Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
ധനം വന്നെത്തും കൈയ്യും കണക്കുമില്ലാതെ: വരാനിരിക്കും 7 ദിനങ്ങള്‍ 7 വര്‍ഷത്തിന് സമാനമായ നേട്ടം നല്‍കും
വരുന്ന ആഴ്ചയില്‍ ഓരോ നക്ഷത്രക്കാരുടേയും സമ്പൂര്‍ണ ഗുണദോഷ ഫലങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. അതിലുപരി അവരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാം. എല്ലാ നേട്ടങ്ങളും നിങ്ങള്‍ക്ക് എന്തൊക്കെയാണ് നല്‍കുന്നത്, എന്തൊക്കെയാണ് നിങ്ങള്‍ക്ക് അത് മൂലം ഉണ്ടാവുന്ന പ്രതിസന്ധികള്‍ എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്.
ഒക്ടോബര്‍ 20 മുതല്‍ 26 വരെയുള്ള 7 ദിവസത്തെ ഫലങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്. ധനപരമായ മാറ്റങ്ങളും ജോലിയിലും കുടുംബത്തിലും പ്രണയത്തിലും ദാമ്പത്യത്തിലും അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാര്ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രമായ ഒരാഴ്ചയാണ് കാത്തിരിക്കുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുെമങ്കിലും ജീവിത ചിലവ് വര്‍ദ്ധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. എങ്കിലും കാര്യങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യപ്രതിസന്ധികള്‍ ഒന്നും തന്നെ ഇവരെ ബാധിക്കുന്നില്ല.
ഇടവക്കൂറ് (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി):
ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയമാണ്. .ആരോഗ്യ രംഗത്ത് പ്രതിസന്ധികള്‍ക്ക് സാധ്യത. കാര്യങ്ങളൊന്നും തന്നെ ആഗ്രഹിക്കുന്നത് പോലെ നടക്കുന്നില്ല എന്ന് മാത്രമല്ല വിപരീത ഫലം നല്‍കുകയും ചെയ്യുന്നു. ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും, ജോലി ഉപേക്ഷിക്കുന്ന തീരുമാനം വരെ എടുക്കുന്നതിലേക്ക് കാര്യങ്ങളെത്തും. സമ്പാദ്യം നഷ്ടപ്പെടുന്നതിനും അത് വഴി മാറ്റങ്ങള്‍ ഉണ്ടാവുന്നതിനും സാധ്യതയുണ്ട്.
മിഥുനക്കൂറ് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ച അല്‍പം ദോഷഫലങ്ങള്‍ കൂടുതലായിരിക്കും. ഇത് പലപ്പോഴും രോഗാവസ്ഥയിലേക്ക് വരെ നിങ്ങളെ എത്തിക്കാം. ആഗ്രഹങ്ങള്‍ പലപ്പോഴും തടസ്സപ്പെടുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധി തേടി എത്താം. അത് വഴി കടം വാങ്ങിക്കേണ്ട അവസ്ഥയും ഉണ്ടാവുന്നു.
കര്‍ക്കടകക്കൂറ് (പുണര്‍തം നാലാം പാദം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതം നേട്ടങ്ങളുടേതായി മാറുന്നു. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ സന്തോഷം നിറഞ്ഞ ഒരാഴ്ചയായിരിക്കും വരാന്‍ പോവുന്നത്. കര്‍മ്മരംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ട് വരും. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും നിസ്സാരവത്കരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണഫലങ്ങള്‍ കാത്തിരിക്കുന്ന ഒരു ആഴ്ചയാണ് ഇത്. ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ഒരു സമയമായും കണക്കാക്കാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി മികച്ച സമയമാണ്. ജോലിയില്‍ വരുമാനം വര്ദ്ധിക്കുന്നു. കൂടാതെ കര്‍മ്മരംഗത്തും കരിയറിലും നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കും.
കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര പകുതി):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരും ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ക്കാണ് ഈ ആഴ്ചയില്‍ സാക്ഷ്യം വഹിക്കേണ്ടി വരുന്നത്. ആഗ്രഹത്തിന് അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ജോലി ലഭിക്കാത്തവര്‍ക്ക് അതിനുള്ള സാഹചര്യങ്ങളും അവസരങ്ങളും ധാരാളം വന്നു ചേരും. എന്നാല്‍ കൃത്യമായി രീതിയില്‍ വിനിയോഗിക്കാന്‍ ശ്രദ്ധിക്കണം. അറിയാത്ത കാര്യങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ പഠിക്കുന്നതിന് അനുകൂലമായ ഒരു ആഴ്ചയാണ് ഇത്.
തുലാക്കൂറ് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാല്‍):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. എല്ലാ നേട്ടങ്ങളും ആഗ്രഹിക്കുന്നതിനേക്കാള്‍ ഗംഭീരമായി വന്നു ചേരുന്നു. പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കും. അഹങ്കാരത്തോടെ ഒന്നിനേയും കൈകാര്യം ചെയ്യരുത്. ഇത് നിങ്ങളുടെ പരാജയത്തിലേക്കുള്ള ആദ്യ പടിയായി മാറുന്നു..
വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട):
വൃശ്ചികക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്നതിനുള്ള 7 ദിവസങ്ങളാണ് വരാന്‍ പോവുന്നത്. പലപ്പോഴും എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നു. ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ നേട്ടങ്ങളുണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതോടൊപ്പം പ്രണയം വിവാഹത്തിലേക്ക് വരെ എത്തുന്നു. സാമ്പത്തികമായും അനുകൂലമായ സമയമാണ്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം):
ധനുക്കൂറിലെ മൂന്ന് നക്ഷത്രക്കാരുടെ കാര്യത്തിലും അനുകൂല ഫലങ്ങളുണ്ടാവുന്ന സമയമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. ഗുണപ്രദമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. കടം വാങ്ങുന്നത് പരമാവധി ഒഴിവാക്കണം. ഇത് നിങ്ങളില്‍ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കും. ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ടെങ്കിലും അതിനെയെല്ലാം സ്വന്തം കഴിവ് കൊണ്ട് പ്രതിരോധിക്കുന്നതിനും സാധിക്കും.
മകരക്കൂറ് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യപകുതി):
മകരക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഈ ആഴ്ചയിലെ ഫലങ്ങള്‍. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങള്‍ തേടി എത്താം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. എങ്കിലും പണം ചിലവാക്കുമ്പോള്‍ അല്‍പം ശ്രദ്ധയോടെ വേണം. അല്ലാത്ത പക്ഷം അത് വലിയ നഷ്ടങ്ങള്‍ക്ക് കാരണമാകും. ശ്രദ്ധിച്ചില്ലെങ്കില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെത്തും. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാല്‍):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂല ഫലം കാത്തിരിക്കുന്ന സമയമാണ്. പല വിധത്തില്‍ നേട്ടങ്ങള്‍ തേടി വരുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതികള്‍ കൂടുതല്‍ സൗകര്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ദാമ്പത്യത്തില്‍ സന്തോഷം നിലനില്‍ക്കും.
മീനക്കൂറ് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ വരുന്ന ഒരാഴ്ചയില്‍ പല കാര്യങ്ങളിലലും പ്രതിസന്ധികളുണ്ടാവാം. പലപ്പോഴും സാമ്പത്തികമായി അത്ര നല്ല സമയമായിരിക്കണം എന്നില്ല. മാനസികമായി ഇവരെ പല കാര്യങ്ങളും അലട്ടിക്കൊണ്ടിരിക്കാം. കുടുംബത്തില്‍ സ്വസ്ഥതക്കുറവുണ്ടാവുന്നു. കരിയറിലും പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ ഉണ്ടാവാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











