Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പ്രശ്നങ്ങളാണ് വഴിനിറയെ, ഈ ആഴ്ച കടക്കാന്‍ കഠിനം ഈ 4 നാളുകാര്‍ക്ക്
Weekly Horoscope: ജൂണ്‍ മാസത്തിലെ അവസാന ആഴ്ചയാണിത്. ഈ ആഴ്ച ജ്യോതിഷപരമായി പ്രാധാന്യമുള്ള ആഴ്ച തന്നെയാണ്. പല വിശേഷദിനങ്ങളും ഗ്രഹങ്ങളുടെ ചലനത്താല്‍ പല യോഗങ്ങളും ഈ ആഴ്ച രൂപപ്പെടുന്നുണ്ട്. ഈ ആഴ്ച ശനി കുംഭം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കും. ചില നക്ഷത്രക്കാര്‍ക്ക് നല്ല ഫലങ്ങള്‍ കൈവരുമ്പോള്‍ ഈ ആഴ്ച ശ്രദ്ധിക്കേണ്ട ചില നക്ഷത്രക്കാര്‍ കൂടിയുണ്ട്. ജ്യോതിഷപ്രകാരം ഈ ആഴ്ച കടക്കാന്‍ പ്രശ്നങ്ങള്‍ തരണം ചെയ്യേണ്ട നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.(Unlucky Birth Stars This Week)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ ആഴ്ച ആസൂത്രണം ചെയ്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വന്നേക്കാം. കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കാനും സാമ്പത്തിക പ്രശ്നങ്ങള്‍ ഒഴിവാക്കാനും, ആഴ്ചയുടെ തുടക്കം മുതല്‍ നിങ്ങള്‍ പണവും സമയവും ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടിവരും. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങള്‍ ജോലി സംബന്ധമായി ദീര്‍ഘദൂര യാത്രകള്‍ നടത്തേണ്ടിവരും. നിങ്ങളുടെ മനസ്സ് അല്‍പ്പം ദുഃഖിതമായിരിക്കും. ഈ ആഴ്ച നിങ്ങളുടെ രഹസ്യ ശത്രുക്കളെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഈ ആഴ്ച നിങ്ങള്‍ തിടുക്കം കാണിക്കരുത്. ഏതെങ്കിലും സ്കീമില്‍ നിക്ഷേപിക്കാനോ ജോലി മാറ്റാനോ നിങ്ങള്‍ ആലോചിക്കുന്നുണ്ടെങ്കില്‍, ഇക്കാര്യത്തില്‍ നിങ്ങളുടെ അഭ്യുദയകാംക്ഷികളില്‍ നിന്ന് ഉപദേശം സ്വീകരിക്കണം. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍, ആഗ്രഹിച്ച ഫലങ്ങള്‍ നേടുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പ്രണയകാര്യങ്ങളില്‍ പങ്കാളിയുമായി അഭിപ്രായഭിന്നത ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ചെയ്യുന്ന ഏതൊരു ജോലിയും ശ്രദ്ദിച്ച് ചെയ്യുന്നതാണ് ഉചിതം. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങള്‍ക്ക് ജോലിയില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്‍ ചെറിയ ജോലികള്‍ക്ക് പോലും കൂടുതല്‍ കഠിനാധ്വാനവും പരിശ്രമവും ആവശ്യമായി വന്നേക്കാം. നിങ്ങള്‍ ഭൂമി, കെട്ടിടം മുതലായവ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍ ഈ സമയം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് പിന്നീട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലിയുള്ളവര്‍ക്ക് ആഴ്ചയുടെ രണ്ടാം പകുതി ആദ്യ പകുതിയേക്കാള്‍ അനുകൂലമായിരിക്കും. ബിസിനസുകാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായിരിക്കും.
ഈ ആഴ്ച വരുമാനത്തേക്കാള്‍ ചെലവ് കൂടുതലായിരിക്കും. ആരോഗ്യ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. അല്ലാത്തപക്ഷം സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും.ഈ ആഴ്ച ബന്ധങ്ങള്‍ മികച്ചതാക്കാന്‍ ചെറിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്കാതിരിക്കുന്നതാണ് നല്ലത്. ആഴ്ചയുടെ അവസാനത്തില്‍ ചില കാര്യങ്ങളില്‍ നിങ്ങളുടെ പിതാവുമായി അഭിപ്രായവ്യത്യാസമുണ്ടായേക്കാം. നിങ്ങളുടെ പ്രണയബന്ധത്തില്‍, ചിന്താപൂര്‍വ്വം മുന്നോട്ടുപോകുകയും നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ആഴ്ചയുടെ ഈ ആദ്യപകുതി ധനുക്കൂറുകാര്‍ക്ക് ഐശ്വര്യവും ഭാഗ്യവും ലഭിക്കും. എന്നാല്‍ ആഴ്ചയുടെ അവസാനത്തില്‍, നിങ്ങള്‍ ചില കാര്യങ്ങളില്‍ അക്ഷമരായേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പല കാര്യങ്ങളിലും തടസങ്ങളുണ്ടായേക്കാം. ധനുക്കൂറുകാര്‍ ഈ കാലയളവില്‍ അവരുടെ സംസാരവും പെരുമാറ്റവും നിയന്ത്രിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം ചെയ്യുന്ന ജോലികള്‍ തകരാറിലായേക്കാം. ഈ കാലയളവില്‍, ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ജോലിയുള്ള ആളുകള്‍ക്ക് ചില വിഷയങ്ങളില്‍ മേലധികാരിയുമായി അഭിപ്രായവ്യത്യാസമുണ്ടായേക്കാം. ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ആളുകള്‍ വന്നേക്കാം. വൈവാഹിക ബന്ധങ്ങള്‍ സാധാരണ നിലയിലായിരിക്കും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായിരിക്കും. ഈ ആഴ്ച നിങ്ങള്‍ നിങ്ങളുടെ സമയവും പണവും വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് സാമ്പത്തികവും മാനസികവുമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആഴ്ചയുടെ ആദ്യപകുതിയില്‍ ചില വലിയ ചെലവുകള്‍ പൊടുന്നനെ ഉണ്ടായേക്കാം. ഈ സമയത്ത്, വീട്ടിലെവരുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാകും. താഴില്‍, ബിസിനസ് മേഖലകളില്‍ നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങള്‍ അതീവ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടതുണ്ട്.
എന്തെങ്കിലും പുതിയ പ്ലാനില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, തീര്‍ച്ചയായും നിങ്ങളുടെ അഭ്യുദയകാംക്ഷികളില്‍ നിന്ന് ഉപദേശം സ്വീകരിക്കുക. ആരോഗ്യപരമായ കാഴ്ചപ്പാടില്‍ ആഴ്ചയുടെ രണ്ടാം പകുതി അല്പം പ്രതികൂലമായിരിക്കും. ഈ കാലയളവില്‍ ശ്രദ്ധാപൂര്‍വം വാഹനമോടിക്കുക, ശരിയായ ഭക്ഷണ ശീലങ്ങള്‍ പാലിക്കുക. പ്രണയ ബന്ധങ്ങളില്‍ തിടുക്കം ഒഴിവാക്കുക, നിങ്ങളുടെ പ്രണയ പങ്കാളിയുടെ വികാരങ്ങളെ മാനിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
