Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഒച്ച്പോലെ ഇഴഞ്ഞ് നീങ്ങും ദോഷകാലം: മെയ് 18- 24 വരെ കരുതിയിരിക്കണം ഈ നാളുകാര്‍
പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ എല്ലാവരും നല്ലഫലങ്ങള്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. എന്നാല്‍ ചില ദിവസങ്ങള്‍ നമ്മള് ഒട്ടും പ്രതീക്ഷിക്കുന്നത് പോലെയായിരിക്കുകയില്ല എന്നതാണ്. സാമ്പത്തികവും, ജോലിപരവും, കരിയറിലും എല്ലാം ദോഷങ്ങള്‍ നിലനില്‍ക്കുന്ന ചില നക്ഷത്രക്കാരുണ്ട്. സാമ്പത്തിക പ്രതിസന്ധികള്‍ നിങ്ങളുടെ ജീവിതത്തില്‍ വരുന്ന ഒരാഴ്ചയില്‍ വിടാതെ പിന്തുടരുന്നു.
വരുന്ന ആഴ്ചയില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചില നക്ഷത്രക്കാരുണ്ട്. പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്ന ചില നക്ഷത്രക്കാരുണ്ട്. ആ നക്ഷത്രക്കാരില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാം. അത് കൂടാതെ എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദോഷങ്ങള്‍, ഏതൊക്കെ നക്ഷത്രക്കാരാണ് പ്രതിസന്ധികള്‍ അനുഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള പ്രതികൂലാവസ്ഥകള്‍ ഉണ്ടാവുന്നു. കൂടാതെ ബിസിനസില്‍ വലിയ നഷ്ടം സംഭവിക്കുന്നു. അത് കൂടാതെ പലപ്പോഴും സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. പതിയേ സാമ്പത്തിക നേട്ടം ഉണ്ടാവുമെങ്കിലും അത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ദാരിദ്ര്യം ഉണ്ടാവില്ലെങ്കിലും പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യവും നിസ്സാരമല്ല.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ആരോഗ്യ കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കേണ്ടി വരുന്നു. അധിക ചിലവിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതിനാല്‍ പണം ചിലവാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കുടുംബത്തില്‍ പ്രതിസന്ധികള്‍ ഇരട്ടിയാവുന്നു.
മകം
ജീവിത പങ്കാളി മുഖേന സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാവും. എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന ഒരാഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. സ്വര്‍ണം നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. നേട്ടങ്ങളിലേക്കുള്ള ചുവടാണ് എന്നുണ്ടെങ്കില്‍ അതിന് വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. പണച്ചിലവ് വര്‍ദ്ധിക്കുന്നതിനാല്‍ കൈയ്യിലെ ഉള്ള പണം നഷ്ടപ്പെടാതെ സൂക്ഷിക്കണം. ആരോഗ്യാവസ്ഥകളില്‍ വെല്ലുവിളികള്‍ ഒന്നിന് പുറകേ ഒന്നായി ബാധിക്കുന്നു. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്. അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസത്തേയും നേട്ടങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ ജീവിതത്തിലുണ്ടാവുന്നു. അശ്രദ്ധയോടെ ഒരു കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കരുത്. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. മാനസികാരോഗ്യത്തിനെക്കുറിച്ച് വളരെയധികം ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതിയില്‍ വലിയ നഷ്ടം കാത്തിരിക്കുന്നു.
അവിട്ടം
അവിട്ടം നക്ഷത്രക്കാരുടെ സാമ്പത്തിക സ്ഥിതി പല വിധത്തിലാണ് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ് ഈ ആഴ്ച എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും വെല്ലുവിളികളില്‍ പലതും വര്‍ദ്ധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ചെറിയ കാര്യം പോലും ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. വളരെ വലിയ അസ്വസ്ഥതകള്‍ ഉണ്ടാവാം.
പൂരൂരുട്ടാതി
ഈ ആഴ്ചയിലെ ബജറ്റില്‍ ഇവര്‍ ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. അത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ മോശമായി മുന്നോട്ട് പോവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ വലിയ നഷ്ടം സംഭവിക്കാം. അത് ജീവിതത്തില്‍ മുന്നോട്ടുള്ള അവസ്ഥയില്‍ പോലും പ്രശ്നങ്ങളുണ്ടാക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
