Latest Updates
-
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ!
ധനവരവില്‍ മതിമറക്കുന്നവര്‍: നവംബര്‍ അവസാന ആഴ്ചയില്‍ ഗജകേസരിയോഗം: സമ്പൂര്‍ണഫലം
വരുന്ന ആഴ്ചയില്‍ അതായത് നവംബര്‍ അവസാന ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ഉണ്ടാവുന്നു. വരുന്ന ദിവസങ്ങളില്‍ 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം എന്നത് ശ്രദ്ധേയമാണ്. മാറിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളും ഗ്രഹരാശിമാറ്റങ്ങള്ക്ക് അനുസരിച്ചാണ് സംഭവിക്കുന്നത്.
12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് അനുകൂല പ്രതികൂല മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. വരുന്ന 7 ദിവസം കരിയര്‍, സമ്പത്ത്, ദാമ്പത്യം, ജോലി എന്നീ മേഖലകളില്‍ എല്ലാം എത്രത്തോളം മാറ്റങ്ങളാണ് ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ ഒരു ആഴ്ചയായിരിക്കില്ല വരാന്‍ പോവുന്നത്. പലപ്പോഴും അവരുടെ ജീവിതത്തില്‍ പ്രതികൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ബിസിനസില്‍ സംഭവിക്കുന്ന തകര്ച്ചകള് സാമ്പത്തികമായി വളരെയധികം പ്രതിസന്ധികളിലേക്ക് എത്തിക്കും. പലപ്പോഴും പ്രതീക്ഷിക്കാത്ത പല പ്രശ്നങ്ങളും വഴിയില്‍ നേരിടേണ്ടി വരുന്നു. പുതിയ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കും. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പ്രതികൂലമായി പല കാര്യങ്ങളും സംഭവിക്കുന്നു. യാത്രയില്‍ പല വിധത്തിലും പ്രതികൂലാവസ്ഥകള്‍ക്ക് സാധ്യത. സ്വസ്ഥതക്കുറവും സമാധാനക്കുറവും നിങ്ങളെ തേടി എത്താം. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് അല്പം കഷ്ടപ്പെടുന്നു. പല യാത്രകളും വിജയത്തിലേക്കുള്ളതായിരിക്കും എന്ന് പിന്നീട് മനസ്സിലാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അംഗീകാരങ്ങള്‍ തേടി എത്തുന്നു. ഗുണപ്രദമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സ്വസ്ഥതക്കുറവ് ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ശത്രുക്കളുടെ കാര്യത്തില്‍ തീരുമാനമാവും. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. എങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ധനനേട്ടങ്ങള്ക്ക് സാധ്യതയുണ്ട്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും സന്തോഷത്തോടെ ഉള്‍ക്കൊള്ളുന്നതിന് സാധിക്കുന്നു. എല്ലാ നേട്ടങ്ങളും അഭിമാനത്തോടെ വരുന്ന ഒരു സമയമാണ്. വരുന്ന ഒരാഴ്ചയില്‍ നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തികം അതിശക്തമായിരിക്കും. ഗജകേസരി യോഗം വരെ ഈ രാശിക്കാരെ തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. സാമ്പത്തികമായി മികച്ച സമയമാണ്. ധനവരവ് നിങ്ങളെ തന്നെ അതിശയിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എങ്കിലും ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമല്ലാത്ത അവസ്ഥയുണ്ടാവുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജീവിതത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യത. എങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ സ്വന്തമാക്കാവുന്നതാണ്. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച സമയമാണ്. ജയം നിങ്ങള്‍ക്ക് എല്ലാ മേഖലകളിലും ഉണ്ടാവും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. എന്നാല്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന സമയം തന്നെയാണ്. രാജയോഗത്തിനുള്ള സാധ്യത ഈ രാശിക്കാരിലുണ്ടാവുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുഗ്രഹമായി മാറും. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നു. വിദ്യാഭ്യാസത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു. അതോടൊപ്പം ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക കാര്യങ്ങളിലും നല്ല സമയം തന്നെയാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച ആഗ്രഹിച്ചത് പോലെ കാര്യങ്ങളെല്ലാം മുന്നോട്ട് പോവുന്നു. പലപ്പോഴും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലം. രാജയോഗ സമാനമാണ് ഇവരെ തേടി എത്തുന്ന ഫലങ്ങള്‍
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ അതീവ ശ്രദ്ധ ചെലുത്തണം. പ്രതിസന്ധികള്‍ വിട്ടൊഴിയാതെ നിങ്ങളെ പിന്തുടരുന്നു. വരുമാനം വര്‍ദ്ധിക്കുന്നു. എങ്കിലും അതനുസരിച്ചുള്ള ചിലവുകളും ഉണ്ടാവുന്നു. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ പ്രതിസന്ധികള്‍ വരുന്ന 7 ദിവസം നിങ്ങളെ തേടി എത്തുന്നു. കുടുംബത്തിലെ പ്രശ്നങ്ങളെ പുറത്തറിയാതെ പരിഹരിക്കാന്‍ ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും ജോലിയില്‍ സ്വസ്ഥതയും നേട്ടങ്ങളും ഉണ്ടാവാം. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പുതിയ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. ജോലിയിലെ അസ്വസ്ഥത നിങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications