Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
പോയവാരത്തേക്കാള്‍ മികച്ച മാറ്റങ്ങള്‍: സമഗ്രം, സമ്പൂര്‍ണം, കൃത്യം: 27 നക്ഷത്രക്കാര്‍ക്കും സമ്പൂര്‍ണഫലം
Weekly Horoscope: ജനുവരി മാസത്തിലെ അവസാന ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് നമ്മള്. ഈ സമയം ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. അതോടൊപ്പം തന്നെ ജീവിതത്തില്‍ അനുകൂലമായ പല കാര്യങ്ങളും പ്രതികൂലമായ പല കാര്യങ്ങളും സംഭവിക്കുന്നു. നിങ്ങളുടെ വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് 27 നക്ഷത്രക്കാര്‍ക്ക് സംഭവിക്കുന്നത് എന്ന് നോക്കാം.
ഓരോ മാറ്റവും പല വിധത്തിലുള്ള അനുകൂല പ്രതികൂല അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. വരുന്ന 7 ദിവസത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. 27 നാളിനും സംഭവിക്കാന്‍ പോവുന്നത് എപ്രകാരമാണെന്ന് മുന്‍കൂട്ടി അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും ബന്ധുക്കളുടെ അതൃപ്തി നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. എങ്കിലും ആഴ്ചയിലുടനീളം അതിശയകരമായ ഊര്‍ജ്ജവും ആത്മവിശ്വാസവും നിങ്ങളെ തേടി എത്തുന്നു. കൂടാതെ ബിസിനസി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം അനുകൂലമായ മാറ്റങ്ങളുണ്ടാവും. സാമ്പത്തികസ്ഥിതി അല്പം ശ്രദ്ധിക്കണം.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ വളരെയധികം നിങ്ങളെ തേടി എത്തുന്നു. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടും. കുടുംബത്തില്‍ അനാവശ്യമായി തര്‍ക്കങ്ങളുണ്ടാവാം. അതിനെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഓഫീസില്‍ ജോലി ഭാരം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തേയും ബാധിക്കും.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ആരോഗ്യത്തിലും സാമ്പത്തിക കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടും. വരുന്ന 7 ദിവസവും നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. ജോലിയുടെ ബുദ്ധിമുട്ടുകള്‍ക്കിടയിലും നിങ്ങളെ തേടി സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാം. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ അനുകൂല സമയമാണ്. എങ്കിലും വരവനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ ആഴ്ച സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാവും. എങ്കിലും അമിത ദേഷ്യം പലപ്പോഴും നിങ്ങളുടെ ദിവസങ്ങളെ നശിപ്പിച്ചേക്കാം. അത് അല്പം കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യമായി ഓരോ കാര്യവും കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയാവും. ജോലിയില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. എന്നാല്‍ ജോലിയില്‍ അശ്രദ്ധ കാണിക്കരുത്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ജോലിസ്ഥലത്ത് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കണം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ ആഴ്ച പൊതുവെ മികച്ച സമയമായിരിക്കും. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് പ്രാധാന്യം നല്‍കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ആരോഗ്യ പ്രശ്നം നിങ്ങളുടെ ജീവിതത്തില്‍ ബാധിക്കും. എങ്കിലും ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മികച്ച സമയമാണ്.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. എല്ലാ മാറ്റങ്ങളേയും അത്ഭുതപ്പെടുത്തുന്ന സമയമാണ്. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തും. ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങള്‍ അല്പം കഷ്ടപ്പെടേണ്ടി വരും. പണമിടപാടുകള്‍ നടത്തുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. കൂടാതെ ജോലിയില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു.സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ച അല്‍പ്പം ഉയര്‍ച്ച താഴ്ചകള്‍ അനുഭവിക്കേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ വരുന്ന 7 ദിവസവും വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതാവുമെങ്കിലും വരുമാനം അനുസരിച്ച് വേണം ചിലവാക്കുന്നതിന്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും തേടി എത്തുന്ന ദിവസങ്ങളാണ് വരാന്‍ പോവുന്നത്. നിയമസംബന്ധമായ കാര്യങ്ങളെക്കുറിച്ച് അറിവുണ്ടാവും. ഇതെല്ലാം നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തികമായി മികച്ച മാറ്റങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കും.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരുന്ന 7 ദിവസത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവും എന്നത് പ്രവചനാതീതമാണ്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുമെങ്കിലും അത് ഫലത്തില്‍ വരാന്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ എതിരാളികള്‍ പലപ്പോഴും ശക്തരാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. പല വിധത്തിലുള്ള വെല്ലുവിളികളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന 7 ദിവസവും അല്പം ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. പല വിധത്തിലുള്ള മാനസിക ഉത്കണ്ഠകള്‍ നിങ്ങളെ ബാധിക്കാം. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. പണം കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ബിസിനസ് മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. നഷ്ടമില്ലാതെ മുന്നോട്ട് പോവുന്നതിന് ശ്രമിക്കണം.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ജോലി ചെയ്യുന്നതിന് അനുസരിച്ച് നിങ്ങള്‍ക്ക് ഫലം നല്കുന്നു. കൃത്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ചെറിയ അശ്രദ്ധ പോലും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications