Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കഷ്ടപ്പാടില്‍ കിടന്ന് ശ്വാസംമുട്ടും, വിട്ടൊഴിയാതെ പ്രശ്നങ്ങള്‍ ഈ 4 നാളുകാര്‍ക്ക്
Weekly Horoscope: ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് നാം. ഈ ആഴ്ച ജ്യോതിഷപരമായി പ്രാധാന്യമുള്ള ആഴ്ച തന്നെയാണ്. പല വിശേഷദിനങ്ങളും ഗ്രഹങ്ങളുടെ ചലനത്താല്‍ പല യോഗങ്ങളും ഈ ആഴ്ച രൂപപ്പെടുന്നുണ്ട്. ചില നക്ഷത്രക്കാര്‍ക്ക് നല്ല ഫലങ്ങള്‍ കൈവരുമ്പോള്‍ ഈ ആഴ്ച ശ്രദ്ധിക്കേണ്ട ചില നക്ഷത്രക്കാര്‍ കൂടിയുണ്ട്. ജ്യോതിഷപ്രകാരം ഈ ആഴ്ച കടക്കാന്‍ പ്രശ്നങ്ങള്‍ തരണം ചെയ്യേണ്ട നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ ആഴ്ച സമ്മിശ്ര ഫലങ്ങളായിരിക്കും. കരിയറിലെയും ബിസിനസ്സിലെയും തടസ്സങ്ങള്‍ കാരണം നിങ്ങള്‍ സങ്കടത്തിലായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ ജോലിസ്ഥലത്ത് ഒരാളുമായി തര്‍ക്കത്തിന് സാധ്യതയുണ്ട്. ഈ ആഴ്ച നിങ്ങള്‍ക്ക് ബന്ധുക്കളില്‍ നിന്ന് സഹകരണവും പിന്തുണയും കുറവായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ പെട്ടെന്ന് ചില വലിയ ചെലവുകള്‍ വന്നേക്കാം. ചില കാര്യങ്ങളില്‍ പ്രിയപ്പെട്ടവരുമായി തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം.
ഈ സമയത്ത്, ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികളെക്കുറിച്ച് നിങ്ങള്‍ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങള്‍ പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഈ കാലയളവില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. പ്രണയ ബന്ധത്തില്‍ ജാഗ്രതയോടെ മുന്നോട്ട് പോകുക. ആഴ്ചയുടെ അവസാനത്തില്‍, വീട്ടിലെ പ്രായമായവരുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടാകും.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ച സമ്മിശ്ര ഫലങ്ങളാണ് ലഭിക്കുക. നിങ്ങള്‍ ആസൂത്രണം ചെയ്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ഈ ആഴ്ച നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ ആഴ്ച മറ്റുള്ളവരെ ആശ്രയിക്കാതെ നിങ്ങളുടെ ജോലികള്‍ സ്വയം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. ബിസിനസുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അഭ്യുദയകാംക്ഷികളുടെ ഉപദേശം സ്വീകരിക്കണം.
വിപണിയില്‍ നിങ്ങളുടെ പ്രശസ്തി നിലനിര്‍ത്താന്‍ ഈ ആഴ്ച നിങ്ങള്‍ക്ക് എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. വരുമാനത്തെ അപേക്ഷിച്ച് അധികച്ചെലവ് കാരണം ഈ ആഴ്ചയും സാമ്പത്തിക കാഴ്ചപ്പാടില്‍ വെല്ലുവിളി നിറഞ്ഞതായിരിക്കും. പ്രണയബന്ധത്തില്‍ മുന്നോട്ട് പോകുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. സീസണല്‍ രോഗങ്ങളെ കുറിച്ച് ഈ ആഴ്ച ജാഗ്രത പാലിക്കുക.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായിരിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് തൊഴില്‍, ബിസിനസ്സ് എന്നിവയില്‍ ചില ബുദ്ധിമുട്ടുണ്ടായേക്കാം. വ്യക്തിബന്ധങ്ങളിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നേക്കാം. ആഴ്ചയുടെ തുടക്കത്തില്‍, ഭൂമി, കെട്ടിടം എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അല്പം ബുദ്ധിമുട്ടായേക്കാം. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ അവരുടെ ജോലിസ്ഥലത്ത് കൂടുതല്‍ ശ്രദ്ധിക്കണം.
ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ അന്യായമായ മാര്‍ഗങ്ങളിലൂടെ ലാഭം നേടുന്നത് ഒഴിവാക്കണം. ആഴ്ചയുടെ മധ്യത്തില്‍ ചില വലിയ ചിലവുകള്‍ പെട്ടെന്ന് ഉണ്ടായേക്കാം. നിങ്ങള്‍ പണം കടം വാങ്ങേണ്ടിവരും. ഈ ആഴ്ച, നിങ്ങളുടെ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ പരമാവധി ശ്രമിക്കും. പ്രണയ ബന്ധത്തില്‍ ജാഗ്രതയോടെ മുന്നോട്ട് പോകുക. ആഴ്ചയുടെ അവസാനത്തില്‍ ചില വിഷയങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച സമ്മിശ്ര ഫലങ്ങളായിരിക്കും. ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ ആഴ്ച നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം പ്രതീക്ഷിച്ചതിലും കുറവായിരിക്കും. അതുമൂലം നിങ്ങളുടെ മനസ്സ് അല്‍പ്പം ദുഃഖിതമായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും സഹായം ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങള്‍ വളരെ ശ്രദ്ധാപൂര്വ്വമായി ചുവട് വയ്ക്കുക.
ഈ ആഴ്ച അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കരുത്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് പിന്നീട് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. പ്രണയബന്ധങ്ങളിലെ തെറ്റിദ്ധാരണകള്‍ മൂലം പരസ്പര ബന്ധങ്ങള്‍ വഷളായേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍, നിങ്ങളുടെ ഇണയുടെ വികാരങ്ങളെ മാനിക്കുകയും അവര്‍ക്കായി കുറച്ച് സമയം ചെലവഴിക്കുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications