലാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥിരതയും സന്തോഷവും വരുമാന വര്‍ദ്ധനവും ഉണ്ടാവുന്നു. സാമ്പത്തിക മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ അനുകൂലമായി മാറുന്നു. ബന്ധുക്കളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവും. വിദേശയാത്രയ്ക്കുള്ള യോഗം കാണുന്നു. മത്സരപരീക്ഷകളില്‍ നിങ്ങള്‍ വിജയം കരസ്ഥമാക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനാല്‍ അത് സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരുന്നു. നിക്ഷേപങ്ങളെല്ലാം തന്നെ സുരക്ഷിതമായിരിക്കും. ചെയ്യുന്ന ജോലിയില്‍ പലപ്പോഴും സംതൃപ്തി ലഭിക്കണം എന്നില്ല..

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion