Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
Weekly Horoscope: 12 രാശിക്കാരും ഒരുപോലെ കാത്തിരുന്ന ആഴ്ച, സമ്പൂര്‍ണം സമഗ്രം കൃത്യം ഫലം
വരുന്ന ആഴ്ചയിലെ രാശിമാറ്റത്തെക്കുറിച്ചും രാശിഫലത്തെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. നി്ങ്ങളുട ഓരോ മാറ്റവും എപ്രകാരം എത്രത്തോളം ഗുണകരമാണ് അതോ ദോഷകരമാണ് എന്നതിനെക്കുറിച്ച് നമുക്കറിയാം.
സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരാഴ്ചയാണ് കാത്തിരിക്കുന്നത്. ഒക്ടോബര്‍ രണ്ടാം ആഴ്ച പിന്നിടുമ്പോള്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങളെന്നത് ശ്രദ്ധേയമാണ്. 12 രാശിക്കാരുടേയും സമ്പൂര്‍ണഫലം അറിയാന്‍ വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വരുന്ന 7 ദിവസങ്ങള്‍ വളരെയധികം മാറ്റങ്ങള്‍ ആണ് കാത്തിരിക്കുന്നത്. ഇതെല്ലാം തന്നെ അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ അനുകൂല മാറ്റങ്ങളും ആയിരിക്കും. കൂടാതെ യാത്രകള്‍ നടത്തുന്നതിന് ധാരാളം അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക നേട്ടവും അനുകൂലമായി വരും. സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. അത് മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികളും പരിഹരിക്കപ്പെടുന്നു. യാത്രകള്‍ ധാരാളം നടത്തുന്നതിനുള്ള അവസരവും ലഭിക്കും. കുടുംബത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ സംഭവിക്കും. മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും. സാമ്പത്തികം അതിശക്തമാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല മാറ്റങ്ങളുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല മിഥുനം രാശിക്കാര്‍ക്ക് അവര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ച് നില്‍ക്കുകയും നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. അത് കൂടാതെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന സമയം കൂടിയാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തികമായി വളരെയധികം ഗുണാനുഭവങ്ങള്‍
ഉണ്ടാവാം. പുതിയ സംരംഭങ്ങള്‍ വിജയത്തിലേക്കെത്തും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്ന ആഴ്ച കൂടിയാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ആദ്യത്ത് മൂന്ന് ദിവസങ്ങള്‍ അല്പം പ്രയാസം നേരിടേണ്ടി വരും. എന്നാല്‍ പിന്നീട് മാറ്റങ്ങള്‍ സംഭവിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പതിയേ അതില്‍ മാറ്റം വരുന്നു. ഈ സമയം നേരിടേണ്ടി വരുന്നു. ജോലിയിലും അനുകൂലമായ ഫലങ്ങള്‍ നല്‍കും. കടബാധ്യതകളെല്ലാം ഇല്ലാതാവുന്ന സമയം കൂടിയാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് വരുന്ന ദിവസങ്ങള്‍ അല്പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തികമായി അനുകൂല സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ദൈവാനുഗ്രഹം നിങ്ങളെ തേടി എത്തും. എല്ലാ പ്രതിസന്ധികളേയും വളരെ പെട്ടെന്ന് തന്നെ പ്രതിരോധിക്കുന്നതിന് സാധിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നതിന് യോഗം കാണുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച ആരോഗ്യം അല്പം പ്രയാസത്തിലാവാം. കാരണം ഗ്രഹമാറ്റങ്ങള്‍ അത്ര അനുകൂലമായ ഫലമല്ല എന്നതാണ് കാര്യം. എന്നാല്‍ പതിയേ കാര്യങ്ങളില്‍ മാറ്റം വരും. സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. എങ്കിലും അല്പം കരുതലോടെ മുന്നോട്ട് നീങ്ങിയാല്‍ കാര്യങ്ങള്‍ എളുപ്പത്തിലാവും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് വരുന്ന ഒരാഴ്ച. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സന്തോഷകരമായ പല സാഹചര്യങ്ങളും അനുഭവിക്കാന്‍ യോഗമുണ്ട്. കൂടാതെ കുടുംബത്തിന്റെ കാര്യങ്ങള്‍ മികച്ച ഫലം നല്‍കും. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം ശ്രദ്ധ വേണം. കൂടാതെ ഗുണഫലങ്ങള്‍ നല്കുന്നതാണെങ്കില് പോലും അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും അനിവാര്യമാണ്. അത് മാത്രമല്ല കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. കൂടാതെ ജോലിയിലും അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് അവര്‍ വിചാരിച്ചത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള അനുകൂല തീരുമാനം എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ചിലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ അനിവാര്യമാണ്. അത് മാത്രമല്ല നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നതിനുള്ളയോഗം കാണുന്നു. അതോടൊപ്പം തന്നെ ജോലിയില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല എന്നതും ഈ ആഴ്ചയിലെ പ്രത്യേകതയാണ്. വരുമാനം വര്‍ദ്ധിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും ഈ ഏഴ് ദിവസത്തിനുള്ളില്‍ സംഭവിക്കും. കൂടാതെ ജോലിയില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തികമായി വളരെയധികം നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications