ക്ഷമയുടെ നെല്ലിപ്പലക കാണും ഒരാഴ്ച, ഗുണത്തേക്കാളേറെ ദോഷങ്ങള്‍ കരുതിയിരിക്കണം: 27 നാളിനും സമ്പൂര്‍ണ വാരഫലം

സെപ്റ്റംബര്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനം ചെലുത്തുന്നതാണ് എന്ന കാര്യം നമുക്ക് നോക്കാം. ഗ്രഹ- രാശി മാറ്റത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഇത് ഗുണാനുഭവങ്ങള്‍ പോലെ തന്നെ ദോഷഫലങ്ങളേയും പ്രദാനം ചെയ്യുന്നു. നിങ്ങളുടെ വരുന്ന ആഴ്ചയില്‍ 27 നാളുകാര്‍ക്കും എത്രത്തോളം മാറ്റങ്ങളുണ്ടാവുന്നു ആരൊക്കെ കരുതിയിരിക്കണം എന്ന് നമുക്ക് നോക്കാം.

സാമ്പത്തിക, കരിയര്‍, ദാമ്പത്യ, കാര്യങ്ങളിലെല്ലാം തന്നെ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നു, ആരെല്ലാം പ്രതിസന്ധിയിലേക്ക് എത്തുന്നു ആരെല്ലാം കരുതിയിരിക്കണം എന്നതാണ് പലരും അറിയാന്‍ ആഗ്രഹിക്കുന്ന കാര്യം. ജീവിതത്തില്‍ വരുന്ന 7 ദിവസം എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

Weekly Horoscope September

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയിലെ നക്ഷത്രഫലം ഗുണദോഷ സമ്മിശ്രമായിരിക്കും. അത് മാത്രമല്ല ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഈ ആഴ്ചയില്‍ സംഭവിക്കാം. കൂടാതെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും പലപ്പോഴും ആത്മവിശ്വാസത്തോടെ ചെയ്യാന്‍ സാധിക്കുന്നു. പഠന കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അമ്പേ പരാജയം സംഭവിക്കും. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ തൊഴില്‍ രംഗത്ത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാവം. എന്നാല്‍ അതിനെ അല്‍പം ശ്രദ്ധിച്ചാല്‍ വലിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു. കൂടാതെ ഈ ആഴ്ചയിലെ പ്രത്യേകത എന്തെന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തികമായി നേട്ടങ്ങള്‍ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. അത് മാത്രമല്ല നിങ്ങള്‍ക്ക് സാമ്പത്തികമായി മികച്ച സമയമാണ് കാത്തിരിക്കുന്നത്. കൂടാതെ ആരോഗ്യം നിസ്സാരമല്ല എന്നതാണ് സത്യം. കൂടാതെ നിങ്ങളുടെ ബിസിനസിലും സാമ്പത്തിക നേട്ടങ്ങള്‍ക്ക് യോഗം കാണുന്നു. ചെയ്യുന്ന ഓരോ കാര്യത്തിലും ശ്രദ്ധ അനിവാര്യമാണ്.

കര്‍ക്കിടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആരോഗ്യത്തെ നിസ്സാരമായി കണക്കാക്കിയാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തും. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. കടം കൊടുക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. ശ്രദ്ധയില്ലാതെ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി പലപ്പോഴും കാര്യങ്ങള്‍ പ്രതികൂലാവസ്ഥയിലേക്ക് എത്തും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ മാറാതെ നില്‍ക്കുന്നു. അത് നിങ്ങളുടെ മന:സമാധാനത്തെ പ്രശ്‌നത്തിലാക്കും. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും സാമ്പത്തിക അടിത്തറ പ്രശ്‌നത്തിലാവും. ഒരു കാരണവശാലും രോഗാവസ്ഥകളെ നിസ്സാരമാക്കരുത്. ശ്വാസകോശ സംബന്ധമായ അവസ്ഥകള്‍ മൂലം ആശുപത്രി വാസത്തിന് യോഗം കാണുന്നു.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ സംഭവിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ ഗുണകരമായിരിക്കും. എങ്കിലും അല്‍പം ശ്രദ്ധയോടെ വേണം പണം കടം കൊടുക്കുന്നതും കടം വാങ്ങുന്നതും. ക്ഷമയുടെ നെല്ലിപ്പലക താണ്ടിയാല്‍ മാത്രമേ ജീവിതത്തില്‍ വിജയം ഉണ്ടായിരിക്കുകയുള്ളൂ.

Weekly Horoscope September

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ ആഴ്ചയില്‍ ആഗ്രഹങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ കൈകാര്യം ചെയ്യുന്നത് വളരെ ശ്രദ്ധിച്ച് വേണം. എന്നാല്‍ ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ നിങ്ങളില്‍ നഷ്ടത്തിലേക്ക് എത്തും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ബിസിനസ് ചെയ്യുന്നതിന്.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് കാത്തിരിക്കുന്നത്. എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജോലികളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കൂടാതെ ആരോഗ്യത്തെ മികച്ചതാക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കരതലോടെ വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്. എങ്കിലും അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ ഈ ആഴ്ചയില്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവും. അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്നതിനാല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ച് നില്‍ക്കുന്നു. ആരോഗ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങളെ നിസ്സാരമാക്കരുത്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള യോഗം കാണുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച് നില്‍ക്കുന്ന ഒരാഴ്ചയാണ് കാത്തിരിക്കുന്നത്.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. അത് മാത്രമല്ല സാമ്പത്തികമായി നിങ്ങള്‍ക്ക് അനുകൂലമായ പല കാര്യങ്ങളും സംഭവിക്കും. ആരോഗ്യ പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവുന്നു. ജോലിയില്‍ ഉയര്‍ച്ചയും അത് വഴി സാമ്പത്തിക ഉയര്‍ച്ചയും നിങ്ങളെ കാത്തിരിക്കുന്നു. പഴയ സുഹൃത്തുക്കള്‍ നിങ്ങളെ തേടി എത്തുന്നു. അതുകൊണ്ട് തന്നെ സൗഹൃദത്തില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ സന്തോഷം നിലനില്‍ക്കുന്നു. എന്നാല്‍ നമ്മള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും നിങ്ങളുടെ ജീവിതത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കും. പലപ്പോഴും ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം വരുന്ന ഏഴ് ദിവസവും ഗുണദോഷ സമ്മിശ്ര ഫലങ്ങളായിരിക്കും. ആരോഗ്യം മികച്ചതായിരിക്കുന്നതിനാല്‍ പ്രശ്‌നങ്ങളെല്ലാം തന്നെ അഭിമുഖീകരിക്കപ്പെടുന്നതിന് യോഗം കാണുന്നു. സാമ്പത്തികമായി മികച്ച സമയമാണ് നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ ജീവിതം അല്‍പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഒന്നൊഴിയാതെ വരുന്നതിന് കാരണമാകുന്നു. ജോലിയുടെ കാര്യത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എത്രത്തോളം ഗുണപരമാണെന്നതില്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാവുന്നു. അനിവാര്യമായ പല മാറ്റങ്ങളും ഈ സമയം നിങ്ങള്‍ക്ക് സംഭവിക്കാം. ഓരോ സമയവും നിങ്ങളുടെ കരിയര്‍ ഒരു പ്രശ്‌നമായി മാറുന്നു. അതുകൊണ്ട് തന്നെ കിട്ടുന്ന അവസരങ്ങള്‍ ഒന്നും തന്നെ വിട്ടു കളയേണ്ടതില്ല എന്നതാണ് സത്യം.

X
Desktop Bottom Promotion