അനന്തമായി നീളുന്ന സൗഭാഗ്യങ്ങള്‍: ധനമഴ പെയ്യും, പണപ്പെട്ടി നിറയും: സമ്പൂര്‍ണ നക്ഷത്രഫലം

ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ ആഴ്ചയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ്. ഓരോ ആഴ്ചയിലും ഓരോ ദിവസത്തിലും ഓരോ സെക്കന്റിലും ഗ്രഹങ്ങളും രാശിയും മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. അനുകൂലം മാത്രമല്ല പ്രതികൂലമായ മാറ്റങ്ങളും ഓരോ നക്ഷത്രക്കാര്‍ക്കും സംഭവിക്കും. വരുന്ന ആഴ്ച അതായത് ഒക്ടോബര്‍ 13 മുതല്‍ 19 വരെയുള്ള ഏഴ് ദിവസത്തെ സമ്പൂര്‍ണ ഫലത്തെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ധനപരവും കുടുംബ പരവും കരിയര്‍ മാറ്റങ്ങളും ദാമ്പത്യവും എല്ലാം നമുക്ക് വരുന്ന ഒരാഴ്ചയിലെ മാറ്റത്തില്‍ നിന്ന് അറിയാം. ഓരോ നക്ഷത്രക്കാര്‍ക്കും വരുന്ന 7 ദിവസം ഗുണമാണോ ദോഷമാണോ സമ്മിശ്രഫലങ്ങളാണോ എന്നെല്ലാം മനസ്സിലാക്കാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Weekly horoscope

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളുും സംഭവിക്കുന്നു. കരിയറില്‍ ഉയര്‍ച്ചയും ആഗ്രഹിക്കുന്നത് പോലുള്ള ജോലിയും ലഭിക്കുന്ന സമയമാണ്. ചേര്‍ത്ത് നിര്‍ത്തിയതെല്ലാം തന്നെ സ്വന്തമാക്കാന്‍ സാധിക്കും. ആരോഗ്യം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ജീവിതത്തില്‍ സന്തോഷം നിറയുന്നു.

ഇടവക്കൂറ് കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. നിങ്ങളുടെ ജീവിതം മികച്ച രീതിയില്‍ പോവും. ആരോഗ്യ രംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്ന് നിങ്ങളെ തേടി എത്തുന്നു. പണം സമ്പാദിക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

മിഥുനക്കൂറ് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ക്ക് മികച്ച സമയമാണ് ജീവിതത്തില്‍ സംഭവിക്കുന്നത് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ കരുതിയിരിക്കണം. ആശുപത്രി വാസത്തിന് സാധ്യതയുണ്ട്. വാഹനം വാങ്ങുന്നതിനും സ്ഥലം വാങ്ങുന്നതിന് തീരുമാനമെടുക്കുന്നതിനും ഉള്ള സാധ്യത കാണുന്നു. സന്തോഷത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു.

കര്‍ക്കടകക്കൂറ് (പുണർതം നാലാം പാദം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കും. എല്ലാ തരത്തിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ മാത്രം കൈയ്യിലൊതുക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതം ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ആരോഗ്യം മികച്ചതായിരിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയമാണ്. പലപ്പോഴും സന്തോഷങ്ങള്‍ എല്ലാം തന്നെ ഒരുമിച്ച് സങ്കടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം സംഭവിക്കാം. അത് വെല്ലുവിളികളും വര്‍ദ്ധിപ്പിക്കാം. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.

കന്നിക്കൂറ് (ഉത്രം മുക്കാൽ, അത്തം, ചിത്തിര പകുതി):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് പലപ്പോഴും പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കേണ്ടി വരുന്നു. എങ്കിലും ആദ്യത്തെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ജീവിതത്തില്‍ ചെറിയ പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു.

തുലാക്കൂറ് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നടക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ്. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും.

വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തിലെ സന്തോഷം എന്തുകൊണ്ടും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കും. എല്ലാ തരത്തിലും നിങ്ങളുടെ ആഗ്രഹം അംഗീകരിക്കപ്പെടുന്നതും ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ഉള്ള ഒരാഴ്ചയാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതാവും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതം മാറി മറിയുന്ന നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. സന്തോഷത്തിന്റെ ദിനങ്ങള്‍ തേടി എത്തും. ജീവിതത്തില്‍ ഗുണപ്രദമായ പല മാറ്റങ്ങളും സംഭവിക്കും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. കടം കൊടുക്കുന്നതും കടം വാങ്ങുന്നതും ഒഴിവാക്കേണ്ടതാണ്. അത് ചെറിയ രീതിയില്‍ പ്രശ്‌നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

മകരക്കൂറ് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ സ്ഥിരതയുണ്ടാവുന്നു. പക്ഷേ കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ പലപ്പോഴും അല്‍പം ശ്രദ്ധിക്കണം. യഥാര്‍ത്ഥ നേട്ടങ്ങളിലേക്ക് എത്തുന്നതിന് അല്‍പം കഷ്ടപ്പെടേണ്ടി വരുന്നു. ജീവിതം തന്നെ മാറിപ്പോവുന്ന സമയത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.

കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. എങ്കിലും ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറ്റിയെടുക്കാന്‍ അല്‍പം കഷ്ടപ്പെടേണ്ടി വരും. എല്ലാ നേട്ടങ്ങളും ഒരു കൈയ്യെത്തും ദൂരത്ത് ഉണ്ടായിരിക്കും. ഇത് നിങ്ങളുടെ ജീവിതം കൂടുതല്‍ ആഗ്രഹങ്ങളിലേക്ക് എത്തിക്കും. എന്നാല്‍ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് തടസ്സം വരുത്തരുത്.

മീനക്കൂറ് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്ന ഒരാഴ്ചയാണ്. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ പലപ്പോഴും വീണു പോവാം. സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തികം ശക്തമായി തന്നെ നിലകൊള്ളും. എല്ലാ അര്‍ത്ഥത്തിലും ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, October 13, 2024, 10:25 [IST]
X
Desktop Bottom Promotion