Latest Updates
-
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം
ധനക്കുതിപ്പ് തുടരും, ജോലിയിലും ഇരട്ടി നേട്ടം: ജ്യോതിഷ പ്രകാരം വരുന്ന ആഴ്ചയില്‍ കിതക്കാതെ കുതിക്കുന്നവര്‍
2025-ലെ ആറ് മാസങ്ങള്‍ നമ്മള്‍ പിന്നിടാന്‍ പോവുകയാണ്. ഈ ഘട്ടത്തില്‍ നമ്മള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് വിശദമായി ആഴ്ചഫലത്തില്‍ വായിക്കാം. അത് ഗുണകരമാണോ ദോഷകരമാണോ എന്നതിനനെക്കുറിച്ച് നമുക്ക് നോക്കാം.
വരുന്ന ഒരാഴ്ചയില്‍ അതായത് ജൂണ്‍ 16 മുതല്‍ 22 വരെയുള്ള സമയം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത്, ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് പുതിയ ആഴ്ചയില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു എന്നതാണ് ഈ ആഴ്ചയുടെ പ്രത്യേകത. പലപ്പോഴും തൊഴില്‍ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഒരു കാര്യത്തിലും ആലോചിക്കാതെ പ്രവര്‍ത്തിക്കരുത്. അത് നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. കാര്യങ്ങളെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ്.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് പുതിയ ആഴ്ചയില്‍ പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളാണ് സംഭവിക്കുന്നത്. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. നിങ്ങള്‍ നടത്തുന്ന നിക്ഷേപങ്ങള്‍ എന്തുകൊണ്ടും അനുകൂലമായി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടുതല്‍ നിക്ഷേപങ്ങള്‍ സാമ്പത്തിക നേട്ടം ഇരട്ടിയാക്കുന്നു.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന പല സംഭവങ്ങളും നടക്കുന്നു. കൂടാതെ അനുകൂലമായ പല മാറ്റങ്ങളും ഒരുമിച്ച് സംഭവിക്കുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. നിങ്ങളുടെ എല്ലാ തരത്തിലുള്ള ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നതോടൊപ്പം തന്നെ ജീവിതം മാറി മറിയുകയും ചെയ്യുന്നു. അതിനോടൊപ്പം തൊഴില്‍ മാറ്റങ്ങളില്‍ പലതും അത്ഭുതം നിറയ്ക്കുന്നതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും വരുന്ന ആഴ്ചയില്‍ സംഭവിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായി വരും. പല കാര്യങ്ങളിലും ഒരുമിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി നിങ്ങള്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരും. കൂടാതെ പുതിയ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. എങ്കിലും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ ഒരഴ്ചയാണ് കാത്തിരിക്കുന്നത്. പലപ്പോഴും ജീവിതത്തിലെ എല്ലാ നേട്ടങ്ങളും ഒരുമിച്ച് വരുന്ന സമയമായതിനാല്‍ അത് സന്തോഷകരമായി മാറുന്നു. കൂടാതെ പല കാര്യങ്ങളിലും ഇവരുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കിയേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരാഴ്ചയാണ് വരാനിരിക്കുന്നത്. മാത്രമല്ല അവരുടെ കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് വരാന്‍ പോവുന്നത്. ജ്യോതിഷ പ്രകാരം പല വിധത്തില്‍ ഇവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ ഫലങ്ങള്‍ അംഗീകരിക്കപ്പെടുന്നു. ജോലിയുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയും കുടുംബവും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച, നിങ്ങളുടെ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിന് അനുകൂലമെങ്കിലും ശ്രദ്ധയോടെ വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്. കൂടാതെ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കണം എന്നില്ല. പക്ഷേ ജോലിയില്‍ ഉയര്‍ച്ചയും സ്ഥാനക്കയറ്റവും ഉണ്ടാവും. ആത്മീയമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ് വരുന്ന ആഴ്ച. എങ്കിലും ഭാവിയെക്കുറിച്ച് ആശങ്കകള്‍ വര്‍ദ്ധിക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി വളരെ മികച്ച് നില്‍ക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. അതുകൊണ്ട് തന്നെ നിക്ഷേപങ്ങള്‍ ഇരട്ടിയാവുന്നു. ജോലിയില്‍ നിങ്ങളുടെ മികവ് തെളിയിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ദിവസങ്ങളാണ് വരാന്‍ ഇരിക്കുന്നത്. കൂടാതെ പല വിധത്തിലുള്ള വെല്ലുവിളികളും നിങ്ങള്‍ക്കുണ്ടാവുന്നതിന് സാധ്യത കാണുന്നു. അത് കൂടാതെ തിടുക്കത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ രണ്ട് വട്ടം ആലോചിക്കണം.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ചയില് അനുകൂല സമയമാണ് എങ്കിലും ശ്രദ്ധ വേണം. പ്രണയിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ്. കൂടാതെ കരിയറിന്റെ കാര്യത്തിലും അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. അതോടൊപ്പം ജീവിതത്തില്‍ ഉണ്ടാവുന്ന ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പല കാര്യങ്ങൡും സത്യസന്ധമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അപകടങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരാം. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തേയും പ്രതിസന്ധിയിലാക്കിയേക്കാം. നിങ്ങളുടെ ജോലിയും ആരോഗ്യവും എല്ലാം ഈ ആഴ്ചയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. അതോടൊപ്പം തന്നെ ആരോഗ്യ പ്രശ്നങ്ങളെ ഒരു കാരണവശാലും അവഗണിക്കരുത്.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ വളരെയധികം അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ദാമ്പത്യ ജീവിതത്തിലും പ്രണയത്തിലും അനുകൂലമായ സമയമാണ.് വൈകാരികമായി പല കാര്യങ്ങളിലും ഇടപെടുന്നത് അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി മാത്രം തീരുമാനമെടുക്കേണ്ടതാണ്.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ സാധിക്കുന്നു. കൂടാതെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും സാധിക്കുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. അത് കൂടാതെ പലപ്പോഴും ജീവിതത്തില്‍ സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം. അതും അല്‍പം ശ്രദ്ധിക്കണം. ആരോഗ്യവും വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications












