Latest Updates
-
ജൂൺ 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ഈ രാശിക്കാർക്ക് വൻ നേട്ടം, ശ്രദ്ധിക്കേണ്ടവ ഇവ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സൈക്കിളിംഗ് മതിയോ? ലോക സൈക്കിൾ ദിനത്തിൽ അറിയാം ഈ ഫിറ്റ്നസ് രഹസ്യം -
വ്യാഴത്തിന്റെ ഉച്ചസ്ഥിതി: ഇന്ന് മുതൽ ഈ രാശിക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുമോ? -
69-ാം വയസ്സിലും അനിൽ കപൂറിന്റെ ഈ യുവത്വം! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ താരം പിന്തുടരുന്ന രഹസ്യങ്ങൾ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാക്കാം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കാലാവസ്ഥാ മാറ്റം വില്ലനാകുന്നുണ്ടോ? ചുമയും അസിഡിറ്റിയും അകറ്റാൻ അടുക്കളയിലെ ഈ അത്ഭുത വഴികൾ പരീക്ഷിക്കൂ -
മഴയോ വെയിലോ? കാലാവസ്ഥയ്ക്ക് അനുസരിച്ച് നിങ്ങളുടെ വർക്കൗട്ട് പ്ലാനിൽ വരുത്തേണ്ട അത്യാവശ്യ മാറ്റങ്ങൾ ഇതാ! -
ഡൽഹി സ്കൂളുകളിൽ വിപ്ലവകരമായ മാറ്റം; ആർത്തവ ആരോഗ്യ നയം നടപ്പിലാക്കി, വിദ്യാർത്ഥിനികൾക്ക് ഇനി സുരക്ഷിത പഠനം -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മദർ ഡയറിയുടെ പുതിയ ഹൈ-പ്രോട്ടീൻ വിഭവങ്ങൾ; ജൂൺ 5 മുതൽ വിപണിയിൽ!
കാത്തുകാത്തിരുന്ന 7 ദിനങ്ങള്‍: ധനയോഗത്തില്‍ 7 വര്‍ഷങ്ങള്‍ക്കുള്ള ഫലം കിട്ടും രാശിക്കാര്‍
പുതിയ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് അവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് കാത്തിരിക്കുന്നത്. ജീവിതത്തിലെ ഓരോ നേട്ടവും ആകാംഷയോടെയാണ് പലരും കാത്തിരിക്കുന്നത്. പലപ്പോഴും ജീവിതത്തെ വളരെ വ്യത്യസ്ത രീതികളില്‍ കാണുന്നവരാണ് നാം എല്ലാവരും. എന്നാല്‍ ഇത് എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് അറിഞ്ഞിരിക്കാം. വരുന്ന ആഴ്ചയില്‍ 12 രാശിക്കാരില്‍ ഭാഗ്യം തേടി എത്തുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
പുതിയ ഗ്രഹചലനങ്ങള്‍ നക്ഷത്രമാറ്റങ്ങള്‍ എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ആകാംഷയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു. ഈ വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് കാത്തിരിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. അതിലുപരി ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്നും നമുക്ക് നോക്കാം. ഈ ആഴ്ചയിലെ ഭാഗ്യ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്ന് നോക്കാം.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ആഴ്ചയാണ് വരുന്നത്. കരിയറിലും സാമ്പത്തിക വളര്‍ച്ചയിലും നേട്ടം തേടി എത്തുന്നു. ശക്തമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. പലപ്പോഴും പല കോണില്‍ നിന്നും അംഗീകാരം തേടി എത്തുന്നു. മുതിര്‍ന്നവരില്‍ നിന്നുള്ള ഉപദേശം സ്വീകരിക്കുന്നത് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം നിലനില്‍ക്കുന്നതിന് ഈ ആഴ്ചയില്‍ ധനയോഗം സഹായിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ ്കടന്ന് പോവുന്നത്. സാമ്പത്തിക സ്ഥിതി ഏറ്റവും അനുകൂലമായിരിക്കും. ഭാഗ്യഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ അനുകൂലമായ സമയമായിരിക്കും. പുതിയ അവസരങ്ങള്‍ എല്ലാം തന്നെ നിങ്ങളെ തേടി എത്തും. അവയൊന്നും വിട്ടു കളയരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. മത്സരപ്പരീക്ഷകളില്‍ അനുകൂല സമയമാണ്. ജോലിയില്‍ നിങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും അല്പം ശ്രദ്ധയോടെ വേണം. പക്ഷേ എല്ലാ വിജയത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്. വ്യക്തിപരവും പ്രൊഫഷണല്‍ ജീവിതത്തിലും ഭാഗ്യം തേടി എത്തും. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മാറി മറിയുന്നു. അതനുസരിച്ച് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. മികച്ചതിനെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തോടെ എല്ലാ സമയവും മുന്നോട്ട് പോവുന്നതിനും സാധിക്കും. പുതിയ ബിസിനസ് മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് അരുടെ ജീവിതത്തോടുള്ള ആത്മവിശ്വാസം തന്നെയാണ് മുന്നോട്ട് നയിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷമുള്ളതാക്കുന്നു. അത് മാത്രമല്ല നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കടങ്ങളെല്ലാം വീട്ടുന്നതിനും കൊടുത്ത പണം തിരികെ കിട്ടുന്നതിനും യോഗം കാണുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നില നില്ക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്ന സമയം കൂടിയാണ്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
യാത്ര, പഠനം, പുതിയ സംരംഭങ്ങള്‍ എന്നിവക്കെല്ലാം ഒരുമിച്ച് ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന സമയമാണ് വരുന്ന ആഴ്ച. പല കോണില്‍ നിന്നാണ് നിങ്ങളെ തേടി ഭാഗ്യം എത്തുന്നത്. ആരോഗ്യത്തോടെ കൈകാര്യം ചെയ്യുന്ന പല കാര്യങ്ങളും ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതാണ്. പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ അവയിലെല്ലാം പോസിറ്റീവ് ഊര്‍ജ്ജം തേടി എത്തുന്നു. പഠന കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ ഏറ്റവും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പുതിയ ബിസിനസ് ആരംഭം അനുകൂലമായി വരുന്നു.



Click it and Unblock the Notifications