Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
Weekly Horoscope: ഓഗസ്റ്റ് 18 മുതല്‍ 24 വരെ 27 നാളിനും അണുവിട ചലിക്കാതെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍
Weekly Horoscope: പുതിയ ആഴ്ച തുടങ്ങുമ്പോള്‍ ഓരോ നാളുകാര്‍ക്കും അനുകൂലമാണോ പ്രതികൂലമാണോ വരാനിരിക്കുന്ന ഫലങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാം. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും എപ്രകാരമാണ് ഫലങ്ങളെന്നാണ് ഈ ലേഖനം പറയുന്നത്.
അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് കാത്തിരിക്കുന്നത്. അത് ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. സാമ്പത്തികമായി എന്തൊക്കെ മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും അത് കരിയറിനെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യവും അറിഞ്ഞിരിക്കാം. അതിനായി നിങ്ങള്‍ക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂല മാറ്റങ്ങള്‍ നിരവധിയാണ്. പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതിനാല് അത് നേട്ടങ്ങളിലേക്ക് എത്തുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. കരിയറിന്റെ തുടക്കത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി അവസരങ്ങളാണ്. ആരോഗ്യം മികച്ചതായിരിക്കും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. നിങ്ങളില്‍ നിലനില്‍ക്കുന്ന അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ ജീവിതത്തില്‍ അത് ചെറിയ പ്രതിസന്ധിള്ക്ക് വഴി വെക്കുന്നു.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ആരോഗ്യത്തിലും സാമ്പത്തിക കാര്യങ്ങളിലും ഈ ആഴ്ചയില്‍ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല പല കോണില്‍ നിന്നും നിങ്ങളെ തേടി പണം എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുഗ്രഹീതമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ജോലിയുടെ കാര്യം നിസ്സാരമാക്കരുത്. അവസരങ്ങളെ നിസ്സാരമാക്കരുത്.
കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറുകാര്‍ക്ക് ഈ ആഴ്ച സാമ്പത്തികനേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. അമിത ദേഷ്യത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എല്ലാ കാര്യങ്ങളും ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ ആഴ്ച പൊതുവെ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി നിസ്സാരമെന്ന് തോന്നുമെങ്കിലും ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞ് വേണം ചെയ്ത് തീര്‍ക്കുന്നതിന്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ജീവിതത്തിലെ സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഇരട്ടി നേട്ടങ്ങള്‍ നല്കുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായ ഫലങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്. വരുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. പണത്തിന്റെ കാര്യത്തില്‍ ചെയ്യുന്ന പല കാര്യങ്ങളും കൃത്യമായി പൂര്‍ത്തിയാക്കുന്നതിനും തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് തേടി എത്തുന്നത്. എല്ല കാര്യങ്ങളും വളരെയധികം സന്തോഷത്തോടെ വേണം ചെയ്ത് തീര്‍ക്കുന്നതിന്. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്. ഭക്ഷണ കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഓരോ നിമിഷവും ശ്രദ്ധയോടെ വേണം കാത്തിരിക്കുന്നതിന്. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സമ്പത്തിന് മുകളില്‍ ആറാടുന്നതിന് യോഗം കാണുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച അവരുടെ ജീവിതത്തെ മൊത്തത്തില്‍ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കോടതി സംബന്ധമായ കാര്യങ്ങളില്‍ വിജയം തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. ജോലിയില്‍ അനുകൂല സാഹചര്യങ്ങള്‍ തേടി എത്തുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടരുത്.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ധാരാളം അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പഠനത്തില്‍ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്തമാക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ഒരാഴ്ചക്കാലം ഗുണദോഷ സമ്മിശ്രമായിരിക്കും. അത് മാത്രമല്ല പല വിധത്തിലുള്ള ഉത്കണ്ഠകള്‍ നിങ്ങളെ ബാധിക്കും. ഒരിക്കലും സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമല്ല. ഓരോ പണവും കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ ചെലുത്തണം.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ സമ്പൂര്‍ണഫലം കാത്തിരിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. നിങ്ങളുടെ സാമ്പത്തികം ശക്തമായിരിക്കും,. സന്തോഷകരമായ ദാമ്പത്യ ജീവിതം തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നതിനും നിങ്ങള്‍ക്ക് യോഗമുണ്ട്.



Click it and Unblock the Notifications