Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
സെപ്റ്റംബര്‍ അവസാന ആഴ്ചയില്‍ എന്തും സംഭവിക്കാം: ഭാഗ്യമെങ്കില്‍ ഡബ്ബിള്‍ രാജയോഗം ഈ നാളിന്
Weekly Horoscope: സെപ്റ്റംബര്‍ മാസത്തെ അവസാന ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഈ സമയം അനുകൂലവും പ്രതികൂലവുമായ പല കാര്യങ്ങളും സംഭവിക്കുന്നു. അതില്‍ തന്നെ ഗുണപ്രദമല്ലാത്ത പല കാര്യങ്ങളും ഗുണ നിലനില്‍ക്കുന്ന പല കാര്യങ്ങളും സംഭവിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ അനുകൂല ഫലങ്ങള്‍ വരുന്നവരും പ്രതികൂല ഫലങ്ങള്‍ വരുന്നവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പലപ്പോഴും വരുന്ന ഒരാഴ്ചയിലായിരിക്കും ഇവരുടെ ജീവിതം മാറി മറിയുന്നത്. അനുകൂലവും പ്രതികൂലവുമായ സമ്മിശ്രഫലങ്ങള്‍ കാത്തിരിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് എന്തൊക്കെയാണ് അവര്‍ക്കായി കരുതി വെച്ചിരിക്കുന്നത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഈ ആഴ്ച അത്ര മികച്ച ഫലങ്ങളല്ല നല്‍കുന്നത്. പലപ്പോഴും നിങ്ങളുടെ ആരോഗ്യം പ്രതിസന്ധിയിലാവുന്നു. ആഗ്രഹിക്കുന്നതെല്ലാം നടക്കണം എന്നില്ല. എങ്കിലും ചെറിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് അനുസരിച്ച് സാമ്പത്തിക മാറ്റങ്ങളും സംഭവിക്കാം.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഈ ആഴ്ച.. കുടുംബവുമായും സുഹൃത്തുക്കളുമായും വീണ്ടും ഒരു കണ്ടുമുട്ടലിലേക്കെത്തുകയും അത് നിങ്ങള്‍ക്ക് ഗുണഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കൂടാതെ ജോലിയില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങളുണ്ടാവാം. കൂടാതെ വിദേശത്ത് തുടര്‍പഠനത്തിനായി പോവേണ്ടി വന്നേക്കാം. വ്യക്തിബന്ധങ്ങള്‍ക്ക് ഇവര്‍ പ്രാധാന്യം നല്കുന്നു. കൂടാതെ തെറ്റിദ്ധാരണകള്‍ ഇല്ലാതാവുകയും ബന്ധങ്ങള്‍ മികച്ചതാവുകയും ചെയ്യുന്നു.
കര്‍ക്കടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോലുന്നത്. പലപ്പോഴംു ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. എന്നാല്‍ അതുപോലെ തന്നെ പ്രതിസന്ധികള്‍ക്കും സാധ്യതയുണ്ട്. ജോലിയിലെ തീരുമാനങ്ങള്‍ കൃത്യമായാല്‍ രാജയോഗ സമാനമായ ഫലങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. എന്നാല്‍ അശ്രദ്ധ കാരണം അത് തെറ്റിപ്പോയാല്‍ ജീവിതം തന്നെ പ്രതിസന്ധിയിലാവുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്നവര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ഒരു സമയമാണ് കടന്ന് പോവുന്നത്. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള അട്ടിമറികള്‍ സംഭവിക്കുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ ആഗ്രഹിക്കുന്നതില്‍ നിന്ന് വലിയ നഷ്ടത്തിലേക്ക് നിങ്ങള്‍ കൂപ്പു കുത്തുന്നു. ആത്മവിശ്വാസത്തിന് തിരിച്ചടി ലഭിക്കുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ വിജയത്തിലേക്കുള്ള ഏറ്റവും മികച്ച ചവിട്ട് പടികളാണ് വരാന്‍ പോവുന്നത്. എന്നാലും പ്രമോഷനും സാമ്പത്തിക നേട്ടങ്ങളും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്തത്താം. ആക്ടറ്റീവ് ആയി ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാം.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യം അത്ര നല്ല രീതിയില്ആയിരിക്കില്ല. അനാവശ്യ സമ്മര്‍ദ്ദം അവരുടെ ഈ ആഴ്ചയെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ രാജയോഗം വരെ ഇവരെ കാത്തിരിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സര്‍വ്വൈശ്വര്യം നിറയുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. ജീവിതം തന്നെ മാറി മറിയുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. കൂടാതെ പണം നേടുന്നതിനും പണത്തിന്റെ കാര്യത്തില്‍ സര്‍വ്വ നേട്ടങ്ങള്‍ വരുന്നതിനും ഉള്ള സാധ്യതയുണ്ട്. അനാവശ്യ ചിലവുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ഓരോ കാര്യത്തിലും ആത്മപരിശോധന നടത്തേണ്ട ആഴ്ചയാണ് വരുന്നത്. കാരണം ഇവര്‍ക്ക് തെറ്റുകള്‍ പറ്റുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ പ്രതികൂലാവസ്ഥകളാണ് വരുന്നതും. സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങളുണ്ടാവുന്നില്ല. ആരോഗ്യം ശ്രദ്ധിക്കണം.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ അവരുടെ ഇഷ്ടത്തിന് കാര്യങ്ങളെല്ലാം തന്നെ മികച്ചതായി മാറുന്നു. പലപ്പോഴും കഷ്ടപ്പാടിന് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. എങ്കിലും അതിലെല്ലാം നേട്ടങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത. ആരോഗ്യം മികച്ചതായിരിക്കും. സെപ്ര്റംബര് അവസാന വാരത്തിലെ ഏറ്റവും നല്ല സമയമാണ് ഇവര്‍ക്ക് വരാന്‍ പോവുന്നത്.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ തേടി എത്തുന്നു. എങ്കിലും ചെറിയൊരു അശ്രദ്ധ മതി അവരുടെ ജീവിതം മാറി മറിയാന്‍. പലപ്പോഴും ചെറിയ കാര്യമാണെന്ന് പറഞ്ഞ് അനുസരിക്കാതെ വിടുന്നവര്‍ക്ക് പലപ്പോഴും പ്രതിസന്ധികള്‍ വന്നു ചേരാം. ഇതെല്ലാം തന്നെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ വരുന്നില്ല.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഗ്രഹ പൂര്‍ത്തീകരണത്തിനുള്ള ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും നിങ്ങളില്‍ നിന്ന് അകന്ന് പോവുന്നു. ജീവിതം തന്നെ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. അനുഗ്രഹാശിസ്സുകള്‍ നിങ്ങളെ തേടി എത്തും. ചെറിയ കാര്യം പോലും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്ന സമയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications