Weekly Horoscope: സ്വപ്‌നം കണ്ട ജീവിതം, ഒരു വഴിയടഞ്ഞാല്‍ മറ്റൊന്ന് തുറക്കും: വരുന്ന 7 ദിനം സമ്പൂര്‍ണനക്ഷത്രഫലം

Weekly Horoscope: സെപ്റ്റംബര്‍ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ വരുന്ന 7 ദിവസം 27 നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ ഗ്രഹനില അടിസ്ഥാനമാക്കി ഓരോ രാശിക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് അനുകൂലവും പ്രതികൂലവുമായ നേട്ടങ്ങള്‍ ഉണ്ടാവുന്നത്. വരുന്ന 7 ദിവസം പുതിയ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും കരുതിയിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ചും ആരൊക്കെയാണ് ജ്യോതിഷപരമായി ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ചും ഈ ലേഖനത്തില്‍ വായിക്കാം.

വരുന്ന 7 ദിവസം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള മാറ്റങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയാണ് ചെയ്യേണ്ടത്. അതിനനുസരിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. അതില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങളുടെ വരുന്ന ആഴ്ച എപ്രകാരമാണ് ഗുണഫലങ്ങളെ പ്രദാനം ചെയ്യുന്നത് ദോഷഫലങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് നോക്കാം.

Weekly Horoscope

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറുകാര്‍ക്ക് ഈ ആഴ്ച കാര്യങ്ങളെല്ലാം വളരെയധികം ആസൂത്രണം ചെയ്ത് വേണം ചെയ്യുന്നതിന്. കൂടാതെ ഏത് കാര്യത്തിനും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പൂര്‍ണ സഹകരണവും പിന്തുണയും ലഭിക്കും. ആഴ്ചയിലുടനീളം അതിശയകരമായ ഊര്‍ജ്ജവും ആത്മവിശ്വാസവും നിങ്ങള്‍ക്കുണ്ടാവും. ബിസിനസ്സുകാര്‍ക്ക് അവര്‍ ആഗ്രഹിച്ച് സാമ്പത്തിക നേട്ടം ലഭിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാവാന്‍ പോകുന്നത്. ആഴ്ച തുടങ്ങുന്നതോടെ പലപ്പോഴും പല വിധത്തിലുള്ള ആശങ്കകള്‍ നിങ്ങളെ അലട്ടും. കുടുംബത്തില്‍ അനാവശ്യമായി ഒരു തര്‍ക്കമുണ്ടാകാം. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് പ്രതീക്ഷിച്ച സഹകരണവും പിന്തുണയും പല കാര്യത്തിലും ലഭിക്കാതിരിക്കുന്നു. കൂടാതെ ഓഫീസില്‍ ജോലിഭാരം വര്‍ദ്ധിക്കുന്നത് മടുപ്പുണ്ടാക്കും.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ആരോഗ്യത്തിലും സാമ്പത്തിക കാര്യങ്ങളിലും അല്‍പം ശ്രദ്ധിക്കണം. മറ്റുള്ളവരുമായി കലഹിക്കുന്നതിനുപകരം അവര്‍ പറയുന്നതിനെ മനസ്സിലാക്കുക. പലപ്പോഴും ജോലിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. ജോലിയുടെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവാം. ചില വിട്ടുമാറാത്ത രോഗങ്ങളുടെ അസ്വസ്ഥതകള്‍ നിങ്ങളെ അലട്ടുന്നു. ദാമ്പത്യ ജീവിതത്തില്‍ അനുകൂല സമയമാണ്. ആഴ്ചയുടെ അവസാനത്തില്‍ യാത്രകള്‍ക്ക് സാധ്യതയുണ്ട്.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ ആഴ്ച അതിഭീകരമായി ദേഷ്യം വന്നേക്കാം. ജോലികള്‍ വളരെയധികം ശ്രദ്ധിക്കണം. കാര്യങ്ങളെല്ലാം തന്നെ വിവേകത്തോടെ കൈകാര്യം ചെയ്യണം. ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുകയില്ല. സാന്വത്തിക കാര്യങ്ങള്‍ നിസ്സാരമല്ല. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കാനായേക്കും. നിങ്ങള്‍ ഒരു പ്രണയബന്ധത്തിലാണെങ്കില്‍ അതിന് പോസിറ്റീവ് മാറ്റങ്ങളുണ്ടായേക്കാം. ജോലിസ്ഥലത്ത് അനുകൂലമായ സാഹചര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറുകാര്‍ക്ക് ഈ ആഴ്ച പൊതുവെ ഫലദമായ സമയമായിരിക്കും. കൂടാതെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പൂര്‍ണ്ണമായ സഹകരണവും പിന്തുണയും ഏത് കാര്യത്തിനും ഉണ്ടാവും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. എങ്കിലും പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. ആഴ്ചയുടെ തുടക്കത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കോടതി സംബന്ധമായ കാര്യങ്ങളില്‍ വലിയ ആശ്വാസം ലഭിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കപ്പെടുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് വേണ്ടി കഠിനാധ്വാനവും പരിശ്രമവും കൂടുതല്‍ വേണ്ടി വരും. പണമിടപാടുകളില്‍ വളരെ ശ്രദ്ധാലുവായിരിക്കുക. ആരെയും അന്ധമായി വിശ്വസിക്കരുത്. ബിസിനസില്‍ ശ്രദ്ധിച്ചാല്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാം. ആരോഗ്യം സാധാരണ നിലയിലായിരിക്കും

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ഓഫീസില്‍ ഉദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധത്തിലായിരിക്കും മുന്നോട്ട് പോവുന്നത്. ഏല്‍പ്പിച്ച ജോലികള്‍ എല്ലാം തന്നെ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും ആഴ്ചയുടെ മധ്യത്തില്‍ ചെറിയ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. മാനസികാരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികമായി നിങ്ങള്‍ക്ക് പ്രതികൂലാവസ്ഥകളുണ്ടാവാം. നിങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും ശ്രദ്ധിക്കുക.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ച അല്‍പ്പം ഉയര്‍ച്ച താഴ്ചകള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവാം. വരുന്ന 7 ദിവസവും അതീവശ്രദ്ധ വേണം. സാമ്പത്തിക കാര്യങ്ങളില്‍ അപകടസാധ്യതയുള്ള നിക്ഷേപങ്ങള്‍ ഒഴിവാക്കണം. ഇത് വലിയ നഷ്ടത്തിലേക്ക് എത്തിച്ചേക്കാം. ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് അവസരങ്ങളുണ്ടാവും. എങ്കിലും നഷ്ടത്തിലേക്ക് എത്തരുത്. ദാമ്പത്യ ജീവിതത്തില്‍ ആഴ്ചയുടെ മധ്യഭാഗം അല്‍പ്പം പ്രതികൂലമായിരിക്കും. അലസത ഉപേക്ഷിച്ച് കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും തേടി എത്തുന്ന ഏഴ് ദിനങ്ങളാണ് വരാന്‍ പോവുന്നത്. കാടതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങളുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ഏതു ജോലി ചെയ്താലും അവിടെ ലാഭവും വിജയവും ഉണ്ടാവുന്നു. ജോലിയില്‍ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച ഭാഗ്യം നിറഞ്ഞതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുന്നു.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരുന്ന 7 ദിവസത്തില്‍ എല്ലാ കാര്യങ്ങളിലും അതീവശ്രദ്ധ വേണം, പ്രത്യേകിച്ച് പണം കൈകാര്യം ചെയ്യുമ്പോള്‍. ജോലി ഭാരം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങളുടെ എതിരാളികള്‍ ശക്തി പ്രാപിച്ചേക്കാം. പണമിടപാടുകള്‍ ഈ ആഴ്ച വളരെ ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങള്‍ക്ക് പോലും അതീവശ്രദ്ധ വേണം. പ്രണയ ബന്ധങ്ങളിലെ തെറ്റിദ്ധാരണകള്‍ പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ജീവിതം മാറി മറിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം പ്രതികൂലാവസ്ഥയിലേക്കായിരിക്കും പോവുന്നത്. ജോലി സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളുടെ ഉത്കണ്ഠക്ക് കാരണമാകുന്നു. പ്രശ്‌നങ്ങളും കഷ്ടപ്പാടുകളും വര്‍ദ്ധിക്കുന്നു. നിങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നു. പ്രണയബന്ധങ്ങളില്‍ പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാവും. ഇത്തരം കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതാണ് സത്യം. ജോലി ആസൂത്രണം ചെയ്തത് പോലെ മുന്നോട്ട് പോവുന്നു. എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്നതായിരിക്കും. പക്ഷേ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു. കാലങ്ങളായി നില്‍ക്കുന്ന നിങ്ങളുടെ വ്യക്തിജീവിതത്തിലെ ഒരു പ്രധാന പ്രശ്നം പരിഹരിക്കാന്‍ കഴിയും. കുടുംബാംഗങ്ങളുടെ സ്‌നേഹം വര്‍ദ്ധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികളുണ്ടാവാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Saturday, August 31, 2024, 13:57 [IST]
X
Desktop Bottom Promotion