Latest Updates
-
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു!
ധനം, കരിയര്‍, ജോലി, ദാമ്പത്യം സെപ്റ്റംബര്‍ 14-20 വരെ തിരിഞ്ഞ് നോക്കേണ്ട: മേടം - മീനം സമ്പൂര്‍ണ വാരഫലം
വരുന്ന ആഴ്ചയില്‍ അതായത് സെപ്റ്റംബര്‍ 14 മുതല്‍ 20 വരെയുള്ള 7 ദിനങ്ങളില്‍ നിങ്ങള്‍ക്ക് എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും പലരും അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ മികച്ച് നില്ക്കുന്ന പല കാര്യങ്ങളും സംഭവിക്കുന്നത് ഈ ആഴ്ചയില്‍ ആണ്. വരുന്ന ഒരാഴ്ചയില്‍ നിങ്ങള്‍ക്ക് എന്തൊക്കെയാണ് എല്ലാ മേഖലയിലും സംഭവിക്കുന്നത് എന്ന് നോക്കാം.
നിങ്ങളുടെ ജീവിതത്തില്‍ വരുന്ന 7 ദിവസം എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ഓരോ മാറ്റവും ഓരോ തരത്തിലുള്ള നേട്ടങ്ങള്‍ അല്ലെങ്കില്‍ കോട്ടങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ സാധിക്കുന്നു. വരുന്ന ഒരാഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളെന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പോസിറ്റീവ് ഊര്‍ജ്ജം നിലനില്ക്കുന്നു. അത് കൂടാതെ ജോലി സംബന്ധമായ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശ്രദ്ധിച്ച് വേണം. അനാവശ്യമായ വാദപ്രതിവാദങ്ങള്‍ കുടുംബത്തില്‍ സംഭവിക്കുന്നു. പലപ്പോഴും ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഓരോ മിനിറ്റിലും ക്ഷമ അനിവാര്യമാണ്. അത് മാത്രമല്ല ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റവും അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഭക്ഷണ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ ഉണ്ടാവുന്നു. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും വിശ്രമത്തിനും ആരോഗ്യത്തിനും വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായി വരുന്നു.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ആശയവിനിമയം ശരിയായ രീതിയില്‍ നടക്കേണ്ട സമയമാണ് പലപ്പോഴും കരിയറില്‍ ചെറിയ ചില പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ചെയ്യുന്ന എല്ലാ കാര്യവും എപ്പോഴും അംഗീകരിക്കപ്പെടണം എന്നില്ല. എങ്കിലും ഓരോ മാറ്റവും വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തികമായും കൂടുതല്‍ ശ്രദ്ധ വേണം.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് രോഗശാന്തിക്കുള്ള ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. അത് പലപ്പോഴും പ്രിയപ്പെട്ടവരില്‍ നിന്ന് നിങ്ങള്‍ക്ക് പല വിധത്തില്‍ പിന്തുണ നല്‍കുന്നതാണ്. അമിതമായി പണം ചിലവഴിക്കുന്നതിന് സാധ്യതയുണ്ട്. അതില്‍ അല്പം നിയന്ത്രണം വേണം. മാനസികാരോഗ്യത്തിന് വേണ്ടി യോഗയോ ധ്യാനമോശീലിക്കേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അവരുടെ കരിയര്‍ വളര്‍ച്ച ശക്തമായി കാണപ്പെടുന്നു, നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്. അതുകൊണ്ട് തന്നെ വിജയത്തിലേക്ക് എത്തുന്നു. ദാമ്പത്യ ബന്ധത്തില്‍ അല്ലെങ്കില്‍ പ്രണയത്തിലെല്ലാം തന്നെ കൂടുതല്‍ ക്ഷമ ആവശ്യമായി വന്നേക്കാം, സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഈ ആഴ്ചയില്‍ സാമ്പത്തിക ഒഴുക്ക് സ്ഥിരമായിരിക്കും. ഒരു ചെറിയ ജീവിതശൈലി മാറ്റം നിങ്ങളുടെ ആരോഗ്യത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരും.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് അവരുടെ ഭാവിയിലേക്ക് മികച്ച കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കുന്ന ആഴ്ചയാണ്. അത് മാത്രമല്ല നിങ്ങളുടെ ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാവുന്നു. ഏത് കാര്യത്തേയും മികച്ച രീതിയില്‍ സമീപിക്കുന്നത് പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരും. ദഹനാരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാവുന്നു. പുതിയ അവസരങ്ങള്‍ കരിയറില്‍ ലഭിക്കാം. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളില്‍ അമിതമായി ചിന്തിക്കുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ നിങ്ങളുടെ ഭക്ഷണത്തിലും ഉറക്കത്തിലും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് ആരോഗ്യത്തെ സഹായിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പരിവര്‍ത്തനം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ വ്യക്തിജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അനുകൂലമായിരിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കരിയര്‍ മാറ്റങ്ങളും ഉത്തരവാദിത്വങ്ങളും വര്‍ദ്ധിക്കാം. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാഹസികമായ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് താല്‍പ്പര്യം വര്‍ദ്ധിക്കും. പലപ്പോഴും ജോലിയില്‍ വരെ ഇത് മാറ്റങ്ങള്‍ കൊണ്ട് വരും. ഉത്തരവാദിത്വത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. അപകടകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതാണ് പലരും ചിന്തിക്കേണ്ട കാര്യം. യോഗ പോലുള്ള വ്യായാമം സ്ഥിരമായി ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവാം., എന്നാല്‍ അതിനെയെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനു മറികടക്കുന്നതിനും സാധിക്കും. കുടുംബത്തിന്റെ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരും. വീടുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പലതും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നതായിരിക്കും. അമിത ജോലി ആരോഗ്യത്തെ പ്രശ്നത്തിലാക്കും.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പല വിധത്തിലുള്ള ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ബന്ധങ്ങള്‍ കരിയറില്‍ മാറ്റം കൊണ്ട് വരും. അത് നിങ്ങളുടെ ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും കൊണ്ട് വരുന്നു. കൂടാതെ പല വിധത്തിലുള്ള ശീലങ്ങള്‍ നിങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുന്നത് ആരോഗ്യത്തേയും മികച്ചതാക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുന്നു.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് പല വിധത്തിലും സാമ്പത്തിക മാറ്റങ്ങള്‍ കാത്തിരിക്കുന്ന ഒരാഴ്ചയാണ് വരുന്നത്. അത് മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള പ്രതിഫലം ജോലിയില്‍ തേടി എത്തുന്നു. കരിയറില്‍ പക്ഷേ മുന്നോട്ട് പോവാന്‍ ക്ഷമ അനിവാര്യമാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അത് മാത്രമല്ല നിങ്ങളുടെ വൈകാരികമായ മാറ്റങ്ങള്‍ ക്ഷമയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തെ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications