Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ജനുവരി ആവസാന ആഴ്ച ഓരോ നാളുകാര്‍ക്കും എങ്ങനെ? അറിയാം സമ്പൂര്‍ണ നക്ഷത്രഫലം
Weekly Horoscope: ജനുവരി മാസത്തിലെ അവസാന ആഴ്ചയ്ക്ക് തുടക്കമായി. ഈ സമയം എന്തൊക്കെ മാറ്റങ്ങള്‍ നക്ഷത്രപ്രകാരം ഓരോരുത്തര്‍ക്കും ഉണ്ടാവുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. നിങ്ങളുടെ വരുന്ന 7 ദിവസങ്ങള്‍ എപ്രകാരം ഗുണാനുഭവങ്ങള്‍ നല്‍കുന്നു അതോ ദോഷമാണോ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.
കരിയറും ധനവും കുടുംബവും ദാമ്പത്യവും എല്ലാം നിങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളുണ്ട്. അതിനെയെല്ലാം 27 നക്ഷത്രക്കാര്‍ക്കും എപ്രകാരം ഈ ആഴ്ചയില്‍ കാത്തിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഓരോ നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയിലെ സമ്പൂര്‍ണ നക്ഷത്രഫലം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറുകാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും ആഴ്ചയിലുടനീളം പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്കും അനുകൂലമായ പല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ചയില്‍ ദോഷഫലങ്ങള്‍ അല്‍പം കൂടുതലായിരിക്കും. എങ്കിലും അനുകൂലമായ ഫലങ്ങള്‍ ആഴ്ചയുടെ അവസാനം സംഭവിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവും. കുടുംബത്തിലെ തര്‍ക്കങ്ങള്‍ ബുദ്ധിപൂര്‍വ്വം പരിഹരിക്കപ്പെടുന്നു. ഓഫീസില്‍ ജോലി ഭാരം വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് വരുന്ന ആഴ്ചയില്‍ കൂടുതല്‍ ശ്രദ്ധ ആരോഗ്യത്തിന് നല്‍കണം. വാഹന ഉപയോഗത്തില്‍ അല്‍പം ഷശ്രദ്ധിക്കണം. നിങ്ങളിലെ അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. എന്നാല്‍ അതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ടതാണ്. ജോലിയുടെ ബുദ്ധിമുട്ടുകള്‍ക്ക് അവസാനം കാണുന്ന ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. സാമ്പത്തിക സ്ഥിതിയില്‍ ശ്രദ്ധ കൊടുക്കണം.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കണം. അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കുടുംബത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ജോലിയില്‍ അശ്രദ്ധ കാണിക്കരുത്.അത് പിന്നീട് പല വിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറുകാര്‍ക്ക് വളരെയധികം മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ഉണ്ടാവുന്ന സമയമാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ നല്‍കുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ നിങ്ങളെ വെല്ലാന്‍ ആര്‍ക്കും സാധിക്കുകയില്ല. സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കാം. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി എത്ര കഷ്ടപ്പെടുന്നതിനും ഇവര്‍ തയ്യാറാണ്.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ സമയമാണ്. പല വിധത്തിലുള്ള സാമ്പത്തിക വരുമാനങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. ജോലിയില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാവുന്ന ജോലിയില്‍ മുഴുകുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ബിസിനസില്‍ നേട്ടങ്ങള്‍ കൂടുതലാണ്.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ചയില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച താഴ്ചകള്‍ സംഭവിക്കുന്നു. കടം കൊടുക്കുന്നതും വാങ്ങുന്നതും അല്‍പം ശ്രദ്ധിക്കണം. ബിസിനസില്‍ നിന്നും നിങ്ങള്‍ക്ക് ലാഭം ലഭിക്കുന്നു. സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്ന ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച ഐശ്വര്യപൂര്‍ണമായ ജീവിതമാണ് ഉണ്ടാവുന്നത്. പലപ്പോഴും സര്‍വ്വസൗഭാഗ്യത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. സാമ്പത്തികമായുണ്ടാവുന്ന മാറ്റങ്ങള്‍ പോലും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം ഇവര്‍ക്കുണ്ടാവുന്നു.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരാന്‍ പോവുന്ന 7 ദിവസവും അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഒരു തരത്തിലും അശ്രദ്ധ വരുത്തരുത്. അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തിക്കും. നഷ്ടപ്പെടുന്നതിന്റെ അളവ് വളരെ കൂടുതലായിരിക്കും. ആരോഗ്യകരമായ മാറ്റങ്ങള്‍ അല്‍പ് ശ്രദ്ധിക്കണം. ശത്രുക്കള്‍ ശക്തരാവുന്നു.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനാവശ്യമായ ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവാം. അതിനെ ഇല്ലാതാക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പണം കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ബിസിനസില്‍ നഷ്ടങ്ങള്‍ സംഭവിക്കും. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് വരുന്ന ആഴ്ച. പലപ്പോഴും ജോലിയില്‍ നിങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളും തെറ്റില്ലാതെ ശ്രദ്ധയോടെ ചെയ്യാന്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications