Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
അശ്വതി - രേവതി വരെ 27 നാളിനും സെപ്റ്റംബര്‍ അവസാന ആഴ്ചയില്‍ സമ്പൂര്‍ണ നക്ഷത്രഫലം
സെപ്റ്റംബര്‍ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോള്‍ 27 നാളുകാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച നാളുകളായിരിക്കും. എന്നാല്‍ നവരാത്രി ദിനങ്ങള്‍ക്ക് കൂടി തുടക്കമാവുന്നതോടെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളാണ് ഈ ആഴ്ചയില്‍ കാത്തിരിക്കുന്നത്. അതില്‍ ഗുണാനുഭവങ്ങളും ദോഷഫലങ്ങളും ഉണ്ടെങ്കിലും ദോഷഫലങ്ങളുടെ കാഠിന്യം കുറയ്ക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതിലും സംശയം വേണ്ട.
ഓരോ നക്ഷത്രക്കാരിലും എപ്രകാരമാണ് സെപ്റ്റംബര്‍ അവസാന ദിവസങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരിലും ഇത്തരം മാറ്റങ്ങള്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിനും നിങ്ങളുടെ നാള്‍ഫലങ്ങള്‍ എപ്രകാരമെന്ന് നോക്കുന്നതിനും ലേഖനം വായിക്കാവുന്നതാണ്.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ ഔദ്യോഗികമായ അനിശ്ചിതാവസ്ഥയെ തരണം ചെയ്യുന്നതിന് സാധിക്കും. രോഗാവസ്ഥയില്‍ ഉപേക്ഷ വിചാരിക്കരുത്. അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഏറ്റെടുത്ത ദൗത്യം കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പുതിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. നിങ്ങളുടെ ജോലിക്ക് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ വഴിത്തിരിവുണ്ടാവുന്ന ഏഴ് ദിവസങ്ങളാണ് വരാന്‍ പോവുന്നത്. അത് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് പല കാര്യങ്ങളിലും അനുകൂല സാഹചര്യങ്ങളുണ്ടാവും. ആരോഗ്യം വര്‍ദ്ധിക്കും.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും നിക്ഷേപങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്ന സമയമാണ് കാത്തിരിക്കുന്നത്. അര്‍പ്പണമനോഭാവത്തോടെ ചെയ്യുന്ന എല്ലാ കാര്യവും ഗുണാനുഭവങ്ങളില്‍ മികച്ച് നില്‍ക്കുന്നു. പല കാര്യങ്ങളിലും ലക്ഷ്യപ്രാപ്തി തേടി എത്തും. അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള യോഗം കാണുന്നു.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ജോലിയില്‍ അല്‍പം കഠിനാധ്വാനം ചെയ്യേണ്ടി വരും. എന്നാല്‍ മാത്രമേ അത് ഗുണാനുഭവങ്ങള്‍ നല്‍കുകയുള്ളൂ.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മേലധികാരിയില്‍ നിന്ന് പ്രത്യേക പരിഗണന ലഭിക്കുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ദൈവാനുഗ്രഹം തേടി എത്തും. കര്‍മ്മ മേഖലയില്‍ മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക രംഗത്ത് നേട്ടങ്ങളുണ്ടാവുന്നു. നിക്ഷേപത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവും.

തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വാഹന ഉപയോഗത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക തീരുമാനങ്ങള്‍ എല്ലാം തന്നെ അനുകൂലമായി വരുന്നു. അതുകൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളില്‍ വിജയം കണ്ടെത്തുന്നതിനും സാധിക്കും. ഉത്തരാവാദിത്വങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് യാത്രയില്‍ ചതി പറ്റുന്നതിനുള്ള സാധ്യതയുണ്ട്. ഉപരിപഠനത്തിന് അനുകൂല സമയമെങ്കിലും തീരുമാനമെടുക്കുന്നത് ആലോചിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. കൂടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യത്തിലും അനുകൂല സാഹചര്യം തേടി എത്തുന്നു. ജോലിയുടെ കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. ജീവിതപങ്കാളിയുടെ തീരുമാനങ്ങളെ ബഹുമാനിക്കുന്നതിനും അംഗീകരിക്കുന്നതിനും പഠിക്കണം.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പലപ്പോഴും വിശ്വാസവഞ്ചന സംഭവിക്കുന്നതിന് യോഗം കാണുന്നു. രോഗാവസ്ഥകളില്‍ നിന്ന് പരിഹാം കാണാന്‍ സാധിക്കും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കാഴ്ച സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പുതിയ ജോലിക്ക് നിരവധി അവസരങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അനുകൂലമായി മാറുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ പലപ്പോഴും വലിയ പ്രശ്‌നത്തില്‍ അവസാനിക്കാം.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏത് സാഹചര്യത്തേയും അഭിമുഖീകരിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കടം കൊടുത്ത പണം തിരികെ കിട്ടുന്നു. അപ്രതീക്ഷിത സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കും. എങ്കിലും അല്‍പം കരുതിയിരിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications











