ഗ്രഹണയോഗത്തോടെ ആരംഭം പുതിയ ആഴ്ച: 7 ദിനങ്ങളിലും അടിപതറുന്നവര്‍- മേടം - മീനം സമ്പൂര്‍ണഫലം

പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിയ്ക്കുന്നത് ഇന്നത്തെ ദിവസമാണ്. ഇന്നാകട്ടെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കാന്‍ പോവുകയാണ്. ഈ ഘട്ടത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് ഏതൊക്കെ രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെ ദോഷഫലങ്ങള്‍ എന്നതാണ്. ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും ഈ സമയം അല്‍പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. കാരണം അത് പലപ്പോഴും ദോഷഫലങ്ങള്‍ക്കുള്ള ചില സൂചനകള്‍ കൂടിയാണ്. ഇന്നത്തെ ദിവസം ഉള്‍പ്പടെ മുന്നോട്ടുള്ള ഏഴ് ദിനങ്ങള്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരം എന്ന് നോക്കാം.

കാത്തിരിക്കുന്ന മാറ്റങ്ങള്‍ ആണോ നിങ്ങള്‍ക്ക് ജീവിതത്തില്‍ സംഭവിക്കുന്നത് അതോ നിങ്ങളുടെ ജീവിതം മോശം ഫലത്തിലൂടെയാണ് പോവുന്നത് എന്നതാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത്. വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ആരൊക്കെയാണ് കരുതിയിരിക്കേണ്ടത് എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

Weekly Horoscope September 7 13

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
ഈ ആഴ്ച കരിയര്‍ വളര്‍ച്ചയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല എല്ലാ കാര്യത്തിലും അനുകൂല ഫലങ്ങള്‍ തേടി എത്തും. സാമ്പത്തികമായി നിങ്ങളുടെ തീരുമാനങ്ങള്‍ അല്‍പം ശ്രദ്ധിച്ച് എടുക്കണം. ദാമ്പത്യ ജീവിതത്തി കൂടുതല്‍ ക്ഷമ ആവശ്യമായി വന്നേക്കാം.

ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗ്രഹണദോഷം ഉണ്ടെങ്കിലും അല്‍പം ഗുണാനുഭവങ്ങളുണ്ടാവും. ഇത് ഈ ആഴ്ചയില്‍ സമ്പന്നതയുടെ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യവും മികച്ചതായിരിക്കും. ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുന്നത് നിങ്ങളെ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

മിഥുനം (മെയ് 21 - ജൂണ്‍ 20)
ഈ ആഴ്ച സാമ്പത്തിക ആസൂത്രണത്തിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നിക്ഷേപങ്ങള്‍ എല്ലാം മികച്ചതായിരിക്കും. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കും. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അവസാനം കുറിയ്ക്കുന്ന സമയമാണ്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും.

കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രധാന കാര്യങ്ങളെക്കുറിച്ചെല്ലാം തീരുമാനം എടുക്കേണ്ട സമയമാണ്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വൈകാരികമായി ബന്ധങ്ങളില്‍ നിങ്ങള്‍ അടുത്ത് നില്‍ക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം മറ്റുള്ളവരെ സഹായിക്കാന്‍.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച നിങ്ങളുടെ ആരോഗ്യത്തിനും ദിനചര്യയ്ക്കും പ്രത്യേക ശ്രദ്ധ വേണം. അല്ലാത്ത പക്ഷം ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. ഈ ഗ്രഹണത്തുടക്കം പലപ്പോഴും അതിന് ഒരു കാരണമായി വരാം. ഓരോ കാര്യത്തിലും കഠിനാധ്വാനം ചെയ്യേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കേണ്ടതാണ്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല എന്ന് തിരിച്ചറിയേണ്ടതാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് മികച്ച ഊര്‍ജ്ജം കരസ്ഥമാക്കാന്‍ സാധിക്കുന്ന സമയമാണ്. അത് മാത്രമല്ല ഏത് കാര്യത്തിലും കൂടുതല്‍ സന്തോഷവും കണ്ടെത്താന്‍ സാധിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനാല്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. പല കാര്യങ്ങളിലും മാര്‍ഗനിര്‍ദേശം ആവശ്യമായി വന്നേക്കാം.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
കുടുംബകാര്യങ്ങളും വീടുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. അതെല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. പല കോണില്‍ നിന്നും സമ്മര്‍ദ്ദം അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും സന്തുലിതാവസ്ഥയോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.

Weekly Horoscope September 7 13

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
ആശയവിനിമയത്തിന്റെ കാര്യത്തില്‍ ഈ ആഴ്ചയില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിച്ചേക്കാം. എങ്കിലും അല്‍പം ശ്രദ്ധ വേണം. കൂടാതെ ചെറിയ യാത്രകളോ മീറ്റിംഗുകളോ പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാം. അത് മാത്രമല്ല പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ വാക്കുകളില്‍ ശ്രദ്ധ ചെലുത്തുക. സഹോദരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ശ്രദ്ധ ചെലുത്തുന്നു.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനം വര്‍ദ്ധിക്കുന്നതിനുള്ള യോഗം ഉണ്ട്. വരുമാനം ഇരട്ടിയാവുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സാമ്പത്തിക തീരുമാനം ആലോചിച്ച് മാത്രം എടുക്കേണ്ടതാണ്. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും.

മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് അവരുടെ നിങ്ങളുടെ കരിയറില്‍ തിളക്കം നേടാനുള്ള അവസരങ്ങള്‍ഡ ഈ ആഴ്ചയില്‍ ഉണ്ടാവും. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല പലപ്പോഴും നിങ്ങളുടെ അമിത ജോലി നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ വരുന്ന ആഴ്ചയില്‍ ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. പലപ്പോഴും പ്രൊഫഷണല്‍ ആയി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് പഠിക്കണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്താന്‍ സാധിക്കുന്നു. അത് കൂടാതെ ദാമ്പത്യതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തുന്നു. സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിന് കഠിന പരിശ്രമം വേണ്ടി വരും.

Story first published: Sunday, September 7, 2025, 11:13 [IST]
X
Desktop Bottom Promotion