Weekly Horoscope: കാത്തിരിക്കുന്നത് തലതൊട്ടനുഗ്രഹിക്കും മഹാലക്ഷ്മി യോഗം: സമ്പൂര്‍ണ നക്ഷത്രഫലം

Weekly Horoscope: പുതിയ ആഴ്ച തുടങ്ങുമ്പോള്‍ ഓരോ നക്ഷത്രക്കാര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും പ്രതികൂലമായ മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ഇതില്‍ ഗുണദോഷ സമ്മിശ്രമായി ഫലങ്ങള്‍ വരുന്നവരും ഉണ്ട്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് ഈ ആഴ്ചയില്‍ നോക്കാം.

അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും നിങ്ങളുടെ ഈ ആഴ്ചയില്‍ സംഭവിക്കും. കൂടുതല്‍ അറിയുന്നതിനും മികച്ച രീതിയില്‍ ദോഷങ്ങളെ കൈകാര്യം ചെയ്യുന്നതിനും വേണ്ടി ഈ ലേഖനം സഹായിക്കുന്നു. വായിക്കാം

Weekly Horoscope

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറുകാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂല മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതാവും. സന്തോഷകരമായ പല നേട്ടങ്ങളും കാത്തിരിക്കുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. കരിയറിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. ആരോഗ്യത്തില്‍ മികച്ച അവസ്ഥയുണ്ടാവും.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും അവരുടെ ഫലങ്ങള്‍. പലപ്പോഴും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ മാത്രമേ കാര്യങ്ങളെ മികച്ച രീതിയിലേക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും നിങ്ങളെ തേടി അനാവശ്യ അശങ്കകള്‍ ഉണ്ടാവും. അതിനെ മറികടക്കുന്നതിന് എന്തായാലും ശ്രദ്ധിക്കണം.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ആരോഗ്യത്തിലും സാമ്പത്തിക കാര്യങ്ങളിലും വരുന്ന 7 ദിവസം കൂടുതല്‍ ശ്രദ്ധ വേണം. കടം കൊടുക്കുന്നതും കടം വാങ്ങുന്നതും സൂക്ഷിച്ച് വേണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കും. ജോലിയുടെ കാര്യത്തില്‍ ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ആരോഗ്യ കാര്യത്തിലും അനുകൂലമായ സമയമാണ്.

കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറുകാര്‍ക്ക് ഈ ആഴ്ച സാമ്പത്തികനേട്ടങ്ങള്‍ ഏറ്റവും കൂടുതലായി ഉണ്ടാവുന്നു. ദേഷ്യത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. കാര്യങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങളെ തേടി എത്തുമെങ്കിലും അതിനെയെല്ലാം നിസ്സാരമായി പരിഹരിക്കാന്‍ സാധിക്കുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറുകാര്‍ക്ക് ഈ ആഴ്ച പൊതുവെ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി മികച്ചതാവും. കടം കൊടുത്ത പണം തിരികെ കിട്ടും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍സംശയം വേണ്ട. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്ന ആഴ്ചയാണ്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന തരത്തില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവും, വരുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ കൂടുകയും ചെയ്യുന്നു. പണത്തിന്റെ കാര്യത്തില്‍ നിസ്സാരമായി ഒന്നിനേയും കണക്കാക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം. സന്തോഷകരമായ മാറ്റങ്ങളുണ്ടാവും.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. സന്തോഷത്തോടെ വേണം കാര്യങ്ങളെല്ലാം ചെയ്ത് തീര്‍ക്കുന്നതിന്. ആരോഗ്യം നിസ്സാരമല്ല, ഭക്ഷണ കാര്യങ്ങള്‍ ശ്രദ്ധയോടെ വേണം. സാമ്പത്തിക സ്ഥിതി സ്ഥിരമായിരിക്കും. ശ്രദ്ധിച്ചില്ലെങ്കില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. എങ്കിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ശ്രദ്ധയോടെ വേണം ഓരോ നിമിഷവും മുന്നോട്ട് പോവുന്നതിന്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. സമ്പത്തിക സ്ഥിതി മികച്ചതാവും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച അവരുടെ ജീവിതം മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമാവുന്നത്. പലപ്പോഴും കോടതി സംബന്ധമായ കാര്യങ്ങളില്‍ വിജയം നിങ്ങളെ തേടി എത്തും. ജോലിയില്‍ നേട്ടങ്ങളുണ്ടാവും. മേലധികാരിയുടെ അനുകൂല സ്വഭാവം നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കും.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരുന്ന 7 ദിവസം ജീവിതം തന്നെ മാറി മറിയുന്നു. പലപ്പോഴും അനുകൂല മാറ്റങ്ങള്‍ കാത്തിരിക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. സന്തോഷകരമായ പല നേട്ടങ്ങളും കാത്തിരിക്കുന്നു. സാമ്പത്തികം മികച്ചതാണ്. പഠനത്തില്‍ കഠിനാധ്വാനത്തിന്റെ ഫലം കാണുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന 7 ദിനങ്ങള്‍ ഗുണദോഷ സമ്മിശ്രമായ ഫലമാണ് നല്‍കുന്നത്. ഉത്കണ്ഠകള്‍ പല തരത്തില്‍ നിങ്ങളെ ബാധിക്കും. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമല്ല. ഓരോ നാണയവും കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തരുത്.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സമ്പൂര്‍ണമായ ഫലമാണ് ഈ ആഴ്ചയില്‍ ലഭിക്കുന്നത്. പലപ്പോഴും കാര്യങ്ങളെല്ലാം അനുകൂലമായി മാറും. സാമ്പത്തികം ശക്തമായിരിക്കും,. സന്തോഷകരമായ ദാമ്പത്യ ജീവിതം ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, February 2, 2025, 14:05 [IST]
X
Desktop Bottom Promotion